5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Election 2024: ബിജെപിയെ തുരത്താൻ മുരളീധരൻ വരണം; പാലക്കാട് DCC നിർദേശിച്ച സ്ഥാനാർത്ഥി കെ മുരളീധരൻ

Palakkad By Election: മണ്ഡലത്തിലെ താഴേത്തട്ടിലടക്കം വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തി അഭിപ്രായം തേടിയ ശേഷം ഡിസിസി ഐകകണ്ഠേന കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നതെന്ന് എഐസിസിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Election 2024:  ബിജെപിയെ തുരത്താൻ മുരളീധരൻ വരണം; പാലക്കാട് DCC നിർദേശിച്ച സ്ഥാനാർത്ഥി കെ മുരളീധരൻ
Image: Social Media
athira-ajithkumar
Athira CA | Updated On: 26 Oct 2024 22:07 PM

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡിസിസി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് കെ മുരളീധരനെ. ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന് നൽകിയ കത്ത് പുറത്തുവന്നു. ഡിസിസി ഭാരവാഹികൾ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും ഇടത് അനുഭാവികളുടെ വോട്ട് കിട്ടാൻ ഈ തീരുമാനം സഹായിക്കുമെന്നും കത്തിൽ പറയുന്നു. ബിജെപിയെ തുരത്താൻ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോ​ഗ്യനായ സ്ഥാനാർത്ഥി കെ മുരളീധരനാണ്. താഴെ തട്ടിൽ സർവ്വേ നടത്തിയപ്പോഴും ഉയർന്നുവന്ന പേരുകളിലൊന്ന് കെ മുരളീധരന്റേത് ആയിരുന്നു. അതുകൊണ്ട് മണ്ഡലത്തിൽ കെ മുരളീധരനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് നേതൃത്വത്തോട് ഡിസിസി ആവശ്യപ്പെട്ടത്. ഡിസിസി നേതൃത്വം ഒറ്റക്കെട്ടായാണ് ഇങ്ങനെയൊരു ഒരു ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്നും കത്തിൽ പറയുന്നു.

ഡിസിസി നേതാക്കളോ കോൺ​ഗ്രസ് നേതാക്കളോ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കത്ത് മുമ്പത്തെ കാര്യമെന്നും അതിൽ പ്രസക്തി ഇല്ലെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. ജനാധിപത്യ പാർട്ടിയിലെ അഭിപ്രായം മാത്രമാണ് കത്ത്. പാർട്ടി ഇപ്പോൾ ഒറ്റക്കെട്ടാണെന്നും ശ്രീകണ്ഠൻ പറഞ്ഞു. കത്തിനെ കുറിച്ച് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കത്തിൽ പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെ ഷാഫി പറമ്പിൽ ഏകപക്ഷീയമായി കൊണ്ടു വന്ന് സ്ഥാനാർത്ഥിയാക്കിയെന്ന വിമർശനം നേരത്തെ തന്നെ പാർട്ടിയ്​ക്ക് അകത്ത് ഉണ്ടായിരുന്നു. അതിൽ പരസ്യമായി പ്രതിഷേധിച്ചു കൊണ്ടാണ് സരിൻ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് എൽഡിഎഫിലേക്ക് ചേക്കേറുന്നതും സ്ഥാനാർത്ഥിയാകുന്നതും. യൂത്ത് കോൺ​ഗ്രസ് നേതാവ് ഷാനിബും പാർട്ടി വിട്ടിരുന്നു. ഈ വിവാ​ദങ്ങൾക്കിടയിലാണ് വീണ്ടും സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള പ്രശ്നം കോൺ​ഗ്രസിന് തലവേദനയാകുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നിരുന്നു. 4000-തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ഷാഫി പറമ്പിൽ വിജയിച്ചത്. എന്നാൽ പാർട്ടിക്കുള്ളിലെ ഭിന്നത വോട്ട് ചോർച്ചയ്ക്ക് ഇടവരുത്തുമെന്ന നി​ഗമനത്തിലാണ് കോൺ​ഗ്രസ് ക്യാമ്പ്. രാഹുൽ മാങ്കൂട്ടത്തിലാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി. സി.കെ കൃഷ്ണകുമാർ ബിജെപിക്കായും സരിൻ ഇടതുമുന്നണിക്കായും ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടും. നവംബർ 13 നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 23-നാണ്.

Latest News