Supreme Court Recruitment : സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റാകാം; ഇരുനൂറിലേറെ ഒഴിവുകള്‍, വിജ്ഞാപനം ഉടന്‍

Supreme Court Recruitment process put on hold : സുപ്രീം കോടതിയിലെ കോര്‍ട്ട് മാസ്റ്റര്‍, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. തസ്തികകളില്‍ ആകെ 107 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഡിസംബര്‍ 25ന് രാത്രി 11.55 വരെ അപേക്ഷിക്കാം. മുഴുവന്‍ വിശദാംശങ്ങളും വിജ്ഞാപനത്തിലുണ്ട്

Supreme Court Recruitment : സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റാകാം; ഇരുനൂറിലേറെ ഒഴിവുകള്‍, വിജ്ഞാപനം ഉടന്‍

സുപ്രീം കോടതി

Published: 

25 Dec 2024 19:54 PM

സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് (ജെസിഎ) തസ്തികയിലേക്കുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിച്ചേക്കും. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഒരു ചെറു വിജ്ഞാപനം പുറത്തുവന്നിരുന്നു. എന്നാല്‍ നിലവില്‍ നിയമന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ജൂനിയർ കോർട്ട് അസിസ്റ്റൻ്റ് തസ്തികയിലേക്കുള്ള പുതിയ റിക്രൂട്ട്‌മെൻ്റ് നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചിരിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. അഡ്മിനിസ്‌ട്രേറ്റീവ് കാരണങ്ങളാലാണ് നിര്‍ത്തിവച്ചത്. എങ്കിലും വിശദമായ വിജ്ഞാപനം ഉടന്‍ വരുമെന്നാണ് പ്രതീക്ഷ. ഏതാണ്ട് 241 ഒഴിവുകളാണ് ജെസിഎ തസ്തികയില്‍ പ്രതീക്ഷിക്കുന്നത്.

രജിസ്‌ട്രേഷൻ തീയതികൾ, യോഗ്യതാ മാനദണ്ഡങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവയടക്കമുള്ള എല്ലാ വിശദാംശങ്ങളും വിജ്ഞാപനത്തില്‍ ഉണ്ടാകും. വിജ്ഞാപനം പുറത്തുവന്നതിനു ശേഷം എന്ന www.sci.gov.in വെബ്‌സൈറ്റിലൂടെ ഇത് ലഭിക്കും. എഴുത്ത് പരീക്ഷ, കമ്പ്യൂട്ടർ നോളജ് ടെസ്റ്റ്, ടൈപ്പിംഗ് ടെസ്റ്റ് തുടങ്ങിയ വിജയകരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

കാറ്റഗറി തിരിച്ചുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭിക്കും. അംഗീകൃത സർവകലാശാലയിൽ നിന്ന് നേടിയ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ടൈപ്പിങ് സ്പീഡും (35 w.p.m) എന്നിവയായിരിക്കും യോഗ്യതകളെന്നാണ് വിവരം. 18 മുതല്‍ 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക്‌ ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ജെസിഎ പരീക്ഷയിൽ മൊത്തം 125 ഒബ്ജക്റ്റീവ് തരത്തിലുള്ള ചോദ്യങ്ങളാണുള്ളതെന്നാണ് സൂചന. 2 മണിക്കൂർ ആയിരിക്കും സമയ ദൈർഘ്യം. ശരിയായ ഉത്തരങ്ങള്‍ക്ക് ഒരു മാര്‍ക്കും, തെറ്റായ ഉത്തരങ്ങള്‍ക്ക് 1/4 നെഗറ്റീവ് മാര്‍ക്കും ലഭിക്കും. ടൈപ്പിംഗ് ടെസ്റ്റ് 10 മിനിറ്റ് നീണ്ടുനിൽക്കും. തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് 35,400 ആകും തുടക്കത്തിലുള്ള ബേസിക് പേ. ഏകദേശം 72,040 രൂപയാകും ഗ്രോസ് സാലറി.

Read Also : റെയില്‍വേയില്‍ അവസരങ്ങളുടെ ചാകര, ഗ്രൂപ്പ് ഡി വിജ്ഞാപനം ഉടന്‍; വിശദാംശങ്ങള്‍

സമയപരിധി അവസാനിക്കുന്നു

അതേസമയം, സുപ്രീം കോടതിയിലെ മറ്റ് ചില തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. കോര്‍ട്ട് മാസ്റ്റര്‍, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികകളില്‍ ആകെ 107 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഡിസംബര്‍ 25ന് രാത്രി 11.55 വരെ അപേക്ഷിക്കാം.

കോര്‍ട്ട് മാസ്റ്റര്‍ തസ്തികയില്‍ നിയമ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്) പരിജ്ഞാനമുണ്ടാകണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.

സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഈ തസ്തികയിലും ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്) ആവശ്യമാണ്‌. കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലും ബിരുദം നിര്‍ബന്ധമാണ്‌. ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്), കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും ഈ തസ്തികയില്‍ വേണം.

30 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കോര്‍ട്ട് മാസ്റ്റര്‍ തസ്തികയിലേക്കും 18-30 പ്രായപരിധിയിലുള്ളവര്‍ക്ക്‌ സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. എസ്‌സി/എസ്ടി/ഒബിസി തുടങ്ങിയ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം പ്രായത്തില്‍ ഇളവ് അനുവദിക്കും. അപേക്ഷയുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ വിശദാംശങ്ങളും സുപ്രീം കോടതി വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ