Elizabeth Udayan: ‘ഇന്ന് ഞാൻ ഭയങ്കര ഹാപ്പിയാണ്; അതിനൊരു കാരണമുണ്ട്; രണ്ട് ദിവസത്തിൽ നിങ്ങളറിയും’; എലിസബത്ത് ഉദയൻ

Elizabeth Udayan :എലിസബത്ത് ഒരു പുതിയ വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ്. വീഡിയോയിൽ വളരെ സന്തോഷവതിയായി പതിവില്ലാത്ത ഉന്മേഷത്തോടെയാണ് എലിസബത്തിനെ കാണാൻ പറ്റുന്നത്.

Elizabeth Udayan: ഇന്ന് ഞാൻ ഭയങ്കര ഹാപ്പിയാണ്; അതിനൊരു കാരണമുണ്ട്; രണ്ട് ദിവസത്തിൽ നിങ്ങളറിയും;  എലിസബത്ത് ഉദയൻ

എലിസബത്ത് ഉദയൻ (image credits: social media)

Published: 

13 Nov 2024 15:31 PM

നടൻ ബാലയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് എലിസബത്ത് ഉദയൻ എന്ന് പേര് മലയാളി പ്രേക്ഷകർ സുപരിചിതമാകുന്നത്. ​ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിനു പിന്നാലെയാണ് എലിസബത്ത് ബാലയുടെ ജീവിതത്തിലേക്ക് എത്തുന്നത്. ഇതിനു പിന്നാലെ ഇരുവരും തമ്മിലുള്ള വീഡിയോയും ചിത്രങ്ങളും ബാല പങ്കുവച്ചിരുന്നു. ബാല കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലായിരുന്നപ്പോൾ ബാലയെ നോക്കിയിരുന്നത് എലിസബത്ത് ആയിരുന്നു. അവിടെ വച്ച് തന്നെയായിരുന്നു ഇരുവരും രണ്ടാം വിവാഹവാർഷികം ആഘോഷിച്ചതും.

എന്നാൽ ഇതിനു പിന്നാലെ ബാലയുടെ പോസ്റ്റിൽ എലിസബത്ത് ഉണ്ടായിരുന്നില്ല. എന്നാൽ എന്താണ് ഇവർക്കിടയിൽ സംഭവിച്ചുവെന്നത് വ്യക്തമല്ല. ബാലയും ഇതുവരെയും അതിന് കൃത്യമായ മറുപടി നൽകിയിട്ടില്ല. ബാലയോടൊപ്പമുള്ള ദാമ്പത്യ ജീവിതം ദുസ്സഹമായതോടെയാണ് എലിസബത്ത് വേർപിരിഞ്ഞത് എന്നാണ് റിപ്പോർട്ട് വന്നത്. ഇവിടെ നിന്ന് നേരെ സ്വന്തം വീട്ടിലേക്ക് പോയ എലിസബത്ത് പിന്നീട് സ്വന്തം വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ തുടങ്ങി. ഡോക്ടറായ എലിസബത്ത് ഇപ്പോൾ അഹമ്മദാബാദിൽ ഡോക്ടറായി ജോലി നോക്കുകയാണ്. ഒരു യുട്യൂബ് ചാനൽ എലിസബത്തിനുമുണ്ട്. പുതിയ ജോലി സ്ഥലത്തെ വിശേഷങ്ങളെല്ലാം ‌ചെറിയ വ്ലോ​ഗ് വീഡിയോയാക്കി എലിസബത്ത് പങ്കിടാറുണ്ട്.

ഇപ്പോഴിതാ എലിസബത്ത് ഒരു പുതിയ വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ്. വീഡിയോയിൽ വളരെ സന്തോഷവതിയായി പതിവില്ലാത്ത ഉന്മേഷത്തോടെയാണ് എലിസബത്തിനെ കാണാൻ പറ്റുന്നത്. ഇന്ന് വളരെ ഹാപ്പിയായിട്ടാണ് താൻ വീഡിയോ എടുക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് നടക്കുകയാണ്. മുപ്പത്തിയാറ് മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞിട്ടാണ് വരുന്നത്. പൊതുവെ ഭയങ്കര ക്ഷീണിച്ചൊക്കെയാണ് വരാറുള്ളത്. എത്തിയിട്ട് ഒന്ന് കിടന്നാ മതിയെന്നോക്കെ ചിന്തിച്ചാകും വരാറുള്ളത്. എന്നാൽ ഇന്ന് അങ്ങനെയല്ലെന്നും. ഭയങ്കര ഹാപ്പിയാണെന്നും എലിസബത്ത് പറയുന്നു. അതിനൊരു കാരണമുണ്ട്. അത് സ‌ർപ്രൈസാണ്. അത് രണ്ട് ദിവസം കഴിഞ്ഞുള്ള വീഡിയോയിൽ താൻ പറയുാമെന്നും എലിസബത്ത് പറയുന്നുണ്ട്.

Also read-Amritha Suresh: ബാല ആശുപത്രിയിൽ ആയപ്പോഴാണ് ഏലിസബത്തിനെ പരിചയപ്പെട്ടത്; മനസുതുറന്ന് അമൃത സുരേഷ്

എലിസബത്തിന്റെ വാക്കുകൾ :’ ഇന്ന് ഭയങ്കര സന്തോഷത്തോടെയാണ് വീഡിയോ എടുക്കുന്നത്. ഇന്നലെ നൈറ്റ് ആയിരുന്നു 36 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാണ് വരുന്നത്. സാധാരണ ഭയങ്കര ക്ഷീണിച്ചൊക്കെയാണ് വരാറുള്ളത്. ഒന്ന് കിടന്നാ മതീന്ന് വിചാരിക്കും. പക്ഷേ, ഇന്ന് അങ്ങനെയല്ല. ഭയങ്കര ഹാപ്പിയാണ്. അതിനൊരു കാരണമുണ്ട്. അത് സ‌ർപ്രൈസാണ്. അത് രണ്ട് ദിവസം കഴിഞ്ഞുള്ള വീഡിയോയിൽ ഞാൻ പറയും. എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. ചിലർ പറയും ഇതൊക്കെ എന്ത് സർപ്രൈസ് , ഇതൊക്കെ വീഡിയോ ഇടാനുണ്ടോ എന്നൊക്കെ. പക്ഷേ, എന്റെ സന്തോഷമാണ് ഞാൻ വീഡിയോയിൽ പങ്കുവയ്‌ക്കുന്നെ. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ, ബൈ’.

ഇതോടെ എന്താണ് പുതിയ വിശേഷം എന്നാണ് ആരാധകർ ചോദിക്കുന്നത്. പുതിയ കല്ല്യാണമോ ലവ്വോ വല്ലതുമാണോയെന്ന് ഏറെയും ആരാധകർ‌ കമന്റിലൂടെ ചോദിച്ചത്. ഇനിയും ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ആലോചിച്ച് വീട്ടുകാർ അറിഞ്ഞ് സഹോദരിയെ അറിയുന്ന മനസിലാക്കുന്ന ഒരാളെ അവരുടെ ഇഷ്ടപ്രകാരം കണ്ടെത്തുക എന്നായിരുന്നു ഒരു കമന്റ്.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം