Actor Bala: ‘അടുത്ത് തന്നെ കുട്ടിയുണ്ടാകും, കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫുണ്ട് എന്റെ കയ്യില്‍’: ബാല
Bala Says About His Family Life: വിവാഹ ദിവസം വയറ് പൂര്‍ണമായി മൂടികൊണ്ടുള്ള കോകിലയുടെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. കോകില ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചിരുന്നത്. ഇപ്പോഴതിനെ ശരിവെച്ചുകൊണ്ടുള്ള പ്രതികരണമാണ് ബാലയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ ബാല നാലാമതും വിവാഹിതനായത്. തന്റെ മാമന്റെ മകളായ കോകിലയെയാണ് ബാല വിവാഹം ചെയ്തത്. കോകിലയുടെ സ്‌നേഹം ഏറെ വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോകിലയെ ലഭിച്ചത് തന്റെ ജീവിതത്തില്‍ സംഭവിച്ച ഭാഗ്യമാണെന്നും ബാല പറയുന്നു.
വിവാഹ ദിവസം വയറ് പൂര്‍ണമായി മൂടികൊണ്ടുള്ള കോകിലയുടെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. കോകില ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചിരുന്നത്. ഇപ്പോഴതിനെ ശരിവെച്ചുകൊണ്ടുള്ള പ്രതികരണമാണ് ബാലയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. തങ്ങള്‍ മാതാപിതാക്കളാകാന്‍ പോവുകയാണെന്നാണ് ബാല പറയുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളോടായിരുന്നു ബാലയുടെ പ്രതികരണം.
Also Read: Actor Bala: തന്റെ കുടുംബം തന്റേതു മാത്രം; മാധ്യമങ്ങളിൽ നിന്നും ഇടവേള എടുക്കുന്നു; ബാല
‘എനിക്ക് 42 വയസും കോകിലയ്ക്ക് 24 വയസുമാണ് പ്രായം. ഇക്കാര്യം സത്യമാണ്. നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും കളിയാക്കാം. ഞാന്‍ നല്ലവനാണ്, റൊമ്പ നല്ലവന്‍ അല്ല. കോകില എനിക്കൊരു പാഠം പറഞ്ഞുതന്നു. 99 പേര്‍ക്ക് നല്ലത് ചെയ്ത ശേഷം ഒരാളെ പോയി അടിച്ചാല്‍ ആ 99 പേര്‍ക്ക് ചെയ്ത നല്ലത് എവിടെ പോകുമെന്ന്. ഇത് കേട്ടപ്പോഴാണ് എനിക്ക് ബോധം വന്നത്. നിയമപരമായി തന്നെ ഞാന്‍ പോവുകയാണ്, എന്ന് കരുതി എവിടെ എന്നൊന്നും ചോദിക്കരുത് ഞാന്‍ കുറച്ചുകാലം പോകും.
2018ല്‍ ഡയറി എഴുതുക മാത്രമല്ല, എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരയ്ക്കുകയും ചെയ്തിട്ടുണ്ട്. കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് എന്റെ കയ്യിലുണ്ട്. ഞാന്‍ എപ്പോഴും പറയാറില്ലേ ദൈവം ഉണ്ടെന്ന്, അത് സത്യമാണ്. കാരണം ആ ഫോട്ടോ തന്നെയാണ്. ഇത്രയധികം കോടികള്‍ ഉണ്ടായിട്ടും ഇതൊക്കെ വിധിച്ചത് ആര്‍ക്കാണ് (ഭാര്യയെ ചൂണ്ടിക്കാണിക്കുന്നു). അത് ഉന്മയാനാ അന്‍പ്, ആ ഫോട്ടോ കണ്ടാല്‍ ദൈവം ഉണ്ടെന്ന് മനസിലാകും.
എന്റെ ഭാര്യയ്ക്ക് മാധ്യമങ്ങളെ ഇഷ്ടമല്ല. അവള്‍ അവളായി തന്നെ ജീവിക്കും. അതാണ് നല്ലത്. അടുത്ത് തന്നെ ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാകും. ഞങ്ങള്‍ നല്ല രീതിയില്‍ ജീവിക്കും. ഞാന്‍ എന്നും രാജാവായിരിക്കും, എന്റെ കൂടെയുള്ളവരും രാജാവായിരിക്കും. ഞാന്‍ രാജാവായാല്‍ ഇവളെന്റെ റാണിയാണ്. ഇക്കാര്യത്തില്‍ മറ്റാര്‍ക്കും അസൂയ തോന്നേണ്ട കാര്യമില്ല, അസൂയ ഉണ്ടെങ്കില്‍ അത് അവരുടെ കുഴപ്പമാണ്.
Also Read: Actor Bala : കന്നഡ സ്വദേശിനി, ഗായിക, ഡോക്ടർ, ഇപ്പോൾ മുറപ്പെണ്ണ്; ബാലയുടെ ജീവിതസഖി ആയവർ
എന്ത് ചെയ്താലും കുറ്റമാണ് പറയുന്നത്. സ്‌നേഹത്തോടെയാണ് എല്ലാം തരുന്നത്. അതിനെല്ലാം എന്തിനാണ് കണക്ക് നോക്കുന്നത്. ഞാന്‍ തരുന്നതൊന്നും കാശല്ല എന്റെ സ്‌നേഹമാണ്. അതൊന്നും നിങ്ങള്‍ക്ക് മനസിലാകുന്നില്ലേ. എനിക്കെതിരെ ഒരുപാട് വാര്‍ത്തകള്‍ വരുന്നുണ്ട്. കുറച്ച് മനസാക്ഷിയോടെ മുന്നോട്ടുപോകണമെന്ന് ഞാന്‍ കൈകൂപ്പി അപേക്ഷിക്കുകയാണ്,’ ബാല പറയുന്നു.
ഇങ്ങനെയൊരു നല്ല മനുഷ്യനെ എല്ലാവരും കഷ്ടപ്പെടുത്തുന്നതില്‍ മാത്രമാണ് തനിക്ക് ദുഃഖമുള്ളതെന്നാണ് ബാലയുടെ ഭാര്യയുടെ പ്രതികരണം. ഇത്രയും കാലം മാമ തനിച്ചായിരുന്നു, ഇനി എല്ലാത്തിനും താന്‍ കൂടെയുണ്ട്. ചെറുപ്പം മുതല്‍ക്കേ എല്ലാവര്‍ക്കും സഹായം ചെയ്യുമായിരുന്നു ആ സ്വഭാവമാണ് ബാലയുടേത് തനിക്ക് ഇഷ്ടപ്പെട്ടതെന്നും കോകില പറഞ്ഞു.