Job Vaccancy: ഡോക്ടർമാരാണോ ? യുകെയിലേക്ക് പറന്നാലോ, ജോലി ഒഴിവ്

Doctors Job Vaccancy in UK: ശമ്പളത്തിന് പുറമേ മൂന്നു വർഷം വരെയുളള GMC രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ്, IELTS/OET, വിസ, ഇ-പോർട്ട്ഫോളിയോ ആക്സസ് ഫീസ് റീഇംബേഴ്സ്മെൻ്റ്, £650 ഗ്രാറ്റുവിറ്റി പേയ്‌മെൻ്റ്, യുകെയിലേക്കുള്ള വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം എന്നീ ആനുകൂല്യങ്ങൾക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അർഹതയുണ്ടാകും.

Job Vaccancy: ഡോക്ടർമാരാണോ ? യുകെയിലേക്ക് പറന്നാലോ, ജോലി ഒഴിവ്

Doctors

Published: 

25 Dec 2024 07:33 AM

കൊച്ചി: വിദേശരാജ്യങ്ങളിൽ ജോലി സ്വപ്നം കാണുന്ന ഡോക്ടർമാർക്ക് സന്തോഷവാർത്ത. യുകെയിലെ വെയിൽസ് (WALES) എൻ.എച്ച്.എസ്സിലേയ്ക്ക് (NHS) ഡോക്ടർമാർക്ക് അവസരങ്ങളൊരുക്കി നോർക്ക റൂട്ട്സ്. സൈക്യാട്രിയിൽ സ്പെഷ്യലെെസ്ഡ് ചെയ്തിരിക്കുന്ന ഡോക്ടർമാർക്കാണ് അവസരം. ഹെെദരാബാദിലായിരിക്കും അഭിമുഖങ്ങൾ നടക്കുക.

ഹൈദരാബാദിലെ വിവാന്ത ബെഗംപേട്ടിൽ 2025 ജനുവരി 24 മുതൽ 26 വരെ നടുക്കുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനമായ (ANCIPS 2025) അനുബന്ധിച്ചാണ് അഭിമുഖങ്ങൾ നടക്കുക. സൈക്യാട്രിയിൽ നാലുവർഷത്തെ പ്രവർത്തിപരിചയമുളള ഡോക്ടർമാർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് PLAB ആവശ്യമില്ല.

www.nifl.norkaroots.org എന്ന വെബ്സെെറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2025 ജനുവരി 08 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വെയിൽസ് എൻഎച്ച്എസിലെ മാനസികാരോഗ്യ വിഭാഗത്തിൽ മൂന്നു വർഷത്തേക്കാണ് ഡോക്ടർമാരുടെ നിയമനം. സ്ഥിരനിയമനം ആണ് എന്നതാണ് സവിശേഷത. എക്സ്പീരിയൻസിന്റെ അടിസ്ഥാനത്തിൽ £59,727 മുതൽ £95,400 വരെ വാർഷിക ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

റിഹാബിലിറ്റേഷൻ, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം, ആക്യൂട്ട് അഡൽറ്റ് സൈക്യാട്രി, മുതിർന്നവരുടെ മാനസികാരോഗ്യം, പ്രായപൂർത്തിയായവരുടെ മാനസികാരോഗ്യം, പഠനവൈകല്യം എന്നീ സബ് സ്പെഷ്യാലിറ്റികളിലും ഡോക്ടർമാർക്ക് അവസരമുണ്ട്. ശമ്പളത്തിന് പുറമേ മൂന്നു വർഷം വരെയുളള GMC രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ്, IELTS/OET, വിസ, ഇ-പോർട്ട്ഫോളിയോ ആക്സസ് ഫീസ് റീഇംബേഴ്സ്മെൻ്റ്, £650 ഗ്രാറ്റുവിറ്റി പേയ്‌മെൻ്റ്, യുകെയിലേക്കുള്ള വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം എന്നീ ആനുകൂല്യങ്ങൾക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അർഹതയുണ്ടാകും.

വിശദവിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ, നോർക്കയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

പേപ്പർ കൺസർവേഷനിൽ പ്രോജക്ട് ട്രെയിനി ഒഴിവ്

കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം പദ്ധതിയിലേക്ക് പേപ്പർ കൺസർവേഷനിൽ പ്രവൃത്തി പരിചയമുള്ള പ്രോജക്ട് ട്രെയിനികളുടെ ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും റിക്കാർഡ് കൺസർവേഷൻ/ ആർക്കൈവൽ സ്റ്റഡീസിലുള്ള പി.ജി ഡിപ്ലോമയും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

അപേക്ഷകൾ ഡയറക്ടർ-ഇൻ-ചാർജ്, ആർക്കൈവ്സ് വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നളന്ദ, കവടിയാർ പി.ഒ, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ അയയ്ക്കണം. വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജനുവരി 3 ന് രാവിലെ 10.30ന് പുരാവസ്തു വകുപ്പ് ഡയറക്ടറേറ്റിൽ തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: keralaarchives@gmail.com. ഫോൺ: 9074541449, 9745542160.

വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം
പുഴുങ്ങിയ മുട്ടയാണോ, ഓംലെറ്റാണോ ആരോഗ്യത്തിന് നല്ലത്‌ ?
കിവി ചില്ലക്കാരനല്ല; ഗുണങ്ങളേറെ
മെൽബൺ ടെസ്റ്റിൽ കെഎൽ രാഹുലിനെ കാത്തിരിക്കുന്നത് സവിശേഷകരമായ റെക്കോർഡ്