ആടുജീവിതത്തിലെ ഹക്കീം പുതിയ വേഷത്തിലും ഭാവത്തിലും; ഗോകുൽ നായകനാകുന്ന പുതിയ ചിത്രം 'മ്ലേച്ചൻ' | Aadujeevitham Fame K R Gokul to Do the Lead Role in the Upcoming Movie Mlechan Malayalam news - Malayalam Tv9

Mlechan: ആടുജീവിതത്തിലെ ഹക്കീം പുതിയ വേഷത്തിലും ഭാവത്തിലും; ഗോകുൽ നായകനാകുന്ന പുതിയ ചിത്രം ‘മ്ലേച്ചൻ’

Updated On: 

04 Oct 2024 09:35 AM

K R Gokul to Play Lead Role in the Movie Mlechan: വിനോദ് രാമൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ 3-ന് ആരംഭിച്ചു.

Mlechan: ആടുജീവിതത്തിലെ ഹക്കീം പുതിയ വേഷത്തിലും ഭാവത്തിലും; ഗോകുൽ നായകനാകുന്ന പുതിയ ചിത്രം മ്ലേച്ചൻ

നടൻ കെ.ആർ ഗോകുൽ, 'മ്ലേച്ചൻ' പോസ്റ്റർ (Image Credits: K R Gokul Facebook)

Follow Us On

ആടുജീവിതം എന്ന സിനിമയിലെ ഹക്കീം എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കെ ആർ ഗോകുൽ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘മ്ലേച്ചൻ’. വിനോദ് രാമൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ 3-ന് ആരംഭിച്ചു. സ്പുട്നിക് ഫിലിംസിന്റെ ബാനറിൽ സിൻജോ ഒറ്റത്തൈക്കൽ, അഭിനയ് ബഹുരൂപി, പ്രദുൽഹെ ലോഡ്, വിനോദ് രാമൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

‘മ്ലേച്ചൻ’ എന്ന ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത് ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥയാണ്. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന പല അലിഖിത നിയമങ്ങളുമായി ഈ വിഷയം ബന്ധപ്പെടുമ്പോഴാണ് ചിത്രത്തിന്റെ പ്രസക്തി കൂടുന്നത്. ഏറെ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള ഒരു പ്രമേയമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ബോളിവുഡിൽ മെയിൻസ്ട്രീം സിനിമകളിലും ഷോർട്ട് ഫിലിമുകളിലും പ്രവർത്തിച്ചു പരിചയമുള്ള വിനോദ് രാമൻ ഈ ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തെത്തുന്നത്.

‘ഗോളം’ എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ താരം ഗായത്രി സുരേഷാണ് ചിത്രത്തിലെ നായിക. ഗുരു സോമസുന്ദരം, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, ആശാ ശരത്ത്, ശ്രുതി ജയൻ, ആദിൽ ഇബ്രാഹിം, അജീഷ് ജോസ്, ഫൈസൽ, ശ്രീകാന്ത്, പൊന്നമ്മ ബാബു, ആമി തുടങ്ങിയരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കൈതപ്രം നമ്പൂതിരി, സന്തോഷ് വർമ്മ, ശ്രീജിത്ത് കഞ്ചിരാമുക്ക് എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് അഭിനയ് ബഹുരൂപിയാണ്.

സംഭാഷണം: യതീഷ് ശിവനന്ദൻ, പശ്ചാത്തല സംഗീതം: അഭിനയ് ബഹുരൂപി, മോഹിത്, ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ്: സുനിൽ എസ് പിള്ള, പ്രൊഡക്ഷൻ ഡിസൈനർ: അർക്കൻ എസ് കർമ്മ, മേക്കപ്പ്: നരസിംഹസ്വാമി, കോസ്റ്യൂം+ഡിസൈൻ: അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മഹേഷ് മനോഹർ, അസോസിയേറ്റ് ഡയറക്ടർ: രമേശ് അമ്മനത്ത്, കോ-പ്രൊഡ്യൂസർ: യാഹുൽ പട്ടേൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: പൊയ്യ സജീവൻ താജുദീൻ എടവനക്കാട്, പ്രൊഡക്ഷൻ മാനേജർ: ശിവപ്രസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തൈക്കൽ.

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version