Actor Bala: ‘ഇനി വെറുതെയിരിക്കില്ല; കണ്ണീര് കുടിപ്പിച്ചവർക്കുള്ള ഫലം ദൈവം നൽകും’; ബാല

Actor Bala Reacts On Arrest: തന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കുമെന്നും ഇനി വെറുതെയിരിക്കില്ലെന്നും ബാല പറഞ്ഞു. കണ്ണീര് കുടിപ്പിച്ചവർക്കുള്ള ഫലം ദൈവം നൽകുമെന്നും ബാല കൂട്ടിച്ചേർത്തു.

Actor Bala: ഇനി വെറുതെയിരിക്കില്ല; കണ്ണീര് കുടിപ്പിച്ചവർക്കുള്ള ഫലം ദൈവം നൽകും’; ബാല

ബാല (image credits: facebook)

Published: 

14 Oct 2024 15:54 PM

കൊച്ചി: തിങ്കളാഴ്ച പുലർച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്. മുൻ ഭാ​ര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇതിനു പിന്നാലെ അറസ്റ്റിൽ പ്രതികരിച്ച് നടൻ രം​ഗത്ത് എത്തി. താൻ ആർക്കു നേരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും ഇപ്പോൾ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും ബാല പറഞ്ഞു. തന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കുമെന്നും ഇനി വെറുതെയിരിക്കില്ലെന്നും ബാല പറഞ്ഞു. കണ്ണീര് കുടിപ്പിച്ചവർക്കുള്ള ഫലം ദൈവം നൽകുമെന്നും ബാല കൂട്ടിച്ചേർത്തു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.

ബാലയുടെ വാക്കുകൾ ഇങ്ങനെ: ‘ഞാന്‍ മൂന്ന് ആഴ്ചയായി ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഞാന്‍ അക്കാര്യത്തില്‍ കൊടുത്ത ഉറപ്പ് പാലിച്ചിട്ടിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ല. എന്തിനുവേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം ഇപ്പോ ആരാണ് കളിക്കുന്നതെന്ന് പരിശോധിക്കണം. കുടുംബത്തെ ഇപ്പോള്‍ വലിച്ചിഴയ്ക്കുന്നത് ഞാനല്ല. എന്തിന് വേണ്ടിയാണ് ഇതെന്ന് നിങ്ങൾ തീരുമാനിക്കൂ. എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും. ഇനി വെറുതെയിരിക്കില്ല. കണ്ണീര് കുടിപ്പിച്ചവർക്കുള്ള ഫലം ദൈവം നൽകും’’– ബാല പറഞ്ഞു.

Also read-Actor Bala: നടൻ ബാല അറസ്റ്റിൽ, സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് മുൻ ഭാര്യയുടെ പരാതി

ഇന്ന് പുലർച്ചയായിരുന്നു ബാലയുടെ കൊച്ചിയിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോട് ക്രൂരത കാട്ടൽ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള പരാതിയാണ് ബാലയ്ക്കെതിരെ നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്.

ബാലയ്ക്കെതിരെ മകൾ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ അമൃത-ബാല വിഷയം വീണ്ടും ചർച്ചയായിരുന്നു. ഇതിന് ശേഷം ഇരുവരുടെയും മകൾ കനത്ത സൈബർ ആക്രമണമാണ് നേരിട്ടത്. സംഭവത്തിൽ പ്രതികരിച്ച് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും രം​ഗത്ത് എത്തിയിരുന്നു. പിന്നാലെ അമൃത സുരേഷും സെെബർ ബുള്ളിയിം​ഗിനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്നാണ് മുൻഭാര്യ നിയമപരമായി നീങ്ങിയത്. ​ഈ പരാതിയിലാണ് കടവന്ത്ര പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ