5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UGC Net result 2024: യുജിസി നെറ്റ് ഫലം ഇന്ന് എത്തിയേക്കുമെന്ന് സൂചന

UGC NET result 2024: ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ഔദ്യോഗിക വെബ്‌സൈറ്റായ- ugcnet.nta.ac.in- ൽ ലഭ്യമാകും.

UGC Net result 2024: യുജിസി നെറ്റ് ഫലം ഇന്ന് എത്തിയേക്കുമെന്ന് സൂചന
UGC NET result 2024 ( Getty image/ representational)
aswathy-balachandran
Aswathy Balachandran | Published: 03 Oct 2024 17:30 PM

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യു ജി സി നെറ്റ്) ജൂൺ സെഷന്റെ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കാൻ ഒരുങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷാ ഫലം ഇന്ന് വൈകീട്ടോടെ പുറത്തു വരുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെ നടന്ന യുജിസി നെറ്റ് പരീക്ഷകൾക്ക് ഹാജരായ ഉദ്യോഗാർത്ഥികൾ ഫലം വരാൻ കാത്തിരിക്കുകയാണ്.

വിദ്യാർത്ഥികൾക്ക് യുജിസി നെറ്റ് ഫലം ഇന്ന് വൈകുന്നേരം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാമെന്ന് മുതിർന്ന എൻടിഎ ഉദ്യോഗസ്ഥൻ ന്യൂസ് 9-നോട് പറഞ്ഞു. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ഔദ്യോഗിക വെബ്‌സൈറ്റായ- ugcnet.nta.ac.in- ൽ ലഭ്യമാകും. ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി ലം അറിയാം. ഓഗസ്റ്റ് 21, 22, 23 തീയതികളിലാണ് യുജിസി നെറ്റ് പരീക്ഷ നടത്തിയത്.

ഉത്തരസൂചിക 2024 എങ്ങനെ ഡൗൺലോഡ് ചെയ്യാം?

 

  • ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.inUGC സന്ദർശിക്കുക
  • അന്തിമ ഉത്തര കീയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • UGC NET അന്തിമ ഉത്തരസൂചിക 2024 pdf ഡൗൺലോഡിനായി സ്ക്രീനിൽ ദൃശ്യമാകും
  • പിഡിഎഫ് സേവ് ചെയ്ത് പ്രിൻ്റ് ഔട്ട് എടുക്കുക.

പരീക്ഷാ ഫലത്തിൽ പ്രതീക്ഷിക്കുന്ന കട്ട്-ഓഫ് മാർക്ക് 210 മുതൽ 160 വരെ വ്യത്യാസപ്പെടാം എന്നും ഊഹമുണ്ട്. വിഷയാടിസ്ഥാനത്തിലുള്ള കട്ട്-ഓഫ് ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in- ൽ ലഭ്യമാകും. കട്ട് ഓഫ് പരിശോധിക്കാൻ, ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് കട്ട്-ഓഫ് ലിങ്കിൽ ക്ലിക്ക് ചെയ്യണം.

Latest News