Vinesh Phogat: ജുലാനയിൽ ബിജെപിയെ മലർത്തിയടിച്ച് വിനേഷ് ഫോ​ഗട്ട്; ​ഗുസ്തി താരം ഇനി എംഎൽഎ

Vinesh Phogat Election Result: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കിയ മണ്ഡലമായി ജുലാനയെ മാറ്റിയത് വിനേഷിന്റെ സ്ഥാനാർത്ഥിത്വമാണ്. വിനേഷിലൂടെ 19 വർഷത്തിന് ശേഷം ജുലാന മണ്ഡലം തിരിച്ചുപിടിച്ചിരിക്കുകയാണ് കോൺ​ഗ്രസ്.

Vinesh Phogat: ജുലാനയിൽ ബിജെപിയെ മലർത്തിയടിച്ച് വിനേഷ് ഫോ​ഗട്ട്; ​ഗുസ്തി താരം ഇനി എംഎൽഎ

Image Credit: PTI

Published: 

08 Oct 2024 14:41 PM

ഹരിയാന: ഗോദയ്ക്കകത്തും പുറത്തും പോരാട്ടത്തിന്റെ ‌ഉറച്ച ശബ്ദമായി മാറിയ ഗുസ്തിതാരം, പേര് വിനേഷ് ഫോ​ഗട്ട്. അയോ​ഗ്യയാക്കിയ പാരിസ് ഒളിമ്പിക്സ് വേദിയിൽ നിന്ന് പരിചയമില്ലാതെ തെരഞ്ഞെടുപ്പ് ​ഗോദയിലേക്കാണ് വിനേഷ് ഫോ​ഗട്ട് പോരാട്ടത്തിന് ഇറങ്ങിയത്.  എതിരാളിയെ മലർത്തിയടിച്ച് തെരഞ്ഞെടുപ്പ് ​ഗോദയിലും താൻ ഒന്നാമനെന്ന് താരം തെളിയിച്ചു. ഹരിയാനയിലെ ജുലാന മണ്ഡലത്തിലെ ത്രികോണ മത്സരത്തിൽ വിനേഷ് ഫോ​ഗട്ടിന്റെ ജയം 6,140 വോട്ടുകൾക്ക്.‌ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കിയ മണ്ഡലമായി ജുലാനയെ മാറ്റിയത് വിനേഷിന്റെ സ്ഥാനാർത്ഥിത്വമാണ്. വിനേഷിലൂടെ 19 വർഷത്തിന് ശേഷം ജുലാന മണ്ഡലം തിരിച്ചുപിടിച്ചിരിക്കുകയാണ് കോൺ​ഗ്രസ്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽവിനേഷ് ഫോ​ഗട്ട് ജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു കോൺ​ഗ്രസ് ക്യാമ്പ്. ആ വിശ്വാസം ജുലാനയിലെ ജനങ്ങൾ കാത്തു.

60,580 വോട്ടുകളാണ് വിനേഷിന്റെ ബാലറ്റ് പെട്ടിയിൽ വീണത്. ബിജെപിയുടെ യോ​ഗേഷ് കുമാർ 59,065 വോട്ടും ഐഎൻഎൽഡിയുടെ സുരേന്ദർ ലാഥർ 10,158 വോട്ടും പോക്കറ്റിലാക്കി. തോൽപ്പിക്കേണ്ടവരുടെ പട്ടികയിൽ ബിജെപി ഒന്നാമതായി മുദ്രകുത്തിയ പേരും ഒരുപക്ഷേ വിനേഷിന്റെതാകാം. ​ഗോദയിലെ രാഷ്ട്രീയവും കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കുമെതിരെ സംസാരിച്ചവൾ. കന്നി തെരഞ്ഞെടുപ്പ് അങ്കത്തിൽ മലർത്തിയടിച്ചത് സെെനിക ഉദ്യോ​ഗസ്ഥനായിരുന്ന ബിജെപിയുടെ യോഗേഷ് ബൈറഗിയെ. ഗുസ്തിയിലും പവർ ലിഫ്റ്റിങ്ങിലും കരുത്ത് തെളിയിച്ച കവിത ദലാൽ, അമര്‍ജീത് ദണ്ഡ എന്നിവരായിരുന്നു മറ്റ് എതിരാളികൾ. ആദ്യഘട്ടത്തിൽ തന്നെ ലീഡ് നില ഉയർത്തിയെങ്കിലും ഒരു ഘട്ടത്തിൽ പുറകോട്ട് നിന്നതിന് ശേഷമാണ് വിനേഷ് ഫോ​ഗട്ടിന്റെ ത്രില്ലർ ജയം. ഒക്ടോബർ 5-ന് നടന്ന തെരഞ്ഞെടുപ്പിൽ ജുലാനയിൽ 74.66 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്.

എക്സിറ്റ് പോൾ ഫലങ്ങളെ നാമാവശേഷമാക്കി ഹരിയാനയിൽ താമര വിരിഞ്ഞപ്പോൾ ജുലാന വിനേഷിനൊപ്പം നിന്നു. ഭർത്താവും ഗുസ്തിതാരവുമായ സോംഭീർ റാത്തിയുടെ നാട്ടിലാണ് വിനേഷിന്റെ തെരഞ്ഞെടുപ്പ് ജയം. സ്പോർട്സ് ക്വാട്ട വഴി ലഭിച്ച റെയിൽവേയിലെ ജോലി രാജിവച്ചാണ് രാഷ്ട്രീയ ​ഗോദയിലേക്ക് പെൺകരുത്ത് മത്സരിക്കാൻ ഇറങ്ങിയത്. ​ഗുസ്തി താരങ്ങളുടെ സമരവും കർഷക പ്രക്ഷോഭവും പാരിസ് ഒളിമ്പിക്സിൽ നിർഭാ​ഗ്യവശാൽ നഷ്ടമായ സ്വർണവുമെല്ലാം വിനേഷിനെ ജുലാനയിലെ ജനങ്ങളിലേക്ക് അടുപ്പിച്ചു.

ബിജെപിക്ക് വെല്ലുവിളിയായ ​ഗുസ്തിതാരങ്ങളുടെ സമരത്തെ മുന്നോട്ട് നയിച്ചതും വിനേഷ് ഫോ​ഗട്ടായിരുന്നു. ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്റെ മുൻ ബ്രിജ്ഭൂഷൺ ചരൺ സിംഗിനെതിരായിരുന്നു ഗുസ്തിതാരങ്ങളുടെ പോരാട്ടം. സമരം ഫലം കണ്ടപ്പോഴും ബിജെപിയുടെ തലവേദനയായി വിനേഷ് മാറി. പാരിസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടപ്പെട്ടപ്പോഴും ഒരു വിഭാ​ഗം വിനേഷിനെതിതെ തിരിഞ്ഞു. 100 ​ഗ്രാം ഭാരത്തിന്റെ പേരിൽ അയോഗ്യയായി രാജ്യത്തേക്ക് മടങ്ങിയെത്തിയ വിനേഷിനെ ഇരുകയ്യും നീട്ടിയാണ് ഹരിയാനയും ജനങ്ങളും സ്വീകരിച്ചത്.

പാരിസിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ ​ഗുസ്തിയിൽ നിന്ന് വിനേഷ് ഫോ​ഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം രാഹുൽ ​ഗാന്ധിയിൽ നിന്ന് കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ചു. പിന്നാലെ പ്രഖ്യാപിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയിൽ രാജ്യം ശ്രദ്ധിച്ചത് വിനേഷ് ഫോ​ഗട്ടിന്റെ പേര്.

Related Stories
Kerala Local Body By Election: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; എൽഡിഎഫിന് മൂന്നിടത്ത് ഭരണം നഷ്ടമാകും
Maharashtra CM : പത്ത് ദിവസത്തെ അനിശ്ചിതത്വം, ഒടുവിൽ തീരുമാനം ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും
Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു
Wayand By Election 2024: 240-ാം തവണയും തോല്‍ക്കാനെത്തിയ പത്മരാജനും കിട്ടി മൂന്നക്ക നമ്പറില്‍ വോട്ട്; വയനാട് ഈ 65കാരന് സമ്മാനിച്ചത്‌
Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ
Priyanka Gandhi: ‘അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി; ഇത് വയനാട്ടിലെ ജനങ്ങളുടെ വിജയം’; പ്രിയങ്ക ഗാന്ധി
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?