Actor Dileep Shankar: ‘മദ്യപാനം അടക്കം എല്ലാ ദുശീലങ്ങളും നിര്‍ത്താന്‍ കാരണം അതായിരുന്നു’; ദിലീപ് ശങ്കറിന്റെ വാക്കുകൾ ചർച്ചയാകുന്നു

Actor Dileep Shankar Demise: വിയോ​ഗ വാർത്ത വന്നതിനു പിന്നാലെ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത്. മദ്യപാനം അടക്കമുള്ള തന്റെ എല്ലാ ദുശീലങ്ങളും എങ്ങനെയാണ് മാറിയത് എന്ന് നടന്‍ വീ‍ഡിയോയിൽ തുറന്നു പറയുന്നു.

Actor Dileep Shankar: മദ്യപാനം അടക്കം എല്ലാ ദുശീലങ്ങളും നിര്‍ത്താന്‍ കാരണം അതായിരുന്നു; ദിലീപ് ശങ്കറിന്റെ വാക്കുകൾ ചർച്ചയാകുന്നു

Dileep Sankar (1)

Updated On: 

29 Dec 2024 15:04 PM

സിനിമാ – സീരിയലിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് ദിലീപ് ശങ്കർ. എന്നാൽ അല്പസമയം മുൻപുള്ള താരത്തിന്റെ വിയോഗ വാർത്ത കേട്ട ഞെട്ടലിലാണ് ആരാധകർ. വിശ്വസിക്കാനാകാതെ പ്രിപ്പെട്ടവരും. തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ നിന്നുമാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്ന് ആണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. പഞ്ചാഗ്നി സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിലീപ് ശങ്കർ ആണ്.

എന്നാൽ എന്താണ് മരണ കാരണം എന്ന് വ്യക്തമായിട്ടില്ല. നാല് ​ദിവസം മുൻപാണ് ദിലീപ് ശങ്കർ ​തിരുവനന്തപുരത്തെ ഹോട്ടലിൽ താരം മുറിയെടുത്തത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി മുറി വിട്ട് അ​ദ്ദേഹം പുറത്തിറങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. ഇതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു.

Also Read: ‘അഞ്ച് ദിവസം മുന്നേ വിളിച്ചതല്ലേ നീ; എന്താണ് ദിലീപേ നിനക്ക് പറ്റിയത്’; സീമ ജി.നായർ

വിയോ​ഗ വാർത്ത വന്നതിനു പിന്നാലെ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത്. മദ്യപാനം അടക്കമുള്ള തന്റെ എല്ലാ ദുശീലങ്ങളും എങ്ങനെയാണ് മാറിയത് എന്ന് നടന്‍ വീ‍ഡിയോയിൽ തുറന്നു പറയുന്നു. രണ്ട് വർഷം മുൻപ് സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.താൻ കടുത്ത മദ്യപാനിയായിരുന്നുവെന്നും ദൈവ വിശ്വാസിയായപ്പോള്‍ താന്‍ മദ്യപാനം പൂര്‍ണ്ണമായി നിര്‍ത്തിയെന്നും നടൻ അഭിമുഖത്തിൽ പറയുന്നു. മാംസ ആഹാരങ്ങള്‍ പോലും കഴിക്കാറില്ലെന്നും പക്ഷെ അതൊന്നും താന്‍ മനപൂര്‍വ്വം ഇങ്ങനെ ആകണം എന്ന് കരുതി ചെയ്തതല്ലെന്നും ദീലിപ് ശങ്കർ പറയുന്നു.

‘ഞാന്‍ പണ്ട് വലിയ ദൈവ വിശ്വാസിയൊന്നും ആയിരുന്നില്ല. അമ്പലങ്ങളില്‍ പോകും പ്രാര്‍ത്ഥിയ്ക്കും അത്ര തന്നെ. എന്നാല്‍ ഇപ്പോള്‍ മുടങ്ങാതെ പറ്റുമ്പോള്‍ എല്ലാം ചോറ്റാനിക്കരയില്‍ പോകാറുണ്ട്. ചോറ്റാനിക്കരയില്‍ മാത്രമല്ല മറ്റ് അമ്പലങ്ങളിലും. ഭക്തി ഉള്ളില്‍ നിന്ന് വന്നതോടെ മദ്യപാനം അടക്കമുള്ള എന്റെ എല്ലാ ദുശീലങ്ങളും മാറുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ മാംസ ആഹാരങ്ങള്‍ പോലും കഴിക്കാറില്ല. പക്ഷെ അതൊന്നും ഞാന്‍ മനപൂര്‍വ്വം, ഇങ്ങനെയൊക്കെ ആകണം എന്ന് കരുതി ചെയ്തതല്ല, ആയി പോയതാണ്. ഓരോ ആളുകള്‍ക്ക് ഓരോ സമയം ഉണ്ടാവും. അപ്പോഴുള്ള മാറ്റമാണ്. അതെന്താണ് അങ്ങനെ എന്ന് ചോദിച്ചാല്‍ പറയാനൊന്നും എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് എന്റെ ഭക്തിയിലൂടെ എനിക്ക് ഒരുപാട് ഗുണങ്ങളുണ്ടായി’-ദീലിപ് ശങ്കർ പറഞ്ഞു.

ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ
ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്
പനി അകറ്റാന്‍ ചായയിലുണ്ട് മാജിക്‌
രോഹിത് അവസാന ടെസ്റ്റും കളിച്ചു: ഗവാസ്കർ