നെറ്റ് ഫലം പുറത്തു വിട്ടില്ലെങ്കിൽ കോടതിയിൽ കാണാം... എൻടിഎ ചെയർമാന് കത്തയച്ച് സുപ്രിം കോടതി അഭിഭാഷകൻ | UGC NET June Result Update Supreme Court Lawyer Send a Letter to NTA Chairman for Warns the Consequences Malayalam news - Malayalam Tv9

UGC NET Result 2024 : നെറ്റ് ഫലം പുറത്തു വിട്ടില്ലെങ്കിൽ കോടതിയിൽ കാണാം… എൻടിഎ ചെയർമാന് കത്തയച്ച് സുപ്രിം കോടതി അഭിഭാഷകൻ

UGC NET June Result Update: നെറ്റ് ഫലങ്ങൾക്കായുള്ള നീണ്ട കാത്തിരിപ്പ് വിദ്യാർത്ഥികൾക്ക് അനിശ്ചിതത്വം സൃഷ്ടിക്കുകയും പിഎച്ച്ഡി പ്രവേശനം വൈകിപ്പിക്കുകയും ചെയ്യുന്നു...

UGC NET Result 2024 : നെറ്റ് ഫലം പുറത്തു വിട്ടില്ലെങ്കിൽ കോടതിയിൽ കാണാം... എൻടിഎ ചെയർമാന് കത്തയച്ച് സുപ്രിം കോടതി അഭിഭാഷകൻ

UGC NET result 2024 ( Getty image/ representational)

Published: 

09 Oct 2024 12:59 PM

ന്യൂഡൽഹി: യു ജി സി നെറ്റ് ഫലം പ്രഖ്യാപിക്കാൻ വൈകുന്ന പശ്ചാത്തലത്തിൽ ഇനിയും വൈകിയാൽ കോടതിയെ സമീപിക്കുമെന്ന് യുജിസി ചെയർമാനും എൻടിഎ ചെയർമാനും കത്തയച്ച് സുപ്രീം കോടതി അഭിഭാഷകൻ. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന 9 ലക്ഷം വിദ്യാർത്ഥികൾക്ക് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ഉജ്ജ്വൽ ഗൗർ ആണ് കത്തയച്ചിരിക്കുന്നത്. യുജിസി നെറ്റ് ഫലം വൈകുന്നത് വിദ്യാർഥികളെ ദുരിതത്തിലാക്കുന്നുണ്ട്.

പരീക്ഷാ ഫലം ഉടൻ പുറത്തുവിടണമെന്ന് അഭ്യർത്ഥിക്കാനും ഉജ്വൽ മറന്നില്ല. യുജിസി നെറ്റ് ജൂൺ സെഷൻ ഫലങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇതുവരെ പുറത്തുവിടാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഫലം ഉടൻ പുറത്തുവിട്ടില്ലെങ്കിൽ ജുഡീഷ്യൽ ഇടപെടൽ നടത്തുമെന്ന് സുപ്രീം കോടതി അഭിഭാഷകൻ ഉജ്ജവൽ ഗൗർ കത്തിൽ മുന്നറിയിപ്പ് നൽകി. യുജിസി നെറ്റ് ഫലം ഉടൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുജിസി ചെയർമാനോടും എൻടിഎ ചെയർപേഴ്സണോടും ഞാൻ ഔദ്യോഗികമായി കത്ത് അയച്ചിട്ടുണ്ട്.

തുടർച്ചയായ കാലതാമസം വിദ്യാർത്ഥികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ആവശ്യമെങ്കിൽ, നീതിന്യായത്തിൻ്റെ ഇടപെടൽ തേടാൻ ഞങ്ങൾ തയ്യാറാണ് എന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ ചർച്ചകൾ സജീവമാണ്. പലരും ഫലം പ്രഖ്യാപിക്കാത്തതിനെതിരേ പോസ്റ്റുകൾ ഇട്ടാണ് പ്രതിഷേധിക്കുന്നത്.

ALSO READ – കൊച്ചി വാട്ടർ മെട്രോയിൽ അവസരം; 149 ഒഴിവുകൾ, എങ്ങനെ അപേക്ഷിക്കാം?

യുജിസി-നെറ്റ് ഫലങ്ങൾക്കായുള്ള നീണ്ട കാത്തിരിപ്പ് വിദ്യാർത്ഥികൾക്ക് അനിശ്ചിതത്വം സൃഷ്ടിക്കുകയും പിഎച്ച്ഡി പ്രവേശനം വൈകിപ്പിക്കുകയും ചെയ്യുന്നു… ഫലങ്ങൾ എപ്പോൾ പ്രഖ്യാപിക്കുമെന്ന് ഞങ്ങളെ അറിയിക്കുക. എന്നാണ് ഒരാൾ പ്രതികരിച്ചത്.

 

പാളിച്ചകൾ തുടർക്കഥ

 

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയായ എൻ ടി എ ജൂൺ 18-ന് യു ജി സി നെറ്റ് പരീക്ഷ നടത്തുകയും പരീക്ഷയുടെ നടത്തിപ്പിൽ പാളിച്ച വന്നതിനാൽ ജൂൺ 19-ന് റദ്ദാക്കുകയും ചെയ്തു. 2024 ഓഗസ്റ്റ് 27 നും സെപ്റ്റംബർ 4 നും ഇടയിലാണ് പരീക്ഷ വീണ്ടും നടത്തിയത്. ഇത്തവണ കമ്പ്യൂട്ടർ അധിഷ്ഠിത മോഡിലാണ് പരീക്ഷ നടത്തിയത്.

അൺ റിസർവ്ഡ് വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ പരീക്ഷ പാസാകുന്നതിന് കുറഞ്ഞത് 40 ശതമാനം മാർക്ക് നേടിയിരിക്കണം. അതേസമയം, സംവരണ വിഭാഗത്തിലുള്ളവർ പരീക്ഷ പാസാകുന്നതിന് കുറഞ്ഞത് 35 ശതമാനം മാർക്ക് നേടിയാൽ മതിയാകും. സെപ്റ്റംബറിൽ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കുകയും ഇതിനെതിരെ ഉള്ള എതിർപ്പുകൾ പരി​ഗണിക്കുകയും ചെയ്തു.

ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന എതിർപ്പുകൾ പരിഗണിച്ചായിരിക്കും എൻടിഎ അന്തിമ പ്രധാന തസ്തിക തയ്യാറാക്കുക. മുൻകാല ട്രെൻഡുകൾ അനുസരിച്ച്, യുജിസി നെറ്റ് ഫലവും അന്തിമ ഉത്തരസൂചികയും ഒരുമിച്ച് പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

നെല്ലിക്കയോ ഓറഞ്ചോ? ഭാരം കുറയ്ക്കാൻ ഏതാണ് മികച്ചത്
ബബിള്‍ റാപ്പര്‍ പൊട്ടിയ്ക്കുന്നവരാണോ? ആരോഗ്യഗുണങ്ങള്‍ ഏറെ
എന്താണ് ആലിയ ഭട്ട് പറഞ്ഞ എഡിഎച്ച്ഡി രോഗാവസ്ഥ?
പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം