Actor Dileep Shankar: ‘ദിലീപ് കടുത്ത മദ്യപാനിയായിരുന്നു; ഒരു കലം മോര് കുടുപ്പിച്ചാണ് അഭിനയിപ്പിക്കുന്നത്’; സഹപ്രവത്തർക്കർ പറയുന്നു

Colleagues About Dileep Shankar Demise: ആരോഗ്യം ശ്രദ്ധിക്കാതെയുള്ള ജീവിതമായിരുന്നു ദിലീപ് ശങ്കറിന്റേതെന്നും, ഇക്കാര്യത്തിൽ എല്ലാവരും പല തവണ അദ്ദേഹത്തെ ഉപദേശിച്ചിരുന്നതായും സീമ ജി നായർ പറയുന്നു.

Actor Dileep Shankar: ദിലീപ് കടുത്ത മദ്യപാനിയായിരുന്നു; ഒരു കലം മോര് കുടുപ്പിച്ചാണ് അഭിനയിപ്പിക്കുന്നത്; സഹപ്രവത്തർക്കർ പറയുന്നു

ദിലീപ് ശങ്കർ

Updated On: 

30 Dec 2024 00:14 AM

നടന്‍ ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. സീരിയൽ രംഗത്ത് സജീവമായിരുന്ന താരത്തെ തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സീരിയലിൽ മാത്രമല്ല സമൂഹ മാധ്യമങ്ങളിലും അദ്ദേഹം സജീവമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തോടൊപ്പവും നിരവധി റീലുകളും വീഡിയോകളും നടൻ. ദിലീപിന്റെ വിയോഗത്തെ പറ്റിയുള്ള സഹപ്രവർത്തകരുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മനോരമ ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

ദിലീപ് ശങ്കർ അസാധ്യ കഴിവുള്ള നടനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകയും നടിയുമായ സീമ ജി നായർ പറയുന്നു. ദിലീപിന്റെ ശബ്ദവും ഭംഗിയും എല്ലാം ഒരു നടനെ ആകർഷിപ്പിക്കുന്നവയാണെന്ന് പറഞ്ഞ നടി, കഴിഞ്ഞ കുറച്ച് നാളുകളായുള്ള അദ്ദേഹത്തിന്റെ ദിനചര്യയിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും തുറന്നു പറഞ്ഞു. ആരോഗ്യം ശ്രദ്ധിക്കാതെയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റെയെന്നും, ഇക്കാര്യത്തിൽ എല്ലാവരും പല തവണ അദ്ദേഹത്തെ ഉപദേശിച്ചിരുന്നതായും നടി പറയുന്നു. ‘സുന്ദരി’ എന്ന സീരിയലിന്റെ ഭാഗമായി ദിലീപിനൊപ്പം ഏകദേശം മൂന്ന് വർഷത്തോളം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവരും ഒരുപോലെ പറഞ്ഞിട്ടും, അദ്ദേഹം ജീവിതം ഗൗരവമായി എടുത്തില്ലെന്നും സീമ ജി നായർ പറയുന്നു.

ദിലീപിന്റെ മരണത്തിന് പിന്നാലെ അദ്ദേഹം കടുത്ത മദ്യപാനി ആയിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അദ്ദേഹം ഒരു രക്ഷയുമില്ലാത്ത മദ്യപാനം ആയിരുന്നുവെന്ന് സഹപ്രവർത്തകരും പറയുന്നു. സുന്ദരി സീരിയലിന്റെ ചിത്രീകരണ സമയത്ത് അത്തരം ഒരു അനുഭവം ഉണ്ടായതായി സീമ ജി നായരും പറയുന്നു. വിളിച്ചാൽ ദിലീപ് ഫോൺ എടുക്കാറില്ലെന്നും കൺട്രോളർമാരെ പറഞ്ഞുവിട്ട് വിളിപ്പിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഒരു സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മദ്യപിച്ച് ഷൂട്ടിങ്ങിനെത്തിയ ദിലീപിന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് മദ്യത്തിന്റെ ഗന്ധം കൊണ്ട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു.

ALSO READ: എംബിബിഎസ് പഠനം ഉപേക്ഷിച്ച് അഭിനയത്തിലേക്ക്, ബിസിനസിലും കമ്പം; വില്ലൻ വേഷങ്ങളിൽ തിളങ്ങാൻ ഇനി ദിലീപ് ശങ്കറില്ല

മിക്കവാറും സമയങ്ങളിലും ഒരു കലം മോരും തൈരും കുടിപ്പിച്ച ശേഷമാണ് ദിലീപിനെ അഭിനയിക്കാനായി കൊണ്ടുനിർത്തുന്നത്. ഇത് സീരിയൽ രംഗത്തെ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. അദ്ദേഹം രാത്രി ഫോൺ ചെയ്താൽ പലരും അറ്റൻഡ് ചെയ്യാറില്ല, കാരണം പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും പറഞ്ഞുകൊണ്ടിരിക്കും. ലിവർ സിർഹോസിസിന്റെ ലാസ്റ്റ് സ്റ്റേജിൽ ആയിരുന്നു ദിലീപ് എന്ന് അറിയുന്നത് മരണശേഷമാണ്. ഹൈഡോസ് മെഡിസിൻ ആയിരുന്നു കഴിച്ചു കൊണ്ടിരുന്നതെന്നും ഡോക്‌ടേഴ്‌സ് കർശന നിർദേശങ്ങൾ നൽകിയിരുന്നുവെന്നും സീമ ജി നായർ പറയുന്നു.

മദ്യപിക്കാൻ ആരംഭിച്ചാൽ പിന്നെ നിർത്തില്ല. ഭക്ഷണവും കഴിക്കാറില്ല. ഷൂട്ടിങ്ങ് ഇല്ലാത്ത സമയത്തും ഇത് തന്നെയാണ് പതിവ്. നാല് ദിവസം മുൻപ് ഹോട്ടലിൽ മുറിയെടുത്ത ദിലീപ് കഴിഞ്ഞ ഏതാനും നാളുകളായി ഫോൺ എടുക്കാതിരുന്നതും അത് കൊണ്ടായിരിക്കും എന്നാണ് സഹപ്രവത്തകർ പറയുന്നത്. നല്ലൊരു കുടുംബമുള്ള വ്യക്തിയാണ്. ഒരുപാട് വർക്കുകൾ നേരത്തെ കിട്ടിയിരുന്നതാണ്. എന്നാൽ അടുത്തിടെയായി പല വർക്കുകളിൽ നിന്നും മാറ്റി നിർത്തേണ്ട അവസ്ഥ ആയിരുന്നുവെന്നും സഹപ്രവർത്തകർ പറഞ്ഞു.

ഞായറാഴ്ച രാവിലെ ആണ് ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുൻപ് മുറിയെടുത്ത ദിലീപ് ഇത്രയും നാൾ മുറി വിട്ട് പുറത്തേക്ക് പോയിരുന്നില്ല എന്നാണ് വിവരം. മുറിയിൽ നിന്ന് വന്ന ദുർഗന്ധത്തെ തുടർന്ന് തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘അമ്മ അറിയാതെ’, ‘സുന്ദരി’ അടക്കം ഒരുപാട് ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച ഇദ്ദേഹം ‘ചാപ്പ കുരിശ്’, ‘ഏഴ് സുന്ദര രാത്രികൾ’, ‘നോർത്ത് 24 കാതം’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ദേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Related Stories
Marco: സോഷ്യൽ മീഡിയ കത്തിച്ച് മാർക്കോ 2! പ്രതിനായക സ്ഥാനത്ത് ഈ നടൻ, കാത്തിരിപ്പിൽ ആരാധകർ
Vincy Aloshious: അഹങ്കാരത്തിന്റെ പേരിൽ ഞാൻ ഒഴിവാക്കിയ സിനിമ കാനിൽ; ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’നെ കുറിച്ച് നടി വിൻസി അലോഷ്യസ്
Unnikannan Mangalam Dam: ‘ഞാൻ അണ്ണാവെ കാണാൻ പോവാ..; ലക്ഷ്യം വിജയെ കാണുക, കാൽനടയാത്രയുമായി ഉണ്ണിക്കണൻ മം​ഗലം ഡാം
1098 Movie: പ്രധാന വേഷത്തിൽ സന്തോഷ് കീഴാറ്റൂർ, ‘1098’ ജനുവരി 17ന് തീയറ്ററുകളിൽ
Meenakshi Dileep: മീനാക്ഷി സ്വാഭാവികമായും സുന്ദരിയാണ്, മേക്കപ്പ് കുറച്ച് മതി; സൗന്ദര്യത്തെ വര്‍ണിച്ച് മേക്കപ്പ്മാന്‍
Prithviraj Sukumaran: പൃഥ്വിരാജ് മകളെ അംബാനി സ്‌കൂളില്‍ വിടാന്‍ കാരണമുണ്ട്; വെളിപ്പെടുത്തലുമായി മല്ലിക സുകുമാരന്‍
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?
ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ
ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്