Kollam Thulasi: ‘എന്റേത് തളര്‍ന്ന് കിടക്കുന്ന നൂല്‍, ഒരു സ്ത്രീയും ആരോപണം ഉന്നയിക്കില്ല’: കൊല്ലം തുളസി
Kollam Thulasi's Viral Statement: ബലാത്സംഗ സീനിലൊന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. അങ്ങനെയുള്ള സീന്‍ ചെയ്യാന്‍ വിളിച്ചവരോട് ചെയ്യാന്‍ പറ്റില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുമില്ല. ഇപ്പോള്‍ ഒരു ബലാത്സംഗ സീന്‍ കിട്ടിയാല്‍ ചെയ്യണമെന്നുണ്ട്. എന്നാല്‍ വയസുകാലത്ത് ആരും അത്തരമൊരു വേഷം തരില്ല. സ്ത്രീകളുമായി ബന്ധമില്ലാത്ത എന്നെ പോലുള്ളവര്‍ എങ്ങനെയാണ് ഇംഗിതം അറിയിക്കുന്നത്.
ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള താരമാണ് കൊല്ലം തുളസി. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് എത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കൊല്ലം തുളസിയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ പേര് തുളസി എന്നായതുകൊണ്ട് താന്‍ സ്ത്രീയാണെന്ന് തെറ്റിധരിച്ച് പലരും സമീപിച്ചിരുന്നുവെന്നാണ് താരം നേരത്തെ പറഞ്ഞിരുന്നത്.
ഇപ്പോഴിതാ സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി കൊല്ലം തുളസി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകള്‍ എപ്പോഴും പുരുഷന് അതീതയായി നില്‍ക്കേണ്ടവളാണെന്നും സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത് അതിന് വേണ്ടിയാണെന്നുമാണ് കൊല്ലം തുളസി പറയുന്നത്. സ്ത്രീകള്‍ പുരുഷന്റെ ഭാഗമാണ്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ പുരുഷനേക്കാള്‍ മേലെ വന്നിട്ടുണ്ട്. എപ്പോഴും പുരുഷന്റെ ഒരടി താഴെയായിരിക്കണം സ്ത്രീ ഉണ്ടായിരിക്കേണ്ടതെന്നുമാണ് കൊല്ലം തുളസി പറയുന്നത്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തുളസി ഇക്കാര്യം പറയുന്നത്.
ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള അവകാശം സ്ത്രീകള്‍ക്ക് കിട്ടിയില്ലായിരുന്നുവെങ്കില്‍ പുരുഷന്മാര്‍ക്ക് ഒറ്റയ്ക്ക് നടക്കാന്‍ പോലും സാധിക്കില്ല. പുരുഷന്മാരുടെ മുറിയില്‍ പോയി സ്ത്രീകള്‍ മുട്ടും. സ്ത്രീ പുരുഷനെ പീഡിപ്പിച്ചെന്ന് എവിടെയും പറയുന്നില്ല. ആദിമ മനുഷ്യന്റെ ചരിത്രം മുതല്‍ പരിശോധിക്കുകയാണെങ്കില്‍ ഇതൊക്കെ എവിടെയെങ്കിലും കാണാന്‍ സാധിക്കും. ദൈവങ്ങളുടെ കൂട്ടത്തില്‍ പോലും പരിശുദ്ധരില്ലെന്നും അദ്ദേഹം പറയുന്നു.
‘ഇനിയിപ്പോള്‍ ഏതെങ്കിലും നടി എന്റെ പേര് പറയും എന്ന പേടി എനിക്കില്ല. അങ്ങനെ തെറ്റായ ചിന്ത ഇല്ലാ എന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നാല്‍ ഞാനൊക്കെ മുഖ്യധാരയില്‍ മാറ്റപ്പെട്ടതാണ്. നടിമാരുമായൊന്നും അടുപ്പമില്ല. ബലാത്സംഗ സീനിലൊന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. അങ്ങനെയുള്ള സീന്‍ ചെയ്യാന്‍ വിളിച്ചവരോട് ചെയ്യാന്‍ പറ്റില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുമില്ല. ഇപ്പോള്‍ ഒരു ബലാത്സംഗ സീന്‍ കിട്ടിയാല്‍ ചെയ്യണമെന്നുണ്ട്. എന്നാല്‍ വയസുകാലത്ത് ആരും അത്തരമൊരു വേഷം തരില്ല. സ്ത്രീകളുമായി ബന്ധമില്ലാത്ത എന്നെ പോലുള്ളവര്‍ എങ്ങനെയാണ് ഇംഗിതം അറിയിക്കുന്നത്.
സ്ത്രീകള്‍ അങ്ങോട്ട് ചെല്ലുകയാണ്, ആരും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലേക്ക് പോയിട്ടില്ല. ഇപ്പോള്‍ സിദ്ദിഖിന്റെ കാര്യം തന്നെ നോക്കുകയാണെങ്കില്‍ അവര്‍ മുറിയിലേക്ക് പോയിട്ടുണ്ട്. പക്ഷെ പീഡനം നടന്നോ ഇല്ലയോ എന്നതിന് തെളിവില്ല. ഇങ്ങനെ തെളവില്ലാത്ത കാര്യം പറയുന്നത് തെറ്റല്ലേ? അത് മറ്റൊരു കുടുംബം കലക്കുകയല്ലേ?. ആത്മാഭിമാനമുള്ള ഒരു സ്ത്രീയും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെ പറഞ്ഞുകൊണ്ട് വരില്ല.
എനിക്കെതിരെ ഇത്തരമൊരു ആരോപണം വരില്ല, കാരണം, എന്റെ സൂചിക്ക് അകത്ത് ഈ നൂല്‍ കയറില്ല, അത് തളര്‍ന്ന് കിടക്കുന്ന നൂലാണ്. പക്ഷെ സ്ത്രീകള്‍ക്ക് വേണമെങ്കില്‍ എന്റെയും പേര് പറയാം, പറഞ്ഞാല്‍ നമുക്ക് നിഷേധിക്കാന്‍ സാധിക്കുമോ? എന്റെ മുറിയില്‍ വന്നും സ്ത്രീകള്‍ തട്ടിയിട്ടുണ്ട്. എന്നാല്‍ മുറിയുടെ വാതില്‍ തട്ടുന്നതെല്ലാം മറ്റേതിനാണെന്ന് പറയാന്‍ സാധിക്കില്ലല്ലോ.
ആളുകള്‍ തമ്മില്‍ മാനസികമായി അടുപ്പമുണ്ടാവുകയും അവര്‍ ശാരീരികമായി ബന്ധപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അതില്‍ എന്തിനാണ് മറ്റുള്ളവര്‍ ഇടപെടുന്നത്. എല്ലാ മേഖലയിലും ഇതെല്ലാം നടക്കുന്നുണ്ട്. സിനിമയില്‍ ആണെങ്കില്‍ കുറച്ച് പണവും ഗ്ലാമറുമൊക്കെയുണ്ട്. അതിനെയെല്ലാം ഇടിച്ച് താഴ്ത്താമെന്ന ഉദ്ദേശമാണ് ഇതിന് പിന്നില്‍,’ കൊല്ലം തുളസി പറയുന്നു.