5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sainik School Admission 2025: സെെനിക സ്കൂൾ പ്രവേശനം, അപേക്ഷ ജനുവരി 13 വരെ

Sainik School Admission 2025 Application Invited: ഓരോ സ്കൂളിലെയും 67 ശതമാനം സീറ്റുകളും അതാത് സംസ്ഥാനങ്ങളിലെയും അല്ലെങ്കിൽ കേന്ദ്ര ഭരണപ്രദേശങ്ങളിലെ കുട്ടികൾക്കും ബാക്കി 33 ശതമാനം മറ്റ് കുട്ടികൾക്കുമാണ്.

Sainik School Admission 2025: സെെനിക സ്കൂൾ പ്രവേശനം, അപേക്ഷ ജനുവരി 13 വരെ
Sainik School KazhakoottamImage Credit source: Social Media
athira-ajithkumar
Athira CA | Updated On: 02 Jan 2025 15:01 PM

ന്യൂഡൽഹി: 2025-26 അധ്യായന വർഷത്തേക്കുള്ള സെെനിക സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 33 സർക്കാർ സെെനിക സ്കൂളുകളിലെ 6,9 ക്ലാസുകളിലെ പ്രവേശനത്തിനും 43 അം​ഗീകൃത സെെനിക സ്കൂളുകളിലെ 6-ാം ക്ലാസ് പ്രവേശനത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്. സെെനിക സ്കൂൾ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി (aissee 2025) പരീക്ഷ നടത്തും. 2022-23 അധ്യായനവർഷത്തിൽ ആരംഭിച്ച 17 അം​ഗീകൃത സ്കൂളുകളിലെ 9-ാം ക്ലാസ് പരീക്ഷയും എൻടിഎയാണ് നടത്തുന്നത്.

6-ാം ക്ലാസ് പ്രവേശനത്തിന് 2025 മാർച്ച് 31-ന് പ്രായം 10-12 വയസ് തികഞ്ഞവരും 9-ാം ക്ലാസ് പ്രവേശനത്തിന് 13-15 വയസും പൂർത്തിയായവർ ആയിരിക്കണം അപേക്ഷകർ. കേരളത്തിൽ കഴക്കൂട്ടത്താണ് സെെനിക് സ്കൂൾ ഉള്ളത്. ഇവിടെ 6-ാം ക്ലാസിൽ ആകെ 84 സീറ്റുകളാണ് ഉള്ളത്. 74 സീറ്റുകൾ ആൺകുട്ടികൾക്കും 10 സീറ്റുകൾ പെൺകുട്ടികൾക്കുമായി നീക്കിവച്ചിരിക്കുന്നു. 9-ാം ക്ലാസിലേക്ക് പെൺകുട്ടികൾക്ക് പ്രവേശനമില്ല.

കേരളീയരായ വിദ്യാർത്ഥികൾക്ക് പുറത്തുള്ള സ്കൂളുകളും തിരഞ്ഞെടുക്കാം. ന്യൂ സെെനിക് സ്കൂൾ വിഭാ​ഗത്തിൽ മൂന്ന് കേന്ദ്രങ്ങളും കേരളത്തിലുണ്ട്.

കേരളത്തിലെ ന്യൂ സെെനിക് സ്കൂൾ
1.വേദവ്യാസ വിദ്യാലയ മലാപ്പറമ്പ് കോഴിക്കോട്ഇ

ആറാം ക്ലാസിൽ 40 സീറ്റും 9-ാം ക്ലാസിൽ മൂന്ന് സീറ്റുമാണ് ഉള്ളത്.

2.വിദ്യാധിരാജ വിദ്യാലയം മാവേലിക്കര

ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ന്യൂ സെെനിക് സ്കൂളിൽ ആറാം ക്ലാസിലേക്ക് മാത്രമാണ് പ്രവേശനം. 80 സീറ്റുകളുണ്ട്.

3.ശ്രീ ശാരദ വിദ്യാലയം കാലടി

എറണാകുളം ജില്ലയിലെ കാലടിയിലാണ് ശ്രീശാരദ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ ആറാം ക്ലാസിലേക്ക് മാത്രമാണ് പ്രവേശനം. 80 സീറ്റുകളുണ്ട്.

6,9 ക്ലാസുകളിലെ പ്രവേശനത്തിനായി ജനുവരി 13-ന് വെെകിട്ട് 5 വരെ ഓൺലെെനായി അപേക്ഷ സമർപ്പിക്കാം. 800 രൂപയാണ് അപേക്ഷാ ഫീസ്. ഓരോ സ്കൂളിലെയും 67 ശതമാനം സീറ്റുകളും അതാത് സംസ്ഥാനങ്ങളിലെയും അല്ലെങ്കിൽ കേന്ദ്ര ഭരണപ്രദേശങ്ങളിലെ കുട്ടികൾക്കും ബാക്കി 33 ശതമാനം മറ്റ് കുട്ടികൾക്കുമാണ്. ആറാം ക്ലാസിൽ 300 മാർക്കിനുള്ള പ്രവേശന പരീക്ഷയാണ് ഉള്ളത്. ഭാഷ (50), ​ഗണിതം (150), ഇന്റലിജൻസ് (50), പൊതുവിജ്ഞാനം (50) എന്നിങ്ങനെയാണ് മാർക്കിന്റെ ഘടന.

9-ാം ക്ലാസ് പ്രവേശനത്തിന് 400 മാർക്കിന്റെ പ്രവേശന പരീക്ഷയാണ് ഉള്ളത്. ഇം​ഗ്ലീഷ് (50), ​ഗണിതം (200), ഇന്റലിജൻസ് (50), ജനറൽ സയൻസ്(50), സോഷ്യൽ സയൻസ് (50) എന്നിങ്ങനെയാണ് മാർക്ക് ഘടന. നെ​ഗറ്റീവ് മാർക്കില്ല. ഓരോ വിഷയത്തിനും 25 ശതമാനം, മൊത്തം 40 ശതമാനം എന്ന ക്രമത്തിലും മാർക്ക് നേടണം. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെയാണ് പരീക്ഷ കേന്ദ്രം. 6-ാം ക്ലാസിലെ പരീക്ഷ എഴുതാൻ മലയാളം, ഇം​ഗ്ലീഷ് ഉൾപ്പെടെയുള്ള 13 ഭാഷകൾ തിരഞ്ഞെടുക്കാം. 9-ലെ പരീക്ഷ ഇം​ഗ്ലീഷിൽ മാത്രം.