5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UGC NET Exam 2025: യുജിസി നെറ്റ് പരീക്ഷ നാളെ ആരംഭിക്കും; ഹാജരാകേണ്ട സമയം, കൊണ്ടുപോകേണ്ട രേഖകൾ എന്നിവ പരിശോധിക്കാം

UGC Net December 2024 Exam Begins Tomorrow: പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ റിപ്പോർട്ടിംഗ് സമയം, കൊണ്ടുപോകേണ്ട രേഖകൾ എന്നിവ കൃത്യമായി പരിശോധിക്കണം. എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിർദേശങ്ങളും മാനദണ്ഡങ്ങളും നേരത്തെ പുറത്തുവിട്ടിട്ടുണ്ട്.

UGC NET Exam 2025: യുജിസി നെറ്റ് പരീക്ഷ നാളെ ആരംഭിക്കും; ഹാജരാകേണ്ട സമയം, കൊണ്ടുപോകേണ്ട രേഖകൾ എന്നിവ പരിശോധിക്കാം
Ugc Net Exam 2024Image Credit source: Deepak Sethi/Getty Images
nandha-das
Nandha Das | Updated On: 02 Jan 2025 20:11 PM

ന്യൂഡൽഹി: യുജിസി നെറ്റ് ഡിസംബർ 2024 സെഷൻ പരീക്ഷ നാളെ ആരംഭിക്കും. ജനുവരി 3ന് ആരംഭിക്കുന്ന പരീക്ഷ അവസാനിക്കുന്നത് ജനുവരി 16നാണ്. രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. ആദ്യ ഷിഫ്റ്റ് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും, രണ്ടാമത്തെ ഷിഫ്റ്റ് വൈകുന്നേരം 3 മണി മുതൽ 6 മണി വരെയുമാണ് നടക്കുക. പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ റിപ്പോർട്ടിംഗ് സമയം, കൊണ്ടുപോകേണ്ട രേഖകൾ എന്നിവ കൃത്യമായി പരിശോധിക്കണം. എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിർദേശങ്ങളും മാനദണ്ഡങ്ങളും നേരത്തെ പുറത്തുവിട്ടിട്ടുണ്ട്.

ജനുവരി 3 ന്, രണ്ട് ഷിഫ്റ്റുകളിൽ നിർദ്ദിഷ്ട വിഷയങ്ങൾക്കായി പരീക്ഷകൾ നടത്തും:

ഷിഫ്റ്റ് 1: പബ്ലിക് അഡ്മിനിസ്ട്രേഷൻ, എഡ്യൂക്കേഷൻ
ഷിഫ്റ്റ് 2: എക്കണോമിക്‌സും അനുബന്ധ വിഷയങ്ങളും, മ്യൂസിയോളജി, കൺസർവേഷൻ

UGC NET ഡിസംബർ 2024 പരീക്ഷ: റിപ്പോർട്ടിംഗ് സമയം

പരീക്ഷയ്ക്ക് മുൻപായി ഉദ്യോഗാർത്ഥികൾ സുരക്ഷാ പരിശോധനകളും രജിസ്ട്രേഷനും പൂർത്തിയാക്കേണ്ടതുണ്ട്. അതിനായി, രണ്ട് മണിക്കൂർ മുമ്പ് ഉദ്യോഗാർത്ഥികൾ അവരുടെ നിയുക്ത കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പ് രജിസ്ട്രേഷൻ ഡെസ്ക് അടയ്ക്കും.

ഷിഫ്റ്റ് 1: റിപ്പോർട്ടിംഗ് സമയം – രാവിലെ 7:30, അവസാനിക്കുന്നത് – 8:30 മണിക്ക്.
ഷിഫ്റ്റ് 2: റിപ്പോർട്ടിംഗ് സമയം – ഉച്ചയ്ക്ക് 1:30, അവസാനിക്കുന്നത് – 2:30 മണിക്ക്.

ALSO READ: യുജിസി നെറ്റ് ആണോ ലക്ഷ്യം? എങ്കിൽ ഈ മാർഗങ്ങൾ ഒന്ന് പ്രയോഗിച്ച് നോക്കൂ, വിജയം ഉറപ്പ്

കൈയിൽ കരുതേണ്ട രേഖകൾ:

ഉദ്യോഗാർത്ഥികൾ അവരുടെ അഡ്മിറ്റ് കാർഡിൻ്റെ പ്രിൻ്റ് ചെയ്ത കോപ്പി, ഫോട്ടോ (പാസ്പോർട്ട് സൈസ്), ഐഡി കാർഡ് (ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാസ്‌പോർട്ട്) എന്നിവ കൈയിൽ കരുതണം. അതേസമയം, മറ്റ് സ്റ്റേഷനറികൾ, പേപ്പർ, പേനകൾ എന്നിവ നിരോധിച്ചിരിക്കുന്നു. ഇത് അധികാരികൾ നൽകുന്നതാണ്. കൂടാതെ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു. പരീക്ഷാ ഹാളിൽ ഭക്ഷണ-പാനീയങ്ങൾ അനുവദിക്കില്ല. അഡ്മിറ്റ് കാർഡിലെ എല്ലാ നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം വായിച്ച ശേഷം മാത്രം പരീക്ഷാ ഹാളിൽ എത്തിച്ചേരുക.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • എന്‍ടിഎ യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിക്കുക.
  • ഹോം പേജില്‍ കാണുന്ന ‘യുജിസി നെറ്റ് ഡിസംബർ 2024 എക്‌സാമിനേഷന്‍ അഡ്മിറ്റ് കാര്‍ഡ്’ എന്നത് തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ യുജിസി നെറ്റ് ആപ്ലിക്കേഷൻ നമ്പർ, ജനന തീയതി, പാസ്‌വേഡ് എന്നിവ നൽകുക.
  • തുടർന്ന്, അഡ്മിറ്റ് കാര്‍ഡ് പരിശോധിച്ച ശേഷം ഡൗൺലോഡ് ചെയ്യുക.
  • അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ചെയ്ത കോപ്പിയുമായി വേണം ഉദ്യോഗാർത്ഥികൾ നിയുക്ത കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ.