Central Service Vaccancies: എൻജിനീയറിങ് കഴിഞ്ഞവരാണോ നിങ്ങൾ? ഇതാ കേന്ദ്രസർവീസിൽ 237 ഒഴിവുകൾ
Central Service Vaccancies 2024: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻ്റ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടക്കുന്നത്. രണ്ടുഘട്ടങ്ങളായി നടക്കുന്ന പരീക്ഷയുടെ ആദ്യഘട്ടം 2025 ഫെബ്രുവരി ഒമ്പതിന് നടക്കും. എൻജിനീയറിങ് ബിരുദധാരികൾക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.
2025ലെ എൻജിനീയറിങ് സർവീസസ് പരീക്ഷയ്ക്കുള്ള യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻ്റ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടക്കുന്നത്. രണ്ടുഘട്ടങ്ങളായി നടക്കുന്ന പരീക്ഷയുടെ ആദ്യഘട്ടം 2025 ഫെബ്രുവരി ഒമ്പതിന് നടക്കും. എൻജിനീയറിങ് ബിരുദധാരികൾക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.
വിവിധ വകുപ്പുകൾ/ സ്ഥാപനങ്ങളിലായി 237
സിവിൽ എൻജിനീയറിങ് (ഗ്രൂപ്പ് എ തസ്തികകൾ): സെൻട്രൽ എൻജിനീയറിങ് സർവീസ് (സിവിൽ), സെൻട്രൽ എൻജിനീയറിങ് സർവീസ് (റോഡ്സ്), സർവേ ഓഫ് ഇന്ത്യ, എഇഇ (സിവിൽ) ഇൻ ബോർഡർ റോഡ്സ് എൻജിനീയറിങ് സർവീസ്, ഇന്ത്യൻ ഡിഫൻസ് സർവീസ് എൻജിനീയേഴ്സ്, എഇഇ ഇൻ എംഇഎസ് സർവേയർ കേഡർ, ഇന്ത്യൻ സ്‌കിൽ ഡിവലപ്മെന്റ് സർവീസ്, സെൻട്രൽ വാട്ടർ എൻജിനീയറിങ് സർവീസ്.
മെക്കാനിക്കൽ എൻജിനീയറിങ് (ഗ്രൂപ്പ് എ/ ബി): ഇന്ത്യൻ ഡിഫൻസ് സർവീസ് ഓഫ് എൻജിനീയേഴ്സ്, ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ്, സെൻട്രൽ പവർ എൻജിനീയറിങ് സർവീസ്, ഡിഫൻസ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് സർവീസ്, എഇഇ ഇൻ ബോർഡർ റോഡ്സ് എൻജിനീയറിങ് സർവീസ്, ഇന്ത്യൻ നേവൽ മെറ്റീരിയൽ മാനേജ്മെന്റ് സർവീസ്, ഇന്ത്യൻ സ്‌കിൽ ഡിവലപ്മെന്റ് സർവീസ്.
ഇലക്ട്രിക്കൽ എൻജിനീയറിങ് (ഗ്രൂപ്പ്-എ/ബി തസ്തികകൾ): ഇന്ത്യൻ ഡിഫൻസ് സർവീസ് ഓഫ് എൻജിനീയേഴ്സ്, ഇന്ത്യൻ നേവൽ മെറ്റീരിയൽ മാനേജ്മെന്റ് സർവീസ്, ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ്, ഡിഫൻസ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് സർവീസ്, സെൻട്രൽ പവർ എൻജിനീയറിങ് സർവീസ്, ഇന്ത്യൻ സ്‌കിൽ ഡിവലപ്മെന്റ് സർവീസ്, ഐഇഡിഎസ്/ അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ് ക, ഐഇഡിഎസ്.
അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ് II
ഇലക്ട്രോണിക്സ് ആൻ്റ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് (ഗ്രൂപ്പ് എ/ ബി തസ്തികകൾ): ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവീസ്, സെൻട്രൽ പവർ എൻജിനീയറിങ് സർവീസ്, ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ്, ഇന്ത്യൻ നേവൽ മെറ്റീരിയൽ മാനേജ്മെന്റ് സർവീസ്, ഡിഫൻസ് ക്വാളിറ്റി എയ്റോനോട്ടിക്കൽ അഷ്വറൻസ് സർവീസ്, ഇന്ത്യൻ സ്‌കിൽ ഡിവലപ്മെന്റ് സർവീസ്, ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ്, ഐഇഡിഎസ്/ അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ് ക, ഐഇഡിഎസ്/ അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ് II.
അപേക്ഷിക്കാനുള്ള യോഗ്യത: എൻജിനീയറിങ് ബിരുദം. അല്ലെങ്കിൽ ഇന്ത്യാ ഗവ. അംഗീകരിച്ച വിദേശ ഡിഗ്രി/ ഡിപ്ലോമ. അല്ലെങ്കിൽ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യയുടെ പരീക്ഷ/ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസിന്റെ (ഇന്ത്യ) ഗ്രാജുവേറ്റ് മെമ്പർഷിപ്പ് പരീക്ഷ/ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പർഷിപ്പ് പരീക്ഷ (Parts II and III/ Sections A and B)/ ലണ്ടനിലെ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ എൻജിനീയേഴ്സിന്റെ ഗ്രാജുവേറ്റ് മെമ്പർഷിപ്പ് പരീക്ഷ പാസായിരിക്കണം.
അപേക്ഷിക്കാനുള്ള പ്രായപരിധി: 21 -30 വയസ്സ്. അപേക്ഷകർ 1995 ജനുവരി രണ്ടിന് മുൻപോ 2004 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.
ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കുന്നതാണ്. ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും നിയമാനുസൃത ഇളവുണ്ട്. വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിൽ ജോലിക്കാർക്ക് 35 വയസ്സുവരെ അപേക്ഷിക്കാം.
അപേക്ഷ അയയ്ക്കേണ്ടത്: യു.പി.എസ്.സി.യുടെ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിവേണം അപേക്ഷി സമർപ്പിക്കാൻ. അപേക്ഷയ്‌ക്കൊപ്പം ഫോട്ടോയും ഒപ്പും സ്‌കാൻചെയ്ത് അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ എട്ട്.