ഞാൻ ഈ സിനിമ ഇതുവരെ മുഴുവൻ കണ്ടിട്ടില്ല.... സ്വന്തം സിനിമയെപ്പറ്റി തുറന്നുപറഞ്ഞ് ജയറാം | actor Jayaram speaks about his movie ente veed appuntem, he not completely watch this movie and akasha dooth Malayalam news - Malayalam Tv9

Actor Jayaram: ഞാൻ ഈ സിനിമ ഇതുവരെ മുഴുവൻ കണ്ടിട്ടില്ല…. സ്വന്തം സിനിമയെപ്പറ്റി തുറന്നുപറഞ്ഞ് ജയറാം

അത്തരം സിനിമകളിലെ പ്രഷർ തനിക്ക് താങ്ങാനാവില്ലെന്നും പാട്ടും ഫൈറ്റുമുള്ള സന്തോഷിക്കാൻ കഴിയുന്ന സിനിമകളാണ് തനിക്കിഷടമെന്നും ജയറാം വ്യക്തമാക്കി.

Actor Jayaram: ഞാൻ ഈ സിനിമ ഇതുവരെ മുഴുവൻ കണ്ടിട്ടില്ല.... സ്വന്തം സിനിമയെപ്പറ്റി തുറന്നുപറഞ്ഞ് ജയറാം

Jayaram (Image - facebook/social media)

Published: 

19 Oct 2024 12:12 PM

കൊച്ചി: വിഷമിപ്പിക്കുന്ന സിനിമകൾ കാണാൻ ആ​ഗ്രഹിക്കാത്തവരാണ് പലരും. എന്നാൽ താൻ അഭിനയിച്ച അത്തരം ഒരു സിനിമ കണ്ടുതീർക്കാൻ കഴിഞ്ഞിട്ടില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ജയറാം. സിബി മലയിൽ സംവിധാനം ചെയ്ത് പ്രേം പ്രകാശ് നിർമ്മിച്ച് 2003-ൽ പുറത്തിറങ്ങിയ കുടുംബ ചിത്രമായിരുന്നു എന്റെ വീട് അപ്പൂന്റേം. ജയറാമും ജ്യോതിർമ്മയിയും ഒപ്പം പ്രധാന വേഷത്തിൽ ജയറാമിന്റെ മകൻ കാളിദാസും അഭിനയിച്ച ചിത്രമായിരുന്നു ഇത്. ബോബി സഞ്ജയ് തിരക്കഥ എഴുതിയ ചിത്രത്തിൽ ജയറാമിന്റെ മകനായി തന്നെയാണ് കാളിദാസ് വേഷമിട്ടത്.

ഇപ്പോൾ ഈ സിനിമ കണ്ടിട്ടില്ല എന്ന സത്യം തുറന്നു പറഞ്ഞിരിക്കുകയാണ് ജയറാം. സിബി മലയിലിനോട് തുറന്നു പറഞ്ഞിരുന്നു ആ സിനിമ പൂർണമായും കാണില്ല എന്നും ജയറാം വ്യക്തമാക്കി. സിബിയുടെ തന്നെ ആകാശ ദൂതിനെപ്പറ്റിയും ജയറാം സംസാരിച്ചു. അത്തരം സിനിമകളിലെ പ്രഷർ തനിക്ക് താങ്ങാനാവില്ലെന്നും പാട്ടും ഫൈറ്റുമുള്ള സന്തോഷിക്കാൻ കഴിയുന്ന സിനിമകളാണ് തനിക്കിഷടമെന്നും ജയറാം വ്യക്തമാക്കി.

വിശ്വനാഥൻ മീര ദമ്പതികളുടെ കഥ പറയുന്ന എന്റെ വീട് അപ്പുവിന്റേം എന്ന സിനിമയിൽ, മകനായി എത്തുന്ന കാളിദാസ് രണ്ടാനമ്മയായ മീരയുടെയും വിശ്വനാഥന്റെയും മകൻ അപ്പുവിനെ അബദ്ധത്തിൽ കൊല്ലുന്നതാണ് സനിമയുടെ കഥ. സ്നേഹം നിറഞ്ഞ വീട്ടിൽ പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളും തുടർന്നുള്ള പ്രതിസന്ധിയും പ്രമേയമായ ഈ ചിത്രം സന്തോഷമായാണ് അവസാനിക്കുന്നതെങ്കിലും സിനിമയിൽ ഉടനീളം വിർപ്പുമുട്ടൽ നിലനിൽക്കുന്നുണ്ട്.

കാളിദാസിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ഇത്. ഇതുകൂടാതെ സംവിധായകൻ സിബിമലയിലും നിർമ്മാതാവ് പ്രേം പ്രകാശും സംസ്ഥാന അവാർഡിനും അർഹരായി.

 

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ …

 

ഞാൻ ഈ സിനിമ ഇതുവരെ മുഴുവൻ കണ്ടിട്ടില്ല, ഇത്രയും പ്രഷർ എന്നെക്കൊണ്ട് താങ്ങാനാവില്ല. സാധാരണ ഞാൻ സിനിമ കാണുന്നതിൽ നാലും പാട്ടും ഫൈറ്റുമുള്ള… അങ്ങനെയുള്ള സിനിമയുടെ ആസ്വാദകനാണ് ഞാൻ… എനിക്ക് ചിരിക്കണം.. വളരെ എൻജോയബിൾ ആയിരിക്കണം. ഇതിനെല്ലാം ഭയങ്കര പ്രഷർ ആണ്. ഞാൻ തന്നെ സിബിയോട് പറഞ്ഞു .. ഞാൻ കാണില്ല ഈ സിനിമ, സിബിയുടെ മാധവി അഭിനയിച്ച ആകാശദൂത് ഫസ്റ്റ് ഹാഫേ കണ്ടിട്ടുള്ളൂ…

ആരോ​ഗ്യം സംരക്ഷിക്കാൻ ഭാരം കുറയ്ക്കാം, ഭക്ഷണം കൃത്യമാക്കാം....
പപ്പായക്കൊപ്പം ഇവ കഴിക്കല്ലേ.. വയർ പണിതരും.
ബേക്കിംഗ് സോഡ ചർമ്മത്തിൽ വാരി തേക്കല്ലേ! പണി പാളും
അത്താഴം കഴിക്കേണ്ടത് ഈ സമയത്ത്... കാരണം ഇതാണ്