5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pearle Maaney: ‘പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞു; ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു’; അരിസ്റ്റോ സുരേഷ്

Actor Aristo Suresh On Pearle Maaney :തന്റെ പുതിയ സിനിമയായ മിസ്റ്റർ ബംഗാളിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ കൗമുദി മൂവീസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

Pearle Maaney: ‘പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞു; ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു’; അരിസ്റ്റോ സുരേഷ്
Pearle Maaney Sreenish (1)
sarika-kp
Sarika KP | Updated On: 27 Dec 2024 14:13 PM

മലയാളി പ്രേക്ഷക മനസ്സിൽ ബി​ഗ് ബോസ് പരിപാടിയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. സോഷ്യൽ മീഡിയയിലൂടെ വലിയൊരു ആരാധകനിരയെ തന്നെയാണ് ഇരുവർക്കുമുള്ളത്. ഇതിനിടെയിൽ പേളി മാണിക്കെതിരെ വലിയ തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നേങ്കിലും ഇതൊന്നും താരദമ്പതികളെ ബാധിച്ചില്ല. ഇതിനിടെയിൽ ഇരുവരും പുതിയൊരു വീട് സ്വന്തമാക്കി. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ ഫ്ളാറ്റ്. ഫ്ളാറ്റിന്റെ പാലുകാച്ചൽ വീഡിയോ താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. പുതിയ ഫ്ളാറ്റിന് പേളിയും ശ്രീനിഷും നൽകിയ പേര് പേളിഷ് എന്നാണ് . ബിഗ് ബോസിൽ പേളിയും ശ്രീനിഷും മത്സരാർത്ഥികളായ കാലത്ത് ആരാധകർ ഇരുവർക്കും നൽകിയ വിശേഷണമാണ് പേളിഷ് എന്നത്. ആ പേരു തന്നെയാണ് ഇരുവരും ഫ്ളാറ്റിനും നൽകിയിരിക്കുന്നത്.

വീഡിയോയിൽ ഞങ്ങൾക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട് എന്ന് താരം പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു പക്ഷെ, അതിപ്പോൾ പറയുന്നില്ല, വളരെ സ്പെഷ്യലായ ന്യൂസാണ്. വൈകാതെ നിങ്ങളോട് പറയും. ഇപ്പോൾ പറഞ്ഞാൽ അതു വളരെ നേരത്തെ ആയി പോകുമെന്നാണ് ശ്രീനിഷും പേളിയും പറഞ്ഞത്. ഇതോടെയാണ് പേളിയുടെ സന്തോഷവാർത്തയെ സംബന്ധിച്ച ചർച്ചയാണ് കമന്റ് ബോക്സിൽ നിറഞ്ഞത്. എന്നാൽ അതിനിടെയിൽ നടൻ അരിസ്റ്റോ സുരേഷ് പേളിയെ കുറിച്ച് പറഞ്ഞ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ‘പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞുവെന്നു ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് അരിസ്റ്റോ സുരേഷ് പറഞ്ഞത്. തന്റെ പുതിയ സിനിമയായ മിസ്റ്റർ ബംഗാളിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ കൗമുദി മൂവീസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

Pearle Maaney Sreenish

Pearle Maaney Sreenish, aristo suresh

Also Read: ‘മാർക്കോ 2 തീർച്ചയായും ഉണ്ടാകും; വലിയൊരു സിനിമയായി വലിയ വയലൻസോടെ വരും’; സംവിധായകൻ ഹനീഫ് അദേനി

പേളിയേയും ശ്രീനിഷിനേയും താൻ ഒരുപാട് പിന്തുണച്ചിരുന്നെങ്കിലും ആദ്യമൊക്കെ അവരുടെ ബന്ധത്തിൽ തനിക്ക് താത്പര്യക്കുറവുണ്ടായിരുന്നു. ചില തെറ്റിധാരണകൾ കാരണമായിരുന്നു അത്. പക്ഷെ അതൊക്കെ മാറിയെന്നും അവരുടെ വിവാഹത്തിന് താൻ സജീവമായി പങ്കെടുത്തുവെന്നും അരിസ്റ്റോ സുരേഷ് പറയുന്നു. ജീവിതത്തിൽ അടിയന്തരമായൊരു ആവശ്യം വന്നപ്പോൾ പേളിയും ശ്രീനിഷുമാണ് തന്നെ സാമ്പത്തികമായി സഹായിച്ചത്. കുട്ടികൾ ആയശേഷം താൻ പോയി കണ്ടിട്ടില്ല, രണ്ടാമത്തെ കുട്ടി ആൺകുട്ടി ആകണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും താൻ അങ്ങനെ പ്രാർത്ഥിച്ചെന്നും അവരോട് പറഞ്ഞിരുന്നുവെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു.

പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞു, മൂന്നാമത്തെ കുട്ടി ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു . ആരോ പറഞ്ഞ് കേട്ടതാണെന്നും അതൊന്നും ഇനി വിവാദമാക്കണ്ടെന്നും താരം പറയുന്നുണ്ട്യ എന്തായാലും അങ്ങനെ ഉണ്ടെങ്കിൽ ആൺകുട്ടി ആവട്ടെ. പേളി തന്റേടമുള്ള ഒരു ആൺകുട്ടിയായിരുന്നു. ഷോയിൽ വെച്ച് സൈക്കിൾ ചവിട്ടുന്നൊരു ടാസ്ക് ഉണ്ടായിരുന്നു. ഞാനും സാബുവുമൊക്കെ 60 ലൊക്കെ പോകുമ്പോൾ പേളി ചവിട്ടിയത് 80ലൊക്കെയാണ്. അതുപോലെ അർച്ചനയുമായി തലയണകൊണ്ട് അടിപിടിക്കുന്നൊരു ടാസ്കിൽ ഞങ്ങളൊക്കെ കരുതിയത് പേളി വേഗം പരാജയപ്പെടുമെന്നാണ്. കാരണം അർച്ചന അഭ്യാസിയാണ്. പേളിയെക്കാളും വലിയൊരാളും. പക്ഷെ വളരെ പെട്ടെന്ന് തന്നെ പേളി അർച്ചനെയെ പരാജയപ്പെടുത്തി. അരിസ്റ്റോ സുരേഷ് പറഞ്ഞു.

Latest News