5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mammooty Upcoming Filims: ‘ബസൂക്ക മുതൽ മഹേഷ് നാരായണൻ ചിത്രം വരെ’; 2025 കീഴടക്കാൻ മമ്മൂട്ടി, വരാനിരിക്കുന്ന സിനിമകൾ ഇവ

Mammootty Upcoming Movie Releases in 2025: 'അബ്രഹാം ഓസ്‌ലർ', 'ബ്രഹ്മയുഗം', 'ടർബോ' എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി 2024-ൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. മൂന്ന് ചിത്രത്തങ്ങളിലും തികച്ചും വ്യക്ത്യസ്ത ഗെറ്റപ്പിൽ ആണ് താരം എത്തിയത്.

Mammooty Upcoming Filims: ‘ബസൂക്ക മുതൽ മഹേഷ് നാരായണൻ ചിത്രം വരെ’; 2025 കീഴടക്കാൻ മമ്മൂട്ടി, വരാനിരിക്കുന്ന സിനിമകൾ ഇവ
Mammootty MoviesImage Credit source: Facebook
nandha-das
Nandha Das | Updated On: 05 Jan 2025 22:42 PM

കഴിഞ്ഞ വർഷങ്ങളിലേത് പോലെ 2025-ലും മലയാളി സിനിമ പ്രേമികളെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടി. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചില വമ്പൻ പ്രോജക്ടുകൾ ഉൾപ്പടെ മമ്മൂട്ടിയുടേതായി ഈ വർഷം റീലീസിനൊരുങ്ങുന്നത് ഒരുപിടി ചിത്രങ്ങളാണ്. വേഷപ്പകർച്ചകളിലൂടെയും അഭിനയ മികവിലൂടെയും കഴിഞ്ഞ വർഷവും താരം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ‘അബ്രഹാം ഓസ്‌ലർ’, ‘ബ്രഹ്മയുഗം’, ‘ടർബോ’ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി 2024-ൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. മൂന്ന് ചിത്രത്തങ്ങളിലും തികച്ചും വ്യക്ത്യസ്ത ഗെറ്റപ്പിൽ ആണ് താരം എത്തിയത്. ഈ വർഷം പ്രതീക്ഷിക്കാവുന്ന ചില മമ്മൂട്ടി ചിത്രങ്ങൾ നോക്കാം.

ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്

ഗൗതം വാസുദേവൻ മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്’ ആണ് ലിസ്റ്റിൽ ഒന്നാമത്. ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് വേഷത്തിൽ മമ്മൂട്ടി എത്തുന്ന ഈ ചിത്രം ജനുവരി 23-ന് തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഷെര്‍ലക് ഹോംസ് കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണിതെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന. സൂരജ് ആർ, നീരജ് ആർ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.

ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് ടീസർ:

ബസൂക്ക

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ ആണ് ലിസ്റ്റിൽ രണ്ടാമത്. ത്രില്ലർ വിഭഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അണിനിരക്കുന്നു. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാം, ടോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രണയ ദിനമായ ഫെബ്രുവരി 14-നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

ബസൂക്ക ടീസർ:

ജിതിന്‍ കെ.ജോസ് ചിത്രം

നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ഒരു സൈക്കോളജിക്കല്‍ ത്രില്ലർ ചിത്രവും മമ്മൂട്ടിയുടേതായി ഈ വർഷം തീയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ സിനിമയുടെ ചിത്രീകരണം 2024 നവംബറില്‍ പൂർത്തിയായി. മമ്മൂട്ടി ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് എത്തുന്നതെന്നാണ് വിവരം. വിഷു റിലീസായിട്ടായിരിക്കും ചിത്രം തീയറ്ററുകളിൽ എത്തുക എന്നാണ് സൂചന. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനിയാണ് നിർമ്മാണം.

മഹേഷ് നാരായണന്‍ ചിത്രം

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവർ ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 2025ന്റെ അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.