Kerala By Election: പാലക്കാട് സരിനും, ചേലക്കരയിൽ പ്രദീപും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

Kerala By-election 2024 CPM Candates: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിലൂടെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

Kerala By Election: പാലക്കാട് സരിനും, ചേലക്കരയിൽ പ്രദീപും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

പി സരിൻ, യുആർ പ്രദീപ് (Image Credits: Sarin Facebook, Pradeep Facebook)

Updated On: 

18 Oct 2024 20:31 PM

തിരുവനന്തപുരം: കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം. പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാലക്കാട് ഡോ.പി സരിനും ചേലക്കരയില്‍ യു ആർ പ്രദീപുമാണ് മത്സരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിലൂടെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

കോൺഗ്രസ് വിട്ട സരിൻ പാലക്കാട് സിപിഎമ്മിന്റെ സ്വാതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുക. പ്രഖ്യാപനത്തിന് മുന്നോടിയായി സരിൻ മന്ത്രി എംബി രാജേഷിനെ പാലക്കാട്ടെ വീട്ടിലെത്തി കണ്ടു. ശേഷം, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ സരിനെ ചുവന്ന ഷാൾ അണിയിച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവും മറ്റ് നേതാക്കളും ചേർന്ന് സ്വീകരിച്ചു. അതേസമയം, ചേലക്കര മണ്ഡത്തിലെ മുൻ എംഎൽഎ കൂടിയായ യുആർ പ്രദീപ്, സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയിൽ പ്രചാരണം ആരംഭിച്ചു.

വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. വയനാട്ടിൽ നിന്ന് മുമ്പ് തിരഞ്ഞെടുപ്പിനെ നേരിട്ട അനുഭവസമ്പത്തുണ്ടെന്നും വിജയിക്കാനാകുമെന്ന വിശ്വാസമുണ്ടെന്നും സത്യൻ മൊകേരി മാധ്യമങ്ങളോട് പ്രഖ്യാപിച്ചിരുന്നു.

ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി ഒക്ടോബർ 15-ന് വൈകീട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. നവംബര്‍ 11നാണ് വോട്ടെടുപ്പ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലും ഇന്നേ ദിവസം തന്നെയാണ്. രാഹുല്‍ ഗാന്ധി റായ്ബറേലിയിലും വയനാട്ടിലും ഒരുപോലെ വിജയിച്ചതോടെയാണ് വയനാട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

ALSO READ: വയനാട്ടില്‍ പ്രിയങ്ക, പാലക്കാട് രാഹുലും ചേലക്കരയില്‍ രമ്യയും; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്‌

പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പിലും ചേലക്കര എംഎല്‍എയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ മണ്ഡലങ്ങളിലും ഒഴിവ് വരികയായിരുന്നു. ഒക്ടോബര്‍ 25വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. 28നാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.

അതേസമയം, പാലക്കാട് ബിജെപി-കോൺഗ്രസ് ഡീൽ ഉണ്ടാകുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണെന്നും, ഇന്നത്തെ സ്ഥിതിയിൽ സരിൻ തന്നെ മത്സരിക്കണമെന്നാണ് തീരുമാനം എന്നും എംവി ഗോവിന്ദൻ പറഞ്ഞു. കൂടാതെ, രണ്ട് മണ്ഡലങ്ങളിലും എൽഡിഎഫിന് വിജയിക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Stories
Kerala Local Body By Election: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; എൽഡിഎഫിന് മൂന്നിടത്ത് ഭരണം നഷ്ടമാകും
Maharashtra CM : പത്ത് ദിവസത്തെ അനിശ്ചിതത്വം, ഒടുവിൽ തീരുമാനം ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും
Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു
Wayand By Election 2024: 240-ാം തവണയും തോല്‍ക്കാനെത്തിയ പത്മരാജനും കിട്ടി മൂന്നക്ക നമ്പറില്‍ വോട്ട്; വയനാട് ഈ 65കാരന് സമ്മാനിച്ചത്‌
Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ
Priyanka Gandhi: ‘അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി; ഇത് വയനാട്ടിലെ ജനങ്ങളുടെ വിജയം’; പ്രിയങ്ക ഗാന്ധി
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?