A R Rahman: ‘മതം മാറിയത് കൂടുതല്‍ വിവാഹം കഴിക്കുന്നതിനായി’; റഹ്‌മാന്‍-സൈറ വിവാഹമോചന വാര്‍ത്തയ്ക്ക് താഴെ പരിഹാസ കമന്റ്
A R Rahman Saira Banu Divorce: വിവാഹമോചന വാര്‍ത്ത വന്നതിന് പിന്നാലെ വീണ്ടും ചര്‍ച്ചയാകുന്നത് എ ആര്‍ റഹ്‌മാന്റെ മതം മാറ്റമാണ്. സൈറയെ വിവാഹം കഴിക്കാനാണ് മതം മാറിയതെന്നും മതം മാറിയതിന് പിന്നില്‍ ഒരുപാട് ലക്ഷ്യങ്ങള്‍ റഹ്‌മാന് ഉണ്ടായിരുന്നുവെന്നും ഉള്‍പ്പെടെ ഒട്ടനവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ദമ്പതികള്‍ വിവാഹബന്ധം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. എ ആര്‍ റഹ്‌മാന്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന സംഗീതജ്ഞന്‍ എന്ന നിലയില്‍ ആ വിവാഹമോചന വാര്‍ത്തയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. 1995ലാണ് സൈറ ബാനുവും എ ആര്‍ റഹ്‌മാനും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും മൂന്ന് മക്കളുമുണ്ട്.
വിവാഹമോചന വാര്‍ത്ത വന്നതിന് പിന്നാലെ വീണ്ടും ചര്‍ച്ചയാകുന്നത് എ ആര്‍ റഹ്‌മാന്റെ മതം മാറ്റമാണ്. സൈറയെ വിവാഹം കഴിക്കാനാണ് മതം മാറിയതെന്നും മതം മാറിയതിന് പിന്നില്‍ ഒരുപാട് ലക്ഷ്യങ്ങള്‍ റഹ്‌മാന് ഉണ്ടായിരുന്നുവെന്നും ഉള്‍പ്പെടെ ഒട്ടനവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
എന്നാല്‍ എ ആര്‍ റഹ്‌മാനെ പരിഹസിച്ചുകൊണ്ടും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ ആളുകളെ മാത്രം മതിയെന്നും ഒരുപാട് സ്ത്രീകളെ വിവാഹം ചെയ്യുന്നതിനായാണ് റഹ്‌മാന്‍ ഇസ്ലാം മതം സ്വീകരിച്ചതെന്നുമാണ് ആളുകള്‍ വിവാഹമോചന വാര്‍ത്തയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.
”സ്റ്റുഡിയോ ഇടാനുള്ള പൈസക്ക് വേണ്ടിയാണ് ഇയാള്‍ സൈറയെ വിവാഹം ചെയ്തതെന്ന് കേട്ടിട്ടുണ്ട്, ഒരേസമയം അഞ്ച് സ്ത്രീകളെ ഭാര്യമാരായി വെക്കാം എന്നതുകൊണ്ട് മാത്രമാണ് റഹ്‌മാന്‍ ഇസ്ലാം മതം സ്വീകരിച്ചത്, മതം മാറിയിട്ട് ഇപ്പോള്‍ എന്ത് കിട്ടി, ട്രൈബല്‍സ് ആയിരുന്നു അവരെല്ലാം അപമാനം കൊണ്ട് മതം മാറിയതാണ്, മുസ്ലിം ആയാല്‍ സൗഭാഗ്യം പിന്നെ എന്തുകൊണ്ട് പാകിസ്ഥാനില്‍ ദാരിദ്ര്യം,” തുടങ്ങിയ കമന്റുകളാണ് വാര്‍ത്തകളാണ് താഴെ വരുന്നത്.
എന്നാല്‍ താന്‍ മതം മാറിയത് പിതാവിന്റെ മരണ ശേഷമാണെന്നും ഒരു സൂഫി വര്യനാണ് തന്റെയും കുടുംബത്തിന്റെയും മതം മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നുമാണ് എ ആര്‍ റഹ്‌മാന്‍ പറഞ്ഞത്. താന്‍ സൈറയെ വിവാഹം ചെയ്യുന്നതിനായോ അല്ലെങ്കില്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ കൂടുതല്‍ അവസരങ്ങള്‍ വന്നുചേരുമെന്നോ റഹ്‌മാന്‍ ഇതുവരേക്കും എവിടെയും വെളിപ്പെടുത്തിയിട്ടില്ല.
Also Read: AR Rahman Divorce: റഹ്മാൻ ഭാര്യയുടെ കാര്യത്തിൽ മൂന്ന് നിബന്ധനകൾ വെച്ചു; ഉമ്മയാണ് സൈറയെ കണ്ടെത്തിയത്
അതേസമയം, വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് എ ആര്‍ റഹ്‌മാനും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ വിവാഹജീവിതം മഹത്തരമായ മുപ്പത് വര്‍ഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാത്തിനും അദൃശ്യമായ ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയഭാരം ദൈവത്തിന്റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിരുന്നാലും ഈ തകര്‍ച്ചയില്‍ ഞങ്ങള്‍ ഒരു അര്‍ത്ഥം കണ്ടെത്തുന്നു.
തകര്‍ന്നുപോയത് ഒരിക്കലും കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. വളരെ മോശം സാഹചര്യത്തിലൂടെ ഞങ്ങള്‍ കടന്നുപോകുന്ന സമയമാണിത്. അതിനാല്‍ തന്നെ ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നിങ്ങളുടെ ദയക്കും എല്ലാ സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ റഹ്‌മാന്‍ പറഞ്ഞു.
മാതാപിതാക്കളുടെ വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് മക്കളും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നാണ് മക്കളായ ഖദീജ, റഹീമ, അമീന്‍ എന്നിവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. നിലവിലെ സാഹചര്യം മനസിലാക്കുന്നതിന് നന്ദി പറയുകയാണെന്നും മൂവരും പ്രതികരിച്ചു.
ഇത് തങ്ങളുടെ മാതാപിതാക്കളുടെ വ്യക്തിപരമായ പ്രശ്‌നമാണ്. അവിടെ പോയി തലയിട്ട് ഉപദേശങ്ങള്‍ നല്‍കി കരയുന്ന ഇമോജി ഇടാന്‍ നമുക്ക് അവകാശമില്ല. എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നെല്ലാം അവര്‍ക്കറിയാം, അവര്‍ക്ക് തിരഞ്ഞെടുത്തിരിക്കുന്നത് ചെയ്യാന്‍ അവരെ അനുവദിക്കാമെന്ന് റഹ്‌മാന്റെ മൂത്തമകള്‍ ഖദീജ പറഞ്ഞു.