Jammu Kashmir Election Result 2024 : ഒമർ അബ്ദുള്ള അടുത്ത മുഖ്യമന്ത്രി?; ജമ്മു കശ്മീരിൽ ഇന്ത്യാ സഖ്യം അധികാരത്തിലേക്ക്

Jammu Kashmir Election Result 2024 India Alliance Heads For Victory : ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യം അധികാരത്തിലേക്ക്. ആകെ 90 സീറ്റുകളിൽ 51ലും ഇൻഡ്യാ മുന്നണി മുന്നിട്ടുനിൽക്കുകയാണ്. ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.

Jammu Kashmir Election Result 2024 : ഒമർ അബ്ദുള്ള അടുത്ത മുഖ്യമന്ത്രി?; ജമ്മു കശ്മീരിൽ ഇന്ത്യാ സഖ്യം അധികാരത്തിലേക്ക്

ഒമർ അബ്ദുള്ള (Image Credits - PTI)

Updated On: 

08 Oct 2024 15:01 PM

ജമ്മു കശ്മീരിൽ ഇൻഡ്യാ സഖ്യം അധികാരത്തിലേക്ക്. ആകെ 90 സീറ്റുകളിൽ 51ലും ലീഡ് നിലനിർത്തുന്ന കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം അധികാരം പിടിയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റും രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയുമായ ഒമർ അബ്ദുള്ള ജമ്മു കശ്മീരിൻ്റെ അടുത്ത മുഖ്യമന്ത്രി ആകുമെന്ന് ചില റിപ്പോർട്ടുകളുണ്ട്. രണ്ട് സീറ്റുകളിലും ഒമർ അബ്ദുള്ളയ്ക്ക് വ്യക്തമായ ലീഡുണ്ട്. ബഡ്ഗാമിലും ഗന്ദെർബാലിലുമാണ് ഒമർ അബ്ദുള്ള മത്സരിക്കുന്നത്.

പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ മാത്രമാണ് ജമ്മു കശ്മീരിൽ ബിജെപിക്ക് നേട്ടമുണ്ടായിരുന്നത്. ബാലറ്റ് വോട്ടുകൾ എണ്ണാൻ തുടങ്ങിയപ്പോൾ ഇൻഡ്യാ സഖ്യം മുന്നിലെത്തി. പിന്നീട് വ്യക്തമായ ലീഡിലാണ് ഇൻഡ്യാ സഖ്യം മുന്നേറുന്നത്. ബിജെപി മുന്നിലുള്ളത് 27 സീറ്റുകളിലാണ്. എന്നാൽ, ഇതിൻ്റെ ഇരട്ടിയോളം സീറ്റുകളിൽ, അതായത് 51 സീറ്റുകളിൽ ഇൻഡ്യാ മുന്നണി മുന്നിട്ടുനിൽക്കുന്നു. 46 സീറ്റാണ് കേവല ഭൂരിപക്ഷം ലഭിക്കാൻ വേണ്ടത്.

Also Read : Haryana Election Result 2024: ‘തണ്ടൊടിയാതെ താമര’: ഹരിയാനയിൽ ബിജെപി 3.0

അധികാരം ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിൽ ഇൻഡ്യാ മുന്നണി ആഘോഷം ആരംഭിച്ച് കഴിഞ്ഞു. ശ്രീനഗറിലെ കോൺഗ്രസ് പാർട്ടി ഓഫീസിലടക്കം ആഘോഷങ്ങൾ ആരംഭിച്ചു. ലഡുവിന് പകരം കശ്മീരി ആപ്പിൾ വിതരണം ചെയ്താണ് ട്രിച്ചിയിലെ കോൺഗ്രസ് പ്രസിഡൻ്റ് എൽ റെക്സ് വിജയം ആഘോഷിച്ചത്.

ഒറ്റയ്ക്ക് മത്സരിച്ച പിഡിപി നാല് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇതിൽ പുൽവാമ സീറ്റിലെ മുന്നേറ്റം നിർണായകമാണ്. രാജ്യം ഉറ്റുനോക്കുന്ന പുൽവാമയിൽ പിഡിപി യൂത്ത് വിങ് പ്രസിഡൻ്റ് വഹീദു റഹ്മാൻ പര ലീഡിൽ തുടരുകയാണ്. കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് മുഹമ്മദ് ഖലീൽ ബന്ദിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വഹീദ് ഇവിടെ മുന്നേറുന്നത്. മണ്ഡലത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാത്തത് ബിജെപിയെ സമ്മർദ്ദത്തിലാക്കും.

പുൽവാമയിൽ പിഡിപി നേട്ടമുണ്ടാക്കിയെങ്കിലും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി പരാജയപ്പെട്ടത് തിരിച്ചടിയാണ്. ശ്രിഗുഫ്‌വാര – ബിജ്ബെഹറ നിയോജകമണ്ഡലത്തിലെ പിഡിപി സ്ഥാനാർത്ഥിയായിരുന്നു ഇൽതിജ. ഇവർ പരാജയം സമ്മതിച്ചിട്ടുണ്ട്.

ത്രിതല സുരക്ഷയാണ് ജമ്മു കശ്മീരിൽ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 20 കൗണ്ടിംഗ് സെൻ്ററുകളിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകളും സായുധ സേനയുമടക്കമുള്ള സുരക്ഷ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

മുൻപ് 2014ലാണ് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് കോൺഗ്രസിന് വെറും 12 സീറ്റുകളിലും നാഷണൽ കോൺഫറൻസിന് 15 സീറ്റുകളിലുമാണ് വിജയിക്കാനായത്. 28 സീറ്റുകളിൽ പിഡിപിയും 25 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. ഇരു പാർട്ടികളും ചേർന്ന് സഖ്യമുണ്ടാക്കിയാണ് പിന്നീട് സംസ്ഥാനം ഭരിച്ചത്. 2019ൽ ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ആ തീരുമാനം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച് കാണുന്നുണ്ട്. 2014നെ അപേക്ഷിച്ച് ബിജെപിക്ക് കാര്യമായ നഷ്ടമുണ്ടായില്ലെങ്കിലും പിഡിപിയ്ക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തവണ ഏറ്റവുമധികം സീറ്റുകളിൽ വിജയിച്ച പിഡിപിക്ക് ഇത്തവണ അഞ്ച് സീറ്റ് പോലും ലഭിച്ചേക്കില്ല. കഴിഞ്ഞ തവണ 25 സീറ്റുകളിൽ വിജയിച്ച ബിജെപി ഇത്തവണ അത്ര തന്നെ സീറ്റുകളിൽ വിജയിച്ചേക്കും. നിലവിൽ 27 സീറ്റുകളിൽ ബിജെപി മുന്നിലാണ്.

Also Read : Jammu Kashmir Election Result 2024 Live : ബിജെപിയെക്കാൾ ഇരട്ടിയിലധികം സീറ്റുകളിൽ ഇൻഡ്യ സഖ്യം മുന്നിൽ; ജമ്മു കശ്മീർ ഇനി കോൺഗ്രസ് ഭരിക്കും?

കഴിഞ്ഞ തവണ 12, 15 സീറ്റുകളിൽ ഒതുങ്ങിയ കോൺഗ്രസും നാഷണൽ കോൺഫറൻസും ചേർന്ന് സഖ്യമുണ്ടാക്കിയത് മാസ്റ്റർ സ്ട്രോക്ക് ആയി. കഴിഞ്ഞ തവണ പിഡിപി വിജയിച്ചെങ്കിലും അവർ ബിജെപിയുമായി ചേർന്നു എന്നത് ജനങ്ങൾ ഇത്തവണ കണക്കിലെടുത്തിട്ടുണ്ടെന്ന് കരുതാം. അതുകൊണ്ട് തന്നെ പിഡിപിയെ ആളുകൾ കൈവിട്ടു. ആ വോട്ടുകൾ കോൺഗ്രസിനും നാഷണൽ കോൺഫറൻസിനുമായി ലഭിക്കുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പോടെ ജമ്മു കശ്മീർ പിഡിപിയുടെ നില പരിതാപകരമായിരിക്കുകയാണ്. മെഹബൂബ മുഫ്തിയ്ക്ക് ശേഷം കരുത്തയായ ഒരു നേതാവ് ഇല്ലാത്തതടക്കം പിഡിപിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

 

 

Related Stories
Kerala Local Body By Election: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; എൽഡിഎഫിന് മൂന്നിടത്ത് ഭരണം നഷ്ടമാകും
Maharashtra CM : പത്ത് ദിവസത്തെ അനിശ്ചിതത്വം, ഒടുവിൽ തീരുമാനം ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും
Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു
Wayand By Election 2024: 240-ാം തവണയും തോല്‍ക്കാനെത്തിയ പത്മരാജനും കിട്ടി മൂന്നക്ക നമ്പറില്‍ വോട്ട്; വയനാട് ഈ 65കാരന് സമ്മാനിച്ചത്‌
Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ
Priyanka Gandhi: ‘അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി; ഇത് വയനാട്ടിലെ ജനങ്ങളുടെ വിജയം’; പ്രിയങ്ക ഗാന്ധി
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം