Actor Dileep Shankar: മകളുമൊത്ത് ആടിയും പാടിയും ദിലീപ്; നോവായി ഇൻസ്റ്റാഗ്രാം റീലുകൾ
Actor Dileep Shankar Profile: 1996ൽ ഇറങ്ങിയ റോസസ് ഇൻ ഡിസംബർ എന്ന ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത സീരിയലിലൂടെയാണ് അദ്ദേഹം ആദ്യമായി അഭിനയ രംഗത്ത് കാലെടുത്ത് വയ്ക്കുന്നത്. 1998 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായ ആന്റപ്പന്റെ സുഹൃത്തായി ദിലീപ് എത്തുന്നുണ്ട്. പിന്നീട് ഏഴ് സുന്ദര രാത്രികൾ, മണി രത്നം, ചിലപ്പോൾ പെൺകുട്ടി, ഇവർ വിവാഹിതരായാൽ, പ്രജാപതി, ബ്ലാക്ക്, ബെസ്റ്റ് ആക്ടർ, ചാപ്പാ കുരിശ് തുടങ്ങിയ ചിത്രങ്ങളിലും താരം കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്.
സിനിമാ-സീരിയൽ താരം ദിലീപ് ശങ്കറിൻ്റെ കുടുംബത്തോടൊപ്പമുള്ള റീലുകൾ നോവാകുന്നു. മകളും മകനുമൊത്തുള്ള പല റീലുകളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളതാണ്. അദ്ദേഹത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പല കുടുംബ വിശേഷങ്ങളും ലൊക്കേഷൻ വിശേഷങ്ങളും താരം പങ്കുവയ്ക്കുന്നത്. കുടുംബവുമായുള്ള ചിത്രങ്ങളും ഒപ്പം അദ്ദേഹം അഭിനയിച്ചിട്ടുള്ള ലൊക്കേഷനുകളിലെ രസകരമായ റീലുകളും അക്കൗണ്ടിൽ കാണാം. നിലവിൽ അദ്ദേഹം പഞ്ചാഗ്നി എന്ന സീരിയലിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
View this post on Instagram
1996ൽ ഇറങ്ങിയ റോസസ് ഇൻ ഡിസംബർ എന്ന ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത സീരിയലിലൂടെയാണ് അദ്ദേഹം ആദ്യമായി അഭിനയ രംഗത്ത് കാലെടുത്ത് വയ്ക്കുന്നത്. 1998 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായ ആന്റപ്പന്റെ സുഹൃത്തായി ദിലീപ് എത്തുന്നുണ്ട്. പിന്നീട് ഏഴ് സുന്ദര രാത്രികൾ, മണി രത്നം, ചിലപ്പോൾ പെൺകുട്ടി, ഇവർ വിവാഹിതരായാൽ, പ്രജാപതി, ബ്ലാക്ക്, ബെസ്റ്റ് ആക്ടർ, ചാപ്പാ കുരിശ് തുടങ്ങിയ ചിത്രങ്ങളിലും താരം കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്.
സെൻ്റ് ആൽബർട്സ് കോളേജിലാണ് അദ്ദേഹം പഠിച്ചത്. അന്ന് 1995ൽ ഗാന്ധി യൂണിവേഴ്സിറ്റി കലാപ്രതിഭയായിരുന്നു അദ്ദേഹം. പ്രധാനമായും തൻ്റെ പഠനകാലത്ത് വരയോടായിരുന്നു അദ്ദേഹത്തിന് താല്പര്യം. അതിൻ്റെ കൂടെയുള്ളതായിരുന്നു മിമിക്രിയും മോണോ ആക്റ്റും ഒപ്പം ചില നാടകങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. അതിന് ശേഷം സീരിയലുകളിലേക്കും പിന്നീട് വെള്ളിത്തിരയിലേക്കും ചുവടുവച്ച്. അതിനിടയിൽ ചില ഷോർട്ട് ഫിലിമുകളിൽ വേഷം ചെയ്തിട്ടുണ്ട്.
ചെയ്ത എല്ലാ ചിത്രങ്ങളിലും തൻ്റേതായ മികവ് തെളിയിക്കാൻ കഴിഞ്ഞ വ്യക്തിയാണ് ദിലീപ് ശങ്കർ. ദിലീപ് നായകനായി എത്തിയ ചിത്രമായിരുന്നു മഴപെയ്യുമ്പോൾ. മറ്റ് ചിത്രങ്ങളിലെല്ലാം വില്ലൻ വേഷത്തിലാണ് അദ്ദേഹത്തെ നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. അഭിനയത്തിന് പുറമെ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന ആളാണ് ദിലീപ് ശങ്കർ. മാജിക് ചപ്പാത്തി എന്ന റെഡി ടു കുക്ക് ചപ്പാത്തി ബിസിനസ് ആണ് അദ്ദേഹം നടത്തുന്നത്. അതിന് പുറമെ സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്. അടുത്തിടെയാണ് അദ്ദേഹത്തിന് സത്യജിത് റേ പുരസ്‌കാരം ലഭിച്ചത്.
ALSO READ: ‘അഞ്ച് ദിവസം മുന്നേ വിളിച്ചതല്ലേ നീ; എന്താണ് ദിലീപേ നിനക്ക് പറ്റിയത്’; സീമ ജി.നായർ
കേരളക്കരയെ ഞെട്ടിച്ച് നടൻ ദിലീപ് ശങ്കറിൻ്റെ മരണം
സിനിമാ – സീരിയൽ താരം ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ. ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് റിപ്പോർട്ട്. എന്നാൽ രണ്ട് ദിവസമായി മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് പരിശോധന നടത്തിയത്. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മറ്റ നടപടികൾ ക്രമങ്ങൾ തുടരുകയാണ്.
തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും ബന്ധപ്പെടാൻ സാധിച്ചിൽ. ഇതിന് പിന്നാലെ സഹപ്രവർത്തകർ അദ്ദേഹത്തെ തിരഞ്ഞ് ഹോട്ടലിലേക്ക് എത്തുകയായിരുന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തും. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്‌മോർട്ടം പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.