Basil Joseph: ‘കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി’; കെഎസ്എൽ ഫൈനലിന് പിന്നാലെ ബേസിൽ ജോസഫിന് ട്രോൾ മഴ

Basil Joseph KSL Incident: ബേസിലിന്റേതിന് സമാനമായി ടൊവിനോ തോമസിന് മുമ്പുണ്ടായ ഒരു രസകരമായ സംഭവത്തിന്റെ വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

Basil Joseph: കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി; കെഎസ്എൽ ഫൈനലിന് പിന്നാലെ ബേസിൽ ജോസഫിന് ട്രോൾ മഴ

കേരള സൂപ്പർ ലീഗ് ഫുട്ബോൾ സമാപന ചടങ്ങിൽ ബേസിൽ ജോസഫും, പൃഥ്വിരാജും (Image Credits: Basil Joseph Instagram)

Updated On: 

13 Nov 2024 11:08 AM

കോഴിക്കോട്: കേരള സൂപ്പർ ലീഗ് ഫുട്‍ബോളിന്റെ സമാപന ചടങ്ങിനിടെ ഉണ്ടായ ഒരു സംഭവത്തിന് പിന്നാലെ നടനും സംവിധായകനുമായ ബേസിൽ ജോസഫിന് സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ. കളിക്കാരിൽ ഒരാൾക്ക് ഹസ്തദാനം നൽകാൻ ബേസിൽ ശ്രമിക്കുന്നതും, കളിക്കാരൻ അത് ശ്രദ്ധിക്കാതെ നടൻ പ്രിത്വിരാജിന് കൈ കൊടുക്കുന്നതുമായുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ രസകരമായ നിമിഷം വൈറലായതോടെയാണ് താരം ട്രോളിന് ഇരയായത്.

ഈ സംഭവത്തിൽ, 1990-ൽ ഇറങ്ങിയ മോഹൻലാൽ-ശ്രീനിവാസൻ ചിത്രം അക്കരെ അക്കരെ അക്കരെയിലെ രംഗങ്ങൾ വെച്ചുകൊണ്ടുള്ള മീമുകളും ഇതോടകം എത്തിക്കഴിഞ്ഞു. കൂടാതെ, ബേസിലിന്റേതിന് സമാനമായി ടൊവിനോ തോമസിന് മുമ്പുണ്ടായ ഒരു രസകരമായ സംഭവത്തിന്റെ വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

‘മരണമാസ്; എന്ന ചിത്രത്തിന്റെ പൂജയ്ക്കിടെ കർപ്പൂര ആരതി എല്ലാവർക്കും തൊഴാൻ വേണ്ടി പൂജാരി നൽകുകയും, ടൊവിനോ നോക്കുമ്പോൾ പൂജാരി ആ ആരതി മാറ്റുന്നതുമായ ഒരു വീഡിയോ മുമ്പ് പ്രചരിച്ചിരുന്നു. ചമ്മിയ മുഖത്തോടെ നിൽക്കുന്ന ടോവിനോയെ നോക്കി ചിരി അടക്കി പിടിച്ചുനിക്കുന്ന ബേസിലും വീഡിയോയിൽ ഉണ്ടായിരുന്നു. ഈ സംഭവുമായാണ് ഇപ്പോൾ ബേസിലിനുണ്ടായ അനുഭവം പലരും താരതമ്യപ്പെടുത്തുന്നത്.

 

ALSO READ: വിവാഹത്തിന് പോകുന്നതിനേക്കാള്‍ പ്രിയം ഉദ്ഘാടനങ്ങളോട്: ഹണി റോസ്‌

കഴിഞ്ഞ ദിവസം നടന്ന കേരള സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിൽ വിജയിച്ച കാലിക്കറ്റ് എഫ്സി ഫുട്ബോൾ ടീമിന്റെ ബ്രാൻഡ് അംബാസഡറാണ് ബേസിൽ ജോസഫ്. ടീമിന്റെ വിജയത്തിൽ സന്തോഷം അറിയിച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. ‘കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി’ എന്ന അടികുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്.

പോസ്റ്റിന്റെ കമന്റ് സെക്ഷനിലും ട്രോളുകളുടെ പെരുമഴയാണ്. നിരവധി പ്രമുഖ താരങ്ങളും കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. നടി നസ്രിയ നസീം ബേസിലിനെ കളിയാക്കി കൊണ്ട് “ഒറിജിനൽ ഫോട്ടോ എവിടെ” എന്ന് ചോദിച്ചാണ് കമന്റ് ഇട്ടിരിക്കുന്നത്. അതേസമയം, ക്രിക്കറ്റ് താരം സഞ്ജു സാംസൺ “അടുത്ത കളിയിൽ ഞാൻ കൈ തരാം” എന്നാണ് കുറിച്ചത്.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം