TIFR graduate school admission: ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാനുള്ള സമയം

Tata Institute of Fundamental Research: യോഗ്യത നേടിയവർക്കും ഏതെങ്കിലും കോഴ്സിന്റെ അന്തിമ പരീക്ഷ കഴിഞ്ഞവർക്കും ഈ കോഴ്സുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

TIFR graduate school admission: ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാനുള്ള സമയം

പ്രതീകാത്മക ചിത്രം ( IMAGE - Jose Luis Raota/Moment/Getty Images)

Published: 

06 Oct 2024 10:08 AM

ന്യൂഡൽഹി: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ച് (ടി.ഐ.എഫ്.ആർ.) പഠിക്കുക എന്നതാണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ അവിടുത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ഇപ്പോൾ അവസരം. അവരുടെ വിവിധ കേന്ദ്രങ്ങളിലായി 2025-ൽ നടത്തുന്ന മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് ലേണിങ്, ഇൻഫർമേഷൻ ആൻഡ് ഡേറ്റാസയൻസ്, സയൻസ് എജുക്കേഷൻ എന്നീ വിഷയങ്ങളിലാണ് അവസരമുള്ളത്.

ഈ വിഷയങ്ങളിലെ പിഎച്ച്.ഡി./ ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഗ്രാജ്വേറ്റ് സ്കൂൾ അഡ്മിഷൻ 2025-ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുംബൈ, പുണെ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിവിധ കാംപസുകൾ, അവിടെയുള്ള ഡിപ്പാർട്ട്മെൻറുകൾ/സെന്ററുകൾ/ സ്കൂളുകൾ എന്നിവിടങ്ങളിലാണ് കോഴ്സുകൾ ഉള്ളത്.

ഏത് പ്രോ​ഗ്രാമിനാണ് അപേക്ഷിക്കേണ്ടത് എന്നതിനനുസരിച്ചാണ് യോ​ഗ്യതകൾ നിശ്ചയിച്ചിട്ടുള്ളത്. പ്രോഗ്രാമിനനുസരിച്ച് നിശ്ചിതവിഷയത്തിൽ എം.എ., എം.എസ്‌സി., എം.സി.എ., ബി.എസ്., ബി.എ., ബി.എസ്‌സി., ബി.ഇ., ബി.ടെക്., എം.ഇ., എം.ടെക്., ബി.ഫാം., എം.ഫാം., എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.വി.എസ്‌സി., എം.മാത്ത്., ബി.മാത്ത്., എം.സ്റ്റാറ്റ്., ബി.സ്റ്റാറ്റ്. തുടങ്ങിയവ ഉള്ളവർക്ക് അപേക്ഷിക്കാം. നാലുവർഷ ബിരുദക്കാർക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് മാർക്ക് വ്യവസ്ഥ ഉണ്ട് എന്നാണ് വിവരം.

പ്രോഗ്രാമിന് അനുസരിച്ചുള്ള വിശദമായ അക്കാദമിക് വ്യവസ്ഥകളെപ്പറ്റി കൂടുതൽ അറിയേണ്ടവർ വെബ്സൈറ്റിൽ പരിശോധിക്കുക. യോഗ്യത നേടിയവർക്കും ഏതെങ്കിലും കോഴ്സിന്റെ അന്തിമ പരീക്ഷ കഴിഞ്ഞവർക്കും അല്ലെങ്കിൽ 2025 ജൂലായ്‌ക്കകം അഭിമുഖീകരിക്കുന്നവർക്കും ഈ കോഴ്സുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

Related Stories
Fire and Rescue Officer Recruitment: പ്ലസ് ടു കഴിഞ്ഞോ? എങ്കിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ജോലി നേടാം; അപേക്ഷ ക്ഷണിച്ച് പി.എസ്.സി
NEET UG Admission 2024: മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; നീറ്റ്‌ യുജി പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി സുപ്രീം കോടതി
UGC Net 2024: 3 മണിക്കൂറിൽ 150 ചോദ്യങ്ങൾ! യുജിസി നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം, പുതുക്കിയ തീയതി ഇത്
IICD: കരകൗശല മേഖലയോടാണോ താത്പര്യം; എങ്കിൽ ഉന്നത പഠനം ക്രാഫ്റ്റ് ഡിസെെനിലായാലോ? IICD-യിൽ അപേക്ഷ ക്ഷണിച്ചു
Cochin Shipyard : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി നേടാം, നിരവധി ഒഴിവുകള്‍
Kerala High Court Recruitment: പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയിൽ തൊഴിൽ അവസരം; 63,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ