5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mohan Raj: നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന്; വിടചൊല്ലാൻ ഒരുങ്ങി ജന്മനാട്

Actor Mohan Raj funeral: തിരുവനന്തപുരം കാഞ്ഞിരംകുളത്തെ തറവാട് വീട്ട് വളപ്പിൽ വെച്ചാണ് സംസ്കാരം.

Mohan Raj: നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന്;  വിടചൊല്ലാൻ ഒരുങ്ങി ജന്മനാട്
നടൻ മോഹൻ രാജ് (Image Courtesy – Social Media)
Follow Us
nandha-das
Nandha Das | Updated On: 04 Oct 2024 11:43 AM

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന്. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ തറവാട് വീട്ട് വളപ്പിൽ വെച്ചാണ് സംസാരകം. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു മോഹൻ രാജിന്റെ മരണം. അസുഖങ്ങൾ അലട്ടിയിരുന്നതിനാൽ ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.

കിരീടം എന്ന മോഹൻലാൽ ചിത്രത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മോഹൻ രാജ്. 300-ൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ ‘മൂന്നാംമുറ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിൽ മാത്രമല്ല അദ്ദേഹം തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2022-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്കിലാണ് മോഹൻ രാജിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ALSO READ: കഥാപാത്രത്തിൻ്റെ പേരിൽ അറിയപ്പെടുക അനുഗ്രഹീത കലാകാരന്മാർക്ക് ലഭിക്കുന്ന സൗഭാഗ്യം; മോഹൻ രാജിന് ആദരാഞ്ജലിയർപ്പിച്ച് മോഹൻലാൽ

ഉഷയാണ് ഭാര്യ. ജെയ്‌ഷ്മ, കാവ്യ എന്നീ രണ്ട് പെൺമക്കളുണ്ട്. എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കിരീടത്തിലെ കീരിക്കാടൻ ജോസാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്.

Latest News