Actor Dileep Shankar Death : ദിലീപ് ശങ്കറിന്റെ മരണം; താരം തലയിടിച്ച് വീണതായി സംശയം; മുറിയില്‍ മദ്യക്കുപ്പികള്‍

Malayalam TV actor Dileep Sankar Passed Away : ഏതാനും ദിവസം മുമ്പാണ് ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി പുറത്തേക്ക് പോയിരുന്നില്ല. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ പരിശോധന നടത്തി. നടനെ ലൊക്കേഷനില്‍ കാണാത്തതിനാല്‍ നിലവില്‍ അഭിനയിക്കുന്ന സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും അന്വേഷിച്ച് എത്തിയിരുന്നു. ദൂരദര്‍ശന്‍, സൂര്യ, ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് തുടങ്ങി വിവിധ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കമുള്ള സീരിയലുകളിലും, ചാപ്പാ കുരിശ്. നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിലും ദിലീപ് ശങ്കര്‍ അഭിനയിച്ചു

Actor Dileep Shankar Death : ദിലീപ് ശങ്കറിന്റെ മരണം; താരം തലയിടിച്ച് വീണതായി സംശയം; മുറിയില്‍ മദ്യക്കുപ്പികള്‍

ദിലീപ് ശങ്കര്‍

Published: 

30 Dec 2024 11:46 AM

തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം ദിലീപ് ശങ്കര്‍ (50 ജീവനൊടുക്കിയതല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയെന്ന് സംശയിക്കുന്നതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. മുറിയില്‍ തലയിടിച്ച് വീണതായി അന്വേഷണസംഘം സംശയിക്കുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. അതേസമയം, നടന്റെ മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ദിലീപ് ശങ്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അസ്വഭാവിക മരണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. താരത്തെ കരള്‍രോഗമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആരോഗ്യകാര്യങ്ങളില്‍ അദ്ദേഹം അത്ര ശ്രദ്ധിച്ചിരുന്നില്ലെന്നാണ് താരവുമായി അടുത്ത വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍.

ഏതാനും ദിവസം മുമ്പാണ് ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി പുറത്തേക്ക് പോയിരുന്നില്ല. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ പരിശോധന നടത്തി. നടനെ ലൊക്കേഷനില്‍ കാണാത്തതിനാല്‍ നിലവില്‍ അഭിനയിക്കുന്ന സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും അന്വേഷിച്ച് എത്തിയിരുന്നു.

ദൂരദര്‍ശന്‍, സൂര്യ, ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് തുടങ്ങി വിവിധ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കമുള്ള സീരിയലുകളിലും, ചാപ്പാ കുരിശ്. നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിലും ദിലീപ് ശങ്കര്‍ അഭിനയിച്ചു.

Read Also : എംബിബിഎസ് പഠനം ഉപേക്ഷിച്ച് അഭിനയത്തിലേക്ക്, ബിസിനസിലും കമ്പം; വില്ലൻ വേഷങ്ങളിൽ തിളങ്ങാൻ ഇനി ദിലീപ് ശങ്കറില്ല

ഏകദേശം 30 സിനിമകളില്‍

ഏകദേശം 30 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ദിലീപ് ശങ്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദ്യം സീരിയലുകളില്‍ ചെയ്തിരുന്നത് വില്ലന്‍ ക്യാരക്ടറുകളായിരുന്നു. എന്നാല്‍ പിന്നീട് അത്തരം വേഷങ്ങള്‍ ചെയ്യുന്നത് കുറയ്ക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സിനിമയിലെ നെഗറ്റീവ് ക്യാരക്ടറുകള്‍ ഈ സിനിമ തീരുന്നതോടെ അവസാനിക്കുമെന്നും, എന്നാല്‍ ഒരുപാട് എപ്പിസോഡുകള്‍ ഉള്ളതിനാല്‍ സീരിയലുകളില്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. അച്ഛന്‍ ക്യാരക്ടറുകള്‍ ചെയ്യുന്നതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും താരം വെളിപ്പെടുത്തി.

പഠനകാലത്ത് പടം വരയില്‍ താരം പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളേജിലായിരുന്നു പഠിച്ചത്. 1955ല്‍ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ കലാപ്രതിഭയായിരുന്നു. അഭിനയിക്കാന്‍ ചെറുപ്പം മുതലേ താല്‍പര്യമുണ്ടായിരുന്നു. എഴുത്തുകാരന്‍ പി.എഫ്. മാത്യൂസിനെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. അദ്ദേഹത്തോട് അഭിനയിക്കാനുള്ള താല്‍പര്യം അറിയിക്കുകയും, അങ്ങനെ സീരിയയിലേക്ക് എത്തുകയായിരുന്നുവെന്നുമാണ് ദിലീപ് അഭിമുഖത്തില്‍ പറഞ്ഞത്.

ബിസിനസ് രംഗത്തും ദിലീപ് ശങ്കര്‍ സജീവമായിരുന്നു. ദോശമാവ്, ചപ്പാത്തി തുടങ്ങിയ റെഡി ടു ഈറ്റ് വിഭവങ്ങളുടെ ബിസിനസായിരുന്നു നടത്തിയിരുന്നത്. സുമയാണ് ഭാര്യ. ദേവ, ധ്രുവ് എന്നിവരാണ് മക്കള്‍.

പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?