5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UGC Net December 2024: യുജിസി നെറ്റ് ആണോ ലക്ഷ്യം? എങ്കിൽ ഈ മാർഗങ്ങൾ ഒന്ന് പ്രയോഗിച്ച് നോക്കൂ, വിജയം ഉറപ്പ്

UGC NET Exam Preparation Tips: ആദ്യ ശ്രമത്തിൽ തന്നെ യുജിസി നെറ്റ് നേടാൻ വിദ്യാർഥികൾ തയ്യാറെടുക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

UGC Net December 2024: യുജിസി നെറ്റ് ആണോ ലക്ഷ്യം? എങ്കിൽ ഈ മാർഗങ്ങൾ ഒന്ന് പ്രയോഗിച്ച് നോക്കൂ, വിജയം ഉറപ്പ്
Representational ImageImage Credit source: Richard Goerg/Getty Images
nandha-das
Nandha Das | Updated On: 22 Dec 2024 17:15 PM

യുജിസി നെറ്റ് ഡിസംബർ 2024 സെഷൻ പരീക്ഷാ തീയതികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തുവിട്ടു കഴിഞ്ഞു. 2025 ജനുവരി 3 മുതൽ 16 വരെയാണ് പരീക്ഷകൾ നടക്കുക. കമ്പ്യൂട്ടർ അധിഷ്ഠിതമായി നടക്കുന്ന പരീക്ഷ രണ്ടു ഷിഫ്റ്റുകളായി നടത്താൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെആർഎഫ്), പിഎച്ച്ഡി പ്രവേശനം, അസിസ്റ്റന്റ് പ്രൊഫസർ നിയമനം എന്നിവയ്ക്കായുള്ള അർഹതാ നിർണയ പരീക്ഷയാണ് യുജിസി നെറ്റ്.

ജൂണിലും ഡിസംബറിലുമായി ഒരു വർഷത്തിൽ രണ്ടു തവണയാണ് യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുഗു, ഹിന്ദി,സംസ്‌കൃതം, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, ചരിത്രം, മ്യൂസിക്, ആന്ത്രോപോളജി, കോമേഴ്‌സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, സോഷ്യൽ വർക്ക്, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവ ഉൾപ്പടെ ആകെ 85 വിഷയങ്ങളിലാണ് പരീക്ഷ. നിശ്ചിത വിഷയങ്ങളിൽ അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും, അവസാന വർഷ വിദ്യാർത്ഥികൾക്കും ആണ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക.

മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്. രണ്ടു പേപ്പറുകളാണ് ഉണ്ടാവുക. ആദ്യത്തേതിൽ 100 മാർക്കിന്റെ 50 ചോദ്യങ്ങളും, രണ്ടമത്തേതിൽ 200 മാർക്കിന്റെ 100 ചോദ്യങ്ങളും ഉണ്ടാകും. രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ഓരോ വർഷവും നെറ്റ് പരീക്ഷ എഴുതുന്നത്. ആദ്യ ശ്രമത്തിൽ തന്നെ യുജിസി നെറ്റ് നേടിയെടുക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമായി പൊതുവെ പറയാറുണ്ടെങ്കിലും കൃത്യമായ പാത പിന്തുടരുന്നതിലൂടെ ഇത് എളുപ്പത്തിൽ കരസ്ഥമാക്കാവുന്നതാണ്. നെറ്റ് പരീക്ഷയ്ക്കായി വിദ്യാർഥികൾ എങ്ങനെയാണ് തയ്യാറെടുക്കേണ്ടത് എന്ന് നോക്കാം. പരീക്ഷയ്ക്ക് ഇനി അധിക ദിവസം ബാക്കിയില്ലാത്ത സാഹചര്യത്തിൽ ആദ്യം നിങ്ങൾ തയ്യാറെടുപ്പുകൾ നന്നായി ക്രമീകരിക്കുകയാണ് വേണ്ടത്.

1. സിലബസ് അറിയണം

പൊതു അഭിരുചി, വിഷയ-നിർദ്ദിഷ്ട പരിജ്ഞാനം എന്നിവ പരീക്ഷിക്കുന്ന തരത്തിലാണ് യുജിസി നെറ്റ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ആപ്റ്റിട്യൂഡ്, ലോജിക്കൽ തിങ്കിങ്, റീസണിങ്, പൊതു അവബോധം തുടങ്ങിയ വിഷയങ്ങളാണ് പേപ്പർ ഒന്നിൽ ഉൾപ്പെടുന്നത്. ഇത് നിങ്ങളുടെ പൊതു അവബോധവും, ഗവേഷണ അഭിരുചിയും പരീക്ഷിക്കുന്നു. വിദ്യാർഥികൾ തിരഞ്ഞെടുത്ത വിഷയത്തെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പരിശോധിക്കുന്നതാണ് രണ്ടാമത്തെ പേപ്പർ. എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള സിലബസിൽ ഈ വിവരങ്ങൾ വിശദമായി തന്നെ നൽകിയിട്ടുണ്ട്.

2. പഠന സാമഗ്രികൾ തിരഞ്ഞെടുക്കുമ്പോൾ

പഠന സാമഗ്രികൾ തിരഞ്ഞെടുക്കുന്നതിലാണ് പലർക്കും തെറ്റ് വരുന്നത്. അതുപോലെ, ഒരുപാട് മെറ്റീരിയലുകൾ പഠനത്തിനായി ഉപയോഗിക്കുന്നതും ആശയകുഴപ്പത്തിന് ഇടവെക്കും. അതിനാൽ, വളരെ കുറച്ച് എന്നാൽ വിശ്വസിനീയമായ പുസ്തകങ്ങളും ഗൈഡുകളും അല്ലെങ്കിൽ ഓൺലൈൻ സ്റ്റഡി പ്ലാറ്റുഫോമുകളും മാത്രം തിരഞ്ഞെടുക്കുക. നിങ്ങൾ പഠിക്കാൻ ആശ്രയിക്കുന്ന പഠന സാമഗ്രികളിൽ, സിലബസിൽ നൽകിയിട്ടുള്ള വിഷയങ്ങൾ ഒന്നും വിട്ടുപോയിട്ടില്ലെന്ന് ആദ്യം ഉറപ്പ് വരുത്തണം.

3. പഠിച്ച പുസ്തകങ്ങൾ ഉപയോഗിക്കാം

ബിരുദാനന്തര ബിരുദത്തിന് നിങ്ങൾ പഠിച്ച സിലബസും, ബുക്കുകളും തയ്യാറെടുപ്പിന് ഉപയോഗിക്കാം. അതാത് വിഷയത്തെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ലഭിക്കാൻ അത് സഹായിക്കും. ഓരോ വിഷയത്തിലും കൃത്യമായ അടിത്തറ കെട്ടിപ്പടുക്കുന്നതിന് ഇത് ഗുണം ചെയ്യും.

ALSO READ: 3 മണിക്കൂറിൽ 150 ചോദ്യങ്ങൾ! യുജിസി നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം, പുതുക്കിയ തീയതി ഇത്

5. റിവിഷനും മോക്ക് ടെസ്റ്റുകളും

യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് റിവിഷനും മോക്ക് ടെസ്റ്റുകളും. യഥാർത്ഥ പരീക്ഷ എഴുതുന്നത് പോലെ തന്നെ, മൂന്ന് മണിക്കൂർ ദൈർഖ്യത്തിനുള്ളിൽ തന്നെ പരീക്ഷ എഴുതി പരിശീലിക്കുക. ധാരാളം മോക്ക് ടെസ്റ്റുകൾ ചെയ്യുമ്പോൾ, വേഗത, ടൈം മാനേജ്‌മന്റ് എന്നിവ മനസിലാക്കാനും, പരീക്ഷയുടെ പാറ്റേൺ മനസിലാക്കാനും സഹായിക്കും. മോക്ക് ടെസ്റ്റുകൾ അല്ലെങ്കിൽ മുൻ വർഷങ്ങളിലെ ചോദ്യപേപ്പറിൽ ഉള്ള അതേ ചോദ്യങ്ങളോ, ആ മാതൃകയിൽ ഉള്ള മറ്റ് ചോദ്യങ്ങളോ പരീക്ഷയ്ക്ക് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുപോലെ, പഠനത്തോടൊപ്പം റിവിഷനും പ്രധാനമാണ്. ഓരോ ടോപ്പിക്ക് പൂർത്തിയാകുമ്പോഴും അവ വീണ്ടും റിവിഷൻ ചെയ്യുക. ഇല്ലെങ്കിൽ പരീക്ഷ സമയത്ത് അവ മറന്നു പോകാനുള്ള സാധ്യത കൂടുതലാണ്.

6. പഠനക്കുറിപ്പുകൾ തയ്യാറാക്കാം

ഓരോ ടോപിക് പഠിച്ചു തീരുമ്പോഴും, ചെറിയ കുറിപ്പുകൾ ഉണ്ടാക്കി വയ്ക്കുന്നത് വളരെ നല്ലതാണ്. റിവിഷൻ സമയത്ത് ഇത് കൂടുതൽ ഉപകരിക്കും. അവസാന നിമിഷ തയ്യാറെടുപ്പുകൾ നടത്തുമ്പോൾ ഈ കുറിപ്പുകളിലൂടെ ഒന്ന് കണ്ണോടിച്ചു പോയാൽ തന്നെ പഠിച്ചതെല്ലാം ഓർമയിൽ വരാൻ സാധ്യത ഏറെയാണ്.

7. ശ്രദ്ധ വേണം, ടെൻഷൻ വേണ്ട

പരീക്ഷ സമയത്ത് ഒരുപാട് ടെൻഷൻ അഥവാ സമ്മർദ്ദം ഉണ്ടാകുന്നത് അറിയാവുന്ന കാര്യങ്ങൾ പോലും മറന്നു പോകാൻ ഇടയാക്കും. അതുകൊണ്ട്, പരീക്ഷയുടെ തലേന്ന് ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് പഠിക്കാൻ ശ്രമിക്കാതിരിക്കുക. മെഡിറ്റേഷൻ, യോഗ എന്നിവ ചെയ്യുന്നത് ഏകാഗ്രത നിലനിർത്താൻ സഹായിക്കും. 25 മിനിറ്റ് പഠിച്ചാൽ അടുത്ത അഞ്ച് മിനിറ്റ് വിശ്രമിക്കണം. ഈ മാതൃക പിന്തുടരുന്നതാണ് ഏറ്റവും നല്ലതെന്ന് വിദഗ്ധർ പറയുന്നു. ഇത് ഫോക്കസ് വർധിപ്പിക്കാനും, പരീക്ഷ സമയത്ത് ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കും.

 

Latest News