UGC NET Result 2024: കാത്തിരിപ്പിനൊടുവിൽ അറിയിപ്പെത്തി; നെറ്റ് ഫലം അടുത്ത ആഴ്ചത്തേക്ക്
UGC NET June Exam Result 2024 will be announced: യു ജി സി നെറ്റ് ഫലം ഒക്ടോബർ 3 വ്യാഴാഴ്ച പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ ഇത് വൈകുകയും പരക്കെ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു.
ന്യൂഡൽഹി: യു ജി സി നെറ്റ് ജൂൺ സെഷന്റെ പരീക്ഷാഫലം എത്താത്തതിലുള്ള പ്രതിഷേധം സോഷ്യൽ മീഡിയയിൽ ശക്തമാകുന്നതിനിടെ പരീക്ഷാഫലം അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് മുതിർന്ന എൻടിഎ ഉദ്യോഗസ്ഥൻ ന്യൂസ് 9- നോട് പറഞ്ഞു. യു ജി സി നെറ്റ് ഫലം ഒക്ടോബർ 3 വ്യാഴാഴ്ച പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ ഇത് വൈകുകയും പരക്കെ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു.
പരീക്ഷാഫലം വൈകിയതായി എൻടിഎ ഉദ്യോഗസ്ഥൻ സമ്മതിക്കുന്നതിനൊപ്പമാണ് അടുത്ത ആഴ്ച എത്തിയേക്കുമെന്ന വിവരവും പങ്കുവെച്ചത്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ഔദ്യോഗിക വെബ്‌സൈറ്റായ- ugcnet.nta.ac.in- ൽ ലഭ്യമാകും എന്നാണ് വിവരം. പരീക്ഷാ ഫലം വൈകിയതോടെ നിരവധി വിദ്യാർത്ഥികളാണ് സമൂഹമാധ്യമമായ എക്സിൽ പ്രതികരണവുമായി എത്തിയത്.
ALSO READ – നെറ്റ് ഫലം എപ്പോൾ എത്തും? സോഷ്യൽ മീഡിയയിൽ പ്രതിഷേധം കടുക്കുന്നു
“യുജിസി നെറ്റ് പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പരിഭ്രാന്തിയിലാണ്. ഒരു മാസത്തിലേറെയായി അധികൃതരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല, അവരാരും അതേക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യുന്നില്ല. എം.ജഗദേശ് കുമാർ സാർ, എന്തിനാണ് ഇത്രയധികം അവഗണന??” എന്നാണ് പരീക്ഷയിൽ പങ്കെടുത്ത ഒരാൾ, എക്‌സിൽ പോസ്‌റ്റുചെയ്‌തത്.
@mamidala90 Sir,
It’s been over a month, and still no #UGCNET results. There’s no update from @NTA_Exams or @ugc_india. Lakhs of candidates are anxiously waiting in uncertainty. When can we expect some clarity?— ASKAR RUQAIM⚡عَسْكَر 🔥 (@AskarRuqaim) October 1, 2024
It’s really panic situation for the students who appeared in @NTA_Exams for @ugc_india net. It has been more than 1 month but there is no any response from authorities, neither they are updating regarding it.@mamidala90 sir why there is so negligence about it??#UGCNETResult2024
— Manish Pandey (@MPandey247) October 4, 2024
ഓഗസ്റ്റ് 21, 22, 23 തീയതികളിലാണ് പരീക്ഷ നടത്തിയത്. ugcnet.nta.ac.in എന്ന വെബ്സൈറ്റ് വഴിയാണ് ഫലം പ്രസിദ്ധീകരിക്കുക. അപേക്ഷ നമ്പർ, ജനനത്തീയതി എന്നീ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഫലമറിയാം. സ്കോർകാർഡ് പിഡിഎഫ് ഡൗൺലോഡ് ചെയ്യുന്നതിന്, ഉദ്യോഗാർത്ഥികൾ ഇതേ വെബ്സൈറ്റ് തന്നെ പരിശോധിച്ചാൽ മതി.
സ്കോർകാർഡ് 2024 ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?
- ഘട്ടം 1: nta.ac.in, ugcnet.nta.ac.in എന്ന വെബസൈറ്റിൽ കയറുക
- ഘട്ടം 2: UGC NET ജൂൺ ഫലം 2024 എന്ന ലിങ്ക് ഹോംപേജിൽ ഫ്ലാഷ് ചെയ്യും
- ഘട്ടം 3: ലിങ്കിൽ ക്ലിക്ക് ചെയ്താൽ UGC NET ഫലത്തിന്റെ പേജ് തുറക്കും
- ഘട്ടം 4: രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും പോലുള്ള ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ പൂരിപ്പിക്കുക
- ഘട്ടം 5: പ്രത്യക്ഷപ്പെടുന്ന സ്കോർ കാർഡ് പരിശോധിക്കുക
- ഘട്ടം 6: സ്‌കോർകാർഡ് pdf ഡൗൺലോഡ് ചെയ്യുക
- ഘട്ടം 7: ഭാവിയിലെ റഫറൻസിനായി ഫലങ്ങളുടെ പ്രിൻ്റൗട്ട് എടുക്കുക