IFFK: ഇനി സിനി വെെബ്സ് ഒൺലി! ഐഎഫ്എഫ്കെയ്ക്ക് വെള്ളിയാഴ്ച ഔദ്യോ​ഗിക തുടക്കം, ഷബാന ആസ്മിക്ക് ആദരം

29th IFFK: 13000-ൽപ്പരം ഡെലിഗേറ്റുകളാണ് ഐഎഫ്എഫ്കെയുടെ 29-ാം പതിപ്പിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. നൂറോളം ചലച്ചിത്ര പ്രവർത്തകർ വിവിധ സെക്ഷനുകളിൽ അതിഥികളായെത്തും.

IFFK: ഇനി സിനി വെെബ്സ് ഒൺലി! ഐഎഫ്എഫ്കെയ്ക്ക് വെള്ളിയാഴ്ച ഔദ്യോ​ഗിക തുടക്കം, ഷബാന ആസ്മിക്ക് ആദരം

IFFK Poster (Image Credits: IFFK)

Updated On: 

11 Dec 2024 21:55 PM

തിരുവനന്തപുരം: ഇനി ഒരാഴ്ചക്കാലം തലസ്ഥാനം സിനിമ വെെബിൽ. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് ആറിന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന അതുല്യ പ്രതിഭ ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും. 20-ന് നടക്കുന്ന സമാപനച്ചടങ്ങിൽ ഇന്ത്യൻ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡും മുഖ്യമന്ത്രി സമ്മാനിക്കും.

ചടങ്ങിൽ ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങുകൾ അവസാനിച്ചതിന് ശേഷം നിശാ​ഗന്ധിയിൽ ഉദ്ഘാടന ചിത്രമായ ‘ഐ ആം സ്റ്റിൽ ഹിയർ’ പ്രദർശിപ്പിക്കും. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ഭാഷയിലാണ് സിനിമാ പ്രേമികളുടെ മുന്നിലെത്തുക. ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് ഈ ചിത്രം. ഉദ്ഘാടന ചടങ്ങിൽ കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തപരിപാടിയും അരങ്ങേറും.

ഡിസംബർ 13 മുതൽ 20 വരെ ​ന​ഗരത്തിലെ വിവിധ തീയറ്ററുകളിലെ 15 സ്ക്രീനുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര വിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ 63 സിനിമകളാണ് പ്രദർശനത്തിനെത്തുന്നത്. ഫെസ്റ്റിവൽ ഫേവറിറ്റ്സ് ആണ് മേളയുടെ മറ്റൊരു ആകർഷണം. അന്താരാഷ്ട്ര മേളകളിൽ പ്രേക്ഷകപ്രീതി13 ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. കൺട്രി ഫോക്കസ് വിഭാഗത്തിൽ അർമേനിയൻ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ALSO READ: കാൻസറിനെ തോൽപ്പിച്ച പോരാളി! ഇന്ത്യയുടെ സിക്സർ കിം​ഗ് 43-ലേക്ക്

ദക്ഷിണ കൊറിയൻ സംവിധായകൻ ഹോങ് സാങ് സൂ, സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ നടി ഷബാന ആസ്മി, ഛായാഗ്രാഹകൻ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്പെക്റ്റീവ്, ‘ദ ഫീമേൽ ഗെയ്സ്’ എന്ന പേരിൽ വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, ലാറ്റിനമേരിക്കൻ സിനിമകളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ്, മിഡ്നൈറ്റ് സിനിമ, ആനിമേഷൻ ചിത്രങ്ങൾ, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങൾ ഉൾപ്പെടെയുള്ള റീസ്റ്റോർഡ് ക്ളാസിക്സ് എന്നിവ മേളയുടെ പ്രത്യേകതകളാണ്. പി. ഭാസ്‌കരൻ, പാറപ്പുറത്ത്, തോപ്പിൽഭാസി എന്നീ അമൂല്യ പ്രതിഭകളുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ‘ലിറ്റററി ട്രിബ്യൂട്ട്’ വിഭാഗത്തിൽ മൂന്ന് ചിത്രങ്ങളും രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും

13000-ൽപ്പരം ഡെലിഗേറ്റുകളാണ് ഐഎഫ്എഫ്കെയുടെ 29-ാം പതിപ്പിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. നൂറോളം ചലച്ചിത്ര പ്രവർത്തകർ വിവിധ സെക്ഷനുകളിൽ അതിഥികളായെത്തും. സിനിമകൾ കാണാനായി ഡെലി​ഗേറ്റുകൾ ഐഎഫ്എഫ്കെ ആപ്പിലൂടെ മുൻകൂട്ടി റിസർവ് ചെയ്യണം. റിസർവേഷൻ ഇല്ലാതെ 30 ശതമാനം ആളുകളെയും തീയറ്ററുകളിലേക്ക് പ്രവേശിപ്പിക്കും.

ഡെലിഗേറ്റുകളെ തീയറ്ററുകളിൽ എത്തിക്കുന്നതിനായി കെഎസ്ആർടിസിയുടെ രണ്ട് ഇലക്ട്രിക് ബസുകൾ സൗജന്യ സർവീസ് നടത്തും. ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരക പ്രഭാഷണം, പാനൽ ചർച്ചകൾ, കലാ -സാംസ്കാരിക പദ്ധതികൾ എന്നിവയും നടക്കും.

Related Stories
Rajinikanth Birthday Special: മലയാള സിനിമയിലും വിസ്മയം തീര്‍ത്ത സൂപ്പര്‍സ്റ്റാര്‍; ഇത് താന്‍ രജനി മാജിക്ക്‌
Rajinikanth Birthday Special: ജയിലർ 2 മുതൽ കൂലി വരെ…; തലൈവരുടെ വരാനിരിക്കുന്ന സിനികൾ ഏതെല്ലാം
Rajinikanth Birthday Special: ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍ സ്റ്റാറിലേക്ക് വളര്‍ന്ന സ്റ്റൈല്‍ മന്നന്‍; അറിയാം രജനികാാന്തിനെ
Kapoor Family Meets PM: ‘മോദി മീറ്റ്സ് കപൂർ’; രാജ് കപൂറെന്ന ഇതിഹാസം: മോദിയുടെ വസതിയിൽ ഒത്തുകൂടി കുടുംബം, ചിത്രങ്ങൾ പങ്കുവച്ച് ആലിയ
Year Ender 2024: എടാ മോനേ 2024 അവസാനിച്ചു! എങ്കിലും എങ്ങനെ മറക്കും ഈ ഡയലോഗുകൾ
Balabhaskar Wife Lakshmi: ഞാനും മരിച്ചുവെന്ന് കരുതിയാവാം മൊഴി മാറ്റിയത്, ക്രിമിനലാണെന്ന് ബാലു വിശ്വസിച്ചില്ല; അർജുനുമായുള്ള ബന്ധം ഇങ്ങനെ
ഈ ഭക്ഷണങ്ങൾ ഒരിക്കലും വെറുംവയറ്റിൽ കഴിക്കരുത്!
മുടി വളരാനായി ഷാംപൂ വീട്ടിലുണ്ടാക്കാം
നല്ല ഉറക്കത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം...
കറിവേപ്പ് മരം തഴച്ച് വളരാന്‍ ഇവ മതി