Actor Dileep Shankar: നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

Actor Dileep Shankar Death: രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് റിപ്പോർട്ട്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് പരിശോധന നടത്തിയത്. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് മറ്റ നടപടികൾ തുടരുന്നു.

Actor Dileep Shankar: നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

നടൻ ദിലീപ് ശങ്കർ (​Image Credits: Social Media)

Updated On: 

29 Dec 2024 13:49 PM

തിരുവനന്തപുരം: സിനിമാ – സീരിയൽ താരം ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ. ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് റിപ്പോർട്ട്. എന്നാൽ രണ്ട് ദിവസമായി മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് പരിശോധന നടത്തിയത്. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് മറ്റ നടപടികൾ തുടരുന്നു.

ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും ആളെ ബന്ധപ്പടാൻ സാധിച്ചില്ലെന്നാണ് പറയുന്നത്. ഇവരും അദ്ദേഹത്തെ ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. ഇതോടെയാണ് ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയത്. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം പുറത്തേക്ക് എത്തിയിരുന്നു.

മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക നി​ഗമനത്തിൽ വ്യക്തമാകുന്നത്. മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും കൻ്റോൺമെൻ്റ് എസിപി അറിയിച്ചിട്ടുണ്ട്. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്‌മോർട്ടം നടത്തി അതിൻ്റെ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ.

Updating….

ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ
ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്
പനി അകറ്റാന്‍ ചായയിലുണ്ട് മാജിക്‌
രോഹിത് അവസാന ടെസ്റ്റും കളിച്ചു: ഗവാസ്കർ