RRB NTPC Exam 2024: റെയിൽവേ റിക്രൂട്ട്മെന്റിൽ പി ഡബ്ലു ബി ഡി പരീക്ഷാർത്ഥികൾക്ക് അധിക സമയം അനുവദിക്കുമോ?
RRB NTPC Exam 2024 : പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. കൂടാതെ ഫീസ് ഇളവ്, സംവരണം ചെയ്ത തസ്തിക, പോസ്റ്റ് അനുയോജ്യത എന്നിവയിലും നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു
ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (RRB) നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങളിലുള്ള (NTPC) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് പരീക്ഷ ഉടൻ നടത്തും. ആർ ആർ ബി എൻ ടി പി സി പരീക്ഷയുടെ ദൈർഘ്യം ജനറൽ വിഭാഗക്കാർക്ക് 90 മിനിറ്റും പിഡബ്ല്യുബിഡി അപേക്ഷകർക്ക് 120 മിനിറ്റുമാണ്.
അതായത് പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് സാധാരണ വിഭാഗത്തിലുള്ളവരേക്കാൾ കൂടുതൽ സമയം കിട്ടുമെന്ന് അർത്ഥം. കൂടാതെ ഈ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിൽ സ്‌ക്രൈബ് സൗകര്യത്തിന് അർഹതയുമുണ്ട്.
പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. കൂടാതെ ഫീസ് ഇളവ്, സംവരണം ചെയ്ത തസ്തിക, പോസ്റ്റ് അനുയോജ്യത എന്നിവയിലും നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവർക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രായപരിധിയിൽ ഇളവ് ലഭിക്കുമെന്നാണ് വിവരം. അതിനുപുറമെ, അപേക്ഷാ ഫീസിൽ ഇളവിന് അവർ അർഹരാണ്.
പേപ്പർ പാറ്റേൺ
ആർ ആർ ബി എൻടിപിസി സ്റ്റേജ് വൺ പരീക്ഷയിൽ കണക്ക്, ജനറൽ ഇൻ്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവയർനസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടും. സ്റ്റേജ് രണ്ടിൽ കണക്ക്, ജനറൽ ഇൻ്റലിജൻസ്, റീസണിംഗ്, ജനറൽ അവയർനെസ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. സ്റ്റേജ് ഒന്ന് പേപ്പറിൽ 100 ചോദ്യങ്ങളുണ്ടാകും.
കണക്ക്, ജനറൽ ഇൻ്റലിജൻസ്, റീസണിംഗ് എന്നിവയിൽ നിന്ന് 30 ചോദ്യങ്ങളുണ്ട്. സ്റ്റേജ് ഒന്നും രണ്ടും പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ ടൈപ്പിംഗ് സ്കിൽ ടെസ്റ്റിന് ഹാജരാകണം. ടൈപ്പിംഗ് സ്കിൽ ടെസ്റ്റിൽ മിനിറ്റിൽ 30 വാക്കുകൾ (WPM) ഇംഗ്ലീഷിൽ അല്ലെങ്കിൽ 25 WPM ഹിന്ദിയിൽ ടൈപ്പ് ചെയ്യാൻ കഴിയണം.
ടൈപ്പിംഗ് സ്കിൽ ടെസ്റ്റിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ ഡോക്യുമെൻ്റ് വെരിഫിക്കേഷൻ പ്രക്രിയയ്ക്ക് ഹാജരാകണം. ഡോക്യുമെൻ്റ് വെരിഫിക്കേഷൻ പ്രക്രിയയിൽ, ഉദ്യോഗാർത്ഥികൾ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, പിഡബ്ല്യുബിഡി വിഭാഗത്തിനുള്ള വികലാംഗ സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരേണ്ടതുണ്ട്.
അഡ്മിറ്റ് കാർഡ് 2024
RRB NTPC അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് മൂന്നോ നാലോ ദിവസം മുമ്പ് പുറത്തിറക്കും, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rrbapply.gov.in-ൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക്, ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.