5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SBI PO Exam: ബാങ്കിൽ ജോലിയാണോ സ്വപ്നം, എസ്ബിഐ പിഒ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

SBI PO Exam Application Criteria: കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെയാണ് പ്രിലിമനറി പരീക്ഷയുടെ കേരളത്തിലെ കേന്ദ്രങ്ങൾ. മെയിൻസ് പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവുമാണ് കേന്ദ്രം.

SBI PO Exam: ബാങ്കിൽ ജോലിയാണോ സ്വപ്നം, എസ്ബിഐ പിഒ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
SbiImage Credit source: SOPA Images
athira-ajithkumar
Athira CA | Published: 01 Jan 2025 12:30 PM

ന്യൂ‍ഡൽഹി: ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് സന്തോഷ വാർത്ത. എസ്ബിഐയിൽ 600 പ്രബേഷനറി ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 16 വരെ ഉദ്യോ​ഗാർത്ഥികൾക്ക് ഓൺലെെനായി അപേക്ഷ സമർപ്പിക്കാം. 750 രൂപയാണ് പരീക്ഷ ഫീസ്. കേരളത്തിൽ പ്രിലിമിനറി പരീക്ഷയ്ക്ക് 10 കേന്ദ്രങ്ങളും മെയിൻസിന് രണ്ട് കേന്ദ്രങ്ങളുമാണ് ഉള്ളത്. 48,450 രൂപ മുതൽ 85920 രൂപവരെ ശമ്പളം ലഭിക്കും. പ്രായപരിധി 30 വയസ്.

യോ​ഗ്യത
ബിരുദം തത്തുല്യ പരീക്ഷ പാസായവർക്ക് പിഒ പോസ്റ്റിലേക്ക് അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്. മെഡിക്കൽ/ എൻജിനീയറിം​ഗ്/ ചാർട്ടേണ്ട് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ് യോ​ഗ്യത ഉള്ളവരെയും പരി​ഗണിക്കും.

പ്രായപരിധി

21 വയസ് മുതൽ 30 വയസ് വരെയുള്ളവർക്ക് പിഒ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടിക വിഭാ​ഗത്തിൽ ഉള്ളവർക്കും വിമുക്ത ഭടന്മാർക്കും പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട്. മറ്റ് പിന്നാക്ക വിഭാ​ഗക്കാർക്ക് മൂന്ന് വർഷവും അം​ഗ പരിമിതർക്ക് 10 വർഷവും പ്രായ പരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

പരീക്ഷാ പ്രക്രിയ
ഒരു മണിക്കൂർ ഓൺലെെൻ പ്രിലിമിനറി പരീക്ഷയിൽ ഇം​ഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂട്, റീസണിം​ഗ്, മെന്റൽ എബിലിറ്റി വിഭാ​ഗങ്ങളിൽ നിന്ന് 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. മൂന്ന് മണിക്കൂർ ദെെർ​ഘ്യമുള്ള മെയിൻ പരീക്ഷയിൽ 200 മാർക്കിന്റെ ഒബ്ജക്ടീവ് ചോദ്യങ്ങളും 50 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളും ഉണ്ടായിരിക്കും. തുടർന്ന് സെെക്കോമെട്രിക് ടെസ്റ്റും ​ഗ്രൂപ്പ് എക്സർസെെസും (20 മാർക്ക്) അഭിമുഖവും (30 മാർക്ക്) നടത്തും.

പരീക്ഷയും അഭിമുഖവും വിജയിക്കുന്നവർക്ക് പിഒ തസ്തികയിൽ രണ്ട് വർഷത്തെ പ്രബേഷൻ കാലാവധി ഉണ്ടായിരിക്കും. ഈ തസ്തികയിലേക്ക് മുമ്പ് നാല് തവണ അപേക്ഷിച്ച ജനറൽ വിഭാ​ഗത്തിൽ ഉൾപ്പെടുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒബിസി, ഭിന്നശേഷി വിഭാ​ഗക്കാർക്ക് ഏഴ് തവണ പരീക്ഷ എഴുതാം. പട്ടികജാതി- പട്ടിക വർ​ഗ വിഭാ​ഗത്തിലുള്ളവർക്ക് എത്രതവണ വേണമെങ്കിലും പരീക്ഷ എഴുതാം.

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെയാണ് പ്രിലിമനറി പരീക്ഷയുടെ കേരളത്തിലെ കേന്ദ്രങ്ങൾ. മെയിൻസ് പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവുമാണ് കേന്ദ്രം.

ഫീസ്
750 രൂപയാണ് പിഒ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ്. പട്ടികജാതി- പട്ടിക വർ​ഗ വിഭാ​ഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും അപേക്ഷാ ഫീസില്ല. രജിസ്ട്രേഷനും വിജ്ഞാപനത്തിനുമായി https://bank.sbi/careers, https://sbi.co.in/careers എന്ന വെബ്സെെറ്റ് സന്ദർശിക്കാവുന്നതാണ്.