Supreme Court Recruitment : ഇതുവരെ അപേക്ഷിച്ചില്ലേ ? സമയപരിധി അവസാനിക്കാന്‍ മൂന്ന് ദിവസം കൂടി മാത്രം; സുപ്രീംകോടതിയില്‍ തൊഴില്‍ നേടാം

Job Vacancy in Supreme Court : കോര്‍ട്ട് മാസ്റ്റര്‍ തസ്തികയില്‍ 67,700 രൂപ, സീനിയര്‍ പേഴ്‌സണല്‍ തസ്തികയില്‍ 47,600 രൂപ, പേഴ്‌സണല്‍ അസിസ്റ്റന്റ് വിഭാഗത്തില്‍ 44,900 രൂപ എന്നിങ്ങനെയാണ് ആദ്യ ബേസിക് പേയായി നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷ ലിങ്കിൽ നല്‍കിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച്‌ ഉദ്യോഗാർത്ഥി തൻ്റെ ഫോട്ടോയുടെയും ഒപ്പിൻ്റെയും സ്കാൻ ചെയ്ത പകർപ്പ് ഓൺലൈൻ അപേക്ഷാ ഫോമിൽ അപ്‌ലോഡ് ചെയ്യണം

Supreme Court Recruitment : ഇതുവരെ അപേക്ഷിച്ചില്ലേ ? സമയപരിധി അവസാനിക്കാന്‍ മൂന്ന് ദിവസം കൂടി മാത്രം; സുപ്രീംകോടതിയില്‍ തൊഴില്‍ നേടാം

സുപ്രീം കോടതി

Updated On: 

22 Dec 2024 17:08 PM

സുപ്രീം കോടതിയില്‍ വിവിധ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുന്നു. ഇനി മൂന്ന് ദിവസം കൂടി മാത്രമാണ് അവശേഷിക്കുന്നത്. ഡിസംബര്‍ 25നോ അതിന് മുമ്പോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 25ന് രാത്രി 11.55 വരെയാണ് അപേക്ഷിക്കാം.

യോഗ്യത

കോര്‍ട്ട് മാസ്റ്റര്‍, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികകളില്‍ ആകെ 107 ഒഴിവുകളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്. കോര്‍ട്ട് മാസ്റ്റര്‍ തസ്തികയില്‍ നിയമ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്) അറിയണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്.

സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഈ തസ്തികയിലും ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്) നിര്‍ബന്ധമാണ്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലും ബിരുദം അനിവാര്യമാണ്. ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്), കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും ഈ തസ്തികയില്‍ ആവശ്യമാണ്.

പ്രായപരിധി

30 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കോര്‍ട്ട് മാസ്റ്റര്‍ തസ്തികയിലേക്കും 18-30 പ്രായപരിധിയിലുള്ളവര്‍ക്ക്‌ നിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്. എസ്‌സി/എസ്ടി/ഒബിസി തുടങ്ങിയ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം പ്രായത്തില്‍ ഇളവ് അനുവദിക്കുന്നതാണ്.

സുപ്രീം കോടതി രജിസ്ട്രിയിലെ ഡിപ്പാർട്ട്മെൻ്റൽ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി ഇല്ല. മറ്റ് സർക്കാർ വകുപ്പുകളിലും മറ്റും ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിൽ ഇളവ് നല്‍കില്ല. 31 ഒഴിവുകളാണ്‌ കോര്‍ട്ട് മാസ്റ്റര്‍ തസ്തികയിലുള്ളത്. സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയില്‍ 33 ഒഴിവുകളുമുണ്ട്. 43 ഒഴിവുകളാണ് പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലുള്ളത്.

ബേസിക് പേ

കമ്പ്യൂട്ടര്‍ ടൈപ്പിങ് ടെസ്റ്റ്, ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്) ടെസ്റ്റ്, എഴുത്തുപരീക്ഷ അഭിമുഖം എന്നിവ വഴിയാകും നിയമനം നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 23 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്ക് അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ എറണാകുളം ജില്ലയിലാണ് പരീക്ഷ കേന്ദ്രമുള്ളത്. 1000 രൂപയാണ് ജനറല്‍ / ഒബിസി വിഭാഗങ്ങള്‍ക്കുള്ള ഫീസ്. 250 രൂപയാണ് . എസ്‌സി / എസ്ടി / എക്‌സ്-സര്‍വീസ്‌മെന്‍ /പിഎച്ച് തുടങ്ങിയ വിഭാഗങ്ങളിലെ ഫീസ്.

കോര്‍ട്ട് മാസ്റ്റര്‍ തസ്തികയില്‍ 67,700 രൂപ, സീനിയര്‍ പേഴ്‌സണല്‍ തസ്തികയില്‍ 47,600 രൂപ, പേഴ്‌സണല്‍ അസിസ്റ്റന്റ് വിഭാഗത്തില്‍ 44,900 രൂപ എന്നിങ്ങനെയാണ് ആദ്യ ബേസിക് പേയായി നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷ ലിങ്കിൽ നല്‍കിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച്‌ ഉദ്യോഗാർത്ഥി തൻ്റെ ഫോട്ടോയുടെയും ഒപ്പിൻ്റെയും സ്കാൻ ചെയ്ത പകർപ്പ് ഓൺലൈൻ അപേക്ഷാ ഫോമിൽ അപ്‌ലോഡ് ചെയ്യണം.

Read Also : യുജിസി നെറ്റ് ആണോ ലക്ഷ്യം? എങ്കിൽ ഈ മാർഗങ്ങൾ ഒന്ന് പ്രയോഗിച്ച് നോക്കൂ, വിജയം ഉറപ്പ്

അപേക്ഷിക്കാന്‍

അപേക്ഷയുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍വിശദാംശങ്ങളും സുപ്രീം കോടതി വെബ്‌സൈറ്റിലെ  ( www.sci.gov.in ) വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പൂര്‍ണമായി വായിച്ച് മനസിലാക്കി വേണം അപേക്ഷിക്കാന്‍. വെബ്‌സൈറ്റിലെ റിക്രൂട്ട്‌മെന്റ് സെക്ഷനില്‍ പ്രവേശിച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജ്ഞാപനം ലഭിക്കും. അപേക്ഷ അയക്കേണ്ട ലിങ്കും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

Related Stories
Human Trafficking: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികൾക്കെതിരെ ജാഗ്രതാ നിർദേശവുമായി നോർക്ക
UGC Net December 2024: യുജിസി നെറ്റ് ആണോ ലക്ഷ്യം? എങ്കിൽ ഈ മാർഗങ്ങൾ ഒന്ന് പ്രയോഗിച്ച് നോക്കൂ, വിജയം ഉറപ്പ്
Fire and Rescue Officer Recruitment: പ്ലസ് ടു കഴിഞ്ഞോ? എങ്കിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ജോലി നേടാം; അപേക്ഷ ക്ഷണിച്ച് പി.എസ്.സി
NEET UG Admission 2024: മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; നീറ്റ്‌ യുജി പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി സുപ്രീം കോടതി
UGC Net 2024: 3 മണിക്കൂറിൽ 150 ചോദ്യങ്ങൾ! യുജിസി നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം, പുതുക്കിയ തീയതി ഇത്
IICD: കരകൗശല മേഖലയോടാണോ താത്പര്യം; എങ്കിൽ ഉന്നത പഠനം ക്രാഫ്റ്റ് ഡിസെെനിലായാലോ? IICD-യിൽ അപേക്ഷ ക്ഷണിച്ചു
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം