Actor Dileep Shankar : വരയ്ക്കാന്‍ മിടുക്കന്‍, യൂണിവേഴ്‌സിറ്റിയിലെ കലാപ്രതിഭ; അഭിനയരംഗത്തേക്ക് എത്തിയത് ആ കൂടിക്കാഴ്ചയിലൂടെ; ദിലീപ് ശങ്കര്‍ മനസ് തുറന്നപ്പോള്‍

Malayalam TV actor Dileep Sankar Passed Away : തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടല്‍ മുറിയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. താരത്തെ കരള്‍രോഗമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് ദിവസം മുമ്പാണ് ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി പുറത്തേക്ക് പോയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അഭിനയിക്കുന്ന സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ കാണാത്തതിനാല്‍ അന്വേഷിച്ച് എത്തിയിരുന്നു

Actor Dileep Shankar : വരയ്ക്കാന്‍ മിടുക്കന്‍, യൂണിവേഴ്‌സിറ്റിയിലെ കലാപ്രതിഭ; അഭിനയരംഗത്തേക്ക് എത്തിയത് ആ കൂടിക്കാഴ്ചയിലൂടെ; ദിലീപ് ശങ്കര്‍ മനസ് തുറന്നപ്പോള്‍

Dileep Shankar

Updated On: 

30 Dec 2024 12:23 PM

ടന്‍ ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഃഖത്തിലാണ് ആരാധകര്‍. സീരിയലുകളില്‍ സജീവമായിരുന്ന അദ്ദേഹം കുടുംബപ്രേക്ഷകരുടെ പ്രിയതാരമായിരുന്നു. ദൂരദര്‍ശന്‍, സൂര്യ, ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് തുടങ്ങി വിവിധ ചാനലുകളിലൂടെ സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. സീരിയലില്‍ എത്തിയത് എങ്ങനെയെന്നും, വില്ലന്‍ കഥാപാത്രങ്ങള്‍ ഉപേക്ഷിക്കാന്‍ കാരണമെന്തെന്നും അദ്ദേഹം ഒരിക്കല്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം അന്ന് അഭിമുഖത്തില്‍ മനസ് തുറന്നപ്പോള്‍:

അഭിനയരംഗത്തേക്ക്‌

”അഭിനയിക്കാന്‍ ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷേ, അന്ന് അവസരങ്ങള്‍ കിട്ടിയിരുന്നില്ല. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളേജില്‍ പഠിക്കുമ്പോള്‍ ടെലിഫിലിമില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കിലും അത് മാറിപ്പോയി. അതില്‍ ഭയങ്കര വിഷമമായിരുന്നു. ഞാന്‍ ആര്‍ട്ടിസ്റ്റായിരുന്നു. വരയ്ക്കുമായിരുന്നു. വരയായിരുന്നു പ്രധാനം. 1995ല്‍ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ കലാപ്രതിഭയായി. ചങ്ങനാശേരിയില്‍ വച്ച് നടന്ന യൂത്ത് ഫെസ്റ്റിവലിലാണ് കലാപ്രതിഭയായത്. ആ സമയത്ത് നാടകകളിലും പങ്കെടുത്തു. അങ്ങനെ പി.എഫ്. മാത്യൂസ് ചേട്ടനെ പരിചയപ്പെട്ടു. അദ്ദേഹം അന്ന് മിഖായേലിന്റെ സന്തതികള്‍, ശരറാന്തല്‍ തുടങ്ങിയ സീരിയലുകള്‍ ചെയ്ത സമയമാണ്. അദ്ദേഹത്തോട് സീരിയലില്‍ അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു. അങ്ങനെയാണ് ഫീല്‍ഡിലേക്ക് വരുന്നത്”

വില്ലന്‍ ക്യാരക്ടറുകള്‍ ഉപേക്ഷിച്ചതിന് പിന്നില്‍

ഏകദേശം 30 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 25 വര്‍ഷത്തോളമായി ചെയ്യുന്നുണ്ട്. സീരിയലുകളില്‍ ആദ്യം വില്ലന്‍ ക്യാരക്ടറുകളാണ് ചെയ്തുകൊണ്ടിരുന്നത്. അത്തരം ക്യാരക്ടറുകള്‍ വേണ്ടെന്ന് ആളുകള്‍ പറയുമായിരുന്നു. അതുകൊണ്ടാണ് നെഗറ്റീവ് ക്യാരക്ടറുകള്‍ അധികം ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. സിനിമയിലെ നെഗറ്റീവ് ക്യാരക്ടറുകള്‍ ഈ സിനിമ തീരുന്നതോടെ അവസാനിക്കും. എന്നാല്‍ സീരിയലുകളില്‍ അങ്ങനെയല്ല. ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടവും പോസിറ്റീവ് ക്യാരക്ടറുകള്‍ ചെയ്യുന്നതിനോടാണ്. അച്ഛന്‍ കഥാപാത്രം ചെയ്യുന്നതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ട്. അതില്‍ സന്തോഷമുണ്ട്. സിനിമയിലും സീരിയലിലും അഭിനയം വ്യത്യാസമായിട്ട് തോന്നിയിട്ടില്ല.

Read Also : ‘മദ്യപാനം അടക്കം എല്ലാ ദുശീലങ്ങളും നിര്‍ത്താന്‍ കാരണം അതായിരുന്നു’; ദിലീപ് ശങ്കറിന്റെ വാക്കുകൾ ചർച്ചയാകുന്നു

അപ്രതീക്ഷിത വിയോഗം

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടല്‍ മുറിയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. താരത്തെ കരള്‍രോഗമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് ദിവസം മുമ്പാണ് ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി പുറത്തേക്ക് പോയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അഭിനയിക്കുന്ന സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ കാണാത്തതിനാല്‍ അന്വേഷിച്ച് എത്തിയിരുന്നു. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കമുള്ള സീരിയലുകളിലും, ചാപ്പാ കുരിശ്. നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ
ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്
പനി അകറ്റാന്‍ ചായയിലുണ്ട് മാജിക്‌
രോഹിത് അവസാന ടെസ്റ്റും കളിച്ചു: ഗവാസ്കർ