Abhirami Suresh: ‘സഹോദരിയുടെ മുൻ പങ്കാളികളുമായി ചേര്‍ത്ത് ആക്ഷേപം’; അശ്ലീല പരാമര്‍ശങ്ങളില്‍ യൂട്യൂബര്‍ക്കെതിരെ നിയമ നടപടിയുമായി അഭിരാമി സുരേഷ്

Abhirami Suresh: തനിക്കെതിരെയും സഹോദരി അമൃത സുരേഷിനെതിരെയും മോശം കമന്റ് ഇട്ടയാൾക്കെതിരെയും മോശമായി ചിത്രീകരിച്ച യൂട്യൂബർക്കെതിരെയുമാണ് ​അഭിരാമി പരാതി നൽകിയിരിക്കുന്നത്.

Abhirami Suresh: സഹോദരിയുടെ മുൻ പങ്കാളികളുമായി ചേര്‍ത്ത് ആക്ഷേപം; അശ്ലീല പരാമര്‍ശങ്ങളില്‍ യൂട്യൂബര്‍ക്കെതിരെ നിയമ നടപടിയുമായി അഭിരാമി സുരേഷ്

അഭിരാമി സുരേഷ്, അമൃത സുരേഷ് (​image credits: facebook/abhirami suresh)

Published: 

29 Sep 2024 15:00 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ​ഗായിക അമൃത സുരേഷും കുടുംബവും നേരിടുന്ന സൈബർ ആക്രമണം വളരെ വലുതായിരുന്നു. അമ‍ൃതയുടെ മകൾ നടൻ ബാലയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരന്നു സൈബര്‍ ആക്രമണത്തിന്റെ തുടക്കം. സംഭവത്തിൽ അമൃതയും മകളും കൂടാതെ സഹോദരിയും ​ഗായികയുമായ അഭിരാമി സുരേഷിനും ആക്രമണം നേരിട്ടു. ഇപ്പോഴിതാ ആരോപണം ഉന്നയിച്ച യൂട്യൂബര്‍ക്ക് എതിരെ നിയമപടിയുമായി അഭിരാമി. നിയമനടപടി സ്വീകരിച്ചു എന്ന കാര്യം താരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവച്ചത്.

തെളിവ് സഹിതം പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. അമപാനകരമായ ഉള്ളടക്കം ഒരു യൂട്യൂബര്‍ വീഡിയോ ചെയ്‌തെന്നാണ് അഭിരാമി സുരേഷ് പറയുന്നത്. ഒരു തെളിവുമില്ലാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സഹോദരിയുടെ ധാര്‍മികതയെ ചോദ്യം ചെയ്തുവെന്നും അമൃത പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇതിനു പുറമെ അയാള്‍ തന്നെയും സ്വഭാവഹത്യ ചെയ്തുവെന്നും അഭിരാമി പറഞ്ഞു. സഹോദരിയുടെ മുൻ പങ്കാളികളുമായി താൻ ബന്ധമുണ്ടാക്കാനും സാധ്യതയുണ്ട് എന്നതടക്കം യൂട്യൂബർ ആരോപിച്ചെന്നും ഈ തെറ്റായ ആരോപണങ്ങൾ മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നുവെന്നുംതെന്നും അഭിരാമി പറയുന്നു. 60 വയസ്സിനു മുകളിൽ പ്രായമുള്ള തൻ്റെ അമ്മയെ വരെ ഇയാൾ വീഡിയോയിൽ മോശമായി പറഞ്ഞെന്നും അഭിരാമി പറയുന്നു.

Also read-Abhirami Suresh: ഞങ്ങൾ വിട്ടുകൊടുക്കില്ല.. ഇപ്പോൾ എന്നല്ല, ഇനി ഒരിക്കലും…; അഭിരാമി സുരേഷ്

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയ ആനന്ദ് കൃഷ്ണനെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു. ആ അഭിപ്രായം അങ്ങേയറ്റം കുറ്റകരവും ദോഷകരവുമായിരുന്നുവെന്നും അയാളുടെ കമന്റിന്റെ സ്ക്രീൻഷോട്ടുകളും തെളിവായി പങ്കുവച്ചിട്ടുണ്ടെന്നും അഭിരാമി പറയുന്നു. ഇത്തരം അപകീർത്തികരമായ കാമ്പെയ്‌നിൽ പങ്കുചേർന്ന് തന്റെ കുടുംബത്തെയും സഹോദരിയെയും ആക്രമിക്കുന്നവരുടെ തെളിവുകളും URL-കളും സ്‌ക്രീൻഷോട്ടുകളും ശേഖരിക്കാനുള്ള ഒരു വലിയ ശ്രമത്തിൻ്റെ തുടക്കം മാത്രമാണിതെന്നും അഭിരാമി കുറിച്ചു.

നിരവധിപ്പേരാണ് ​ഗായികയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എത്തുന്നത്. ബാല- അമൃത വിഷയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാവിഷയമാണ്. അതേസമയം നിരവധി പേരാണ് താരത്തിനും കുടുംബത്തിനും പിന്തുണ അറിയിച്ച് രം​ഗത്ത് എത്തുന്നത്. ഇവർക്ക് അഭിരാമി നന്ദി പറയുന്നുണ്ട്. മകൾ ബാലയ്ക്കെതിരെ നടത്തിയ ​ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ സംഭവത്തിൽ പ്രതികരിച്ചും ബാലയും അമൃതയും രം​ഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ അമൃതയും കുടുംബവും ചേർന്ന് മകളെ പഠിപ്പിച്ച് പറയിപ്പിച്ചെന്ന തരത്തിലുള്ള വിമർശനങ്ങളാണ് സമൂഹ മാധ്യമത്തിൽ നടന്നത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വരുന്ന പരിഹാസ പ്രതികരണങ്ങളോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് കഴിഞ്ഞ ദിവസം അഭിരാമി രം​ഗത്ത് എത്തിയത്.

പലരും കാര്യങ്ങളൊന്നും അറിയാതെയാണ് സംസാരിക്കുന്നതെന്നും ഇത്തരത്തിലുള്ള സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും അഭിരാമി സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘ഒരു പെണ്ണിനേയും കുടുംബത്തേയും വേട്ടയാടുന്നവനെയൊക്കെ വലിയ നന്മ പറഞ്ഞ് നിങ്ങള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റും. അഭിനയിക്കാന്‍ അറിയുന്നവര്‍ക്കൊക്കെ കണ്ണീരൊഴുക്കാനും ആള്‍ക്കാരെ മാനുപ്പുലേറ്റ് ചെയ്യാനും പറ്റും. അതും ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു നാട്ടില്‍. പക്ഷേ മനഃസാക്ഷിയെ തൊട്ട് പറയെടോ’, അഭിരാമി കുറിച്ചു. തന്റെ ചേച്ചി ഒരുപാട് കഷ്ടപ്പെട്ടുവെന്നും താരം പറയുേന്നു. പിന്നാലെ സെെബർ ആക്രമണം ശക്തമാവുകയായിരുന്നു.

Related Stories
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
Sambhavna Seth: ‘സഹിച്ച വേദനകളെല്ലാം വെറുതെയായി’; കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് നടി
IFFK: 29-ാം ചലച്ചിത്രമേളയ്ക്ക് സമാപനം; ബ്രസീലിയൻ ചിത്രം ‘മാലുവിന്’ സുവർണ ചകോരം, അവാർഡുകൾ വാരിക്കൂട്ടി മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്