RRB NTPC CBT 2024: റെയിൽവേ റിക്രൂട്ട്മെന്റ് സിബിടി സ്റ്റേജ് ഒന്ന് പാസായില്ല… സ്റ്റേജ് രണ്ടിന് ഹാജരാകാൻ കഴിയുമോ?

RRB NTPC CBT 2024, Exam details: സ്റ്റേജ് ഒന്നിലെ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് ടൈപ്പിംഗ് സ്കിൽ ടെസ്റ്റ്/ കമ്പ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയ്ക്ക് ശേഷം ടയർ രണ്ടിൽ പങ്കെടുക്കാൻ യോഗ്യരായിരിക്കും.

RRB NTPC CBT 2024: റെയിൽവേ റിക്രൂട്ട്മെന്റ് സിബിടി സ്റ്റേജ് ഒന്ന് പാസായില്ല... സ്റ്റേജ് രണ്ടിന് ഹാജരാകാൻ കഴിയുമോ?

Representational Image (Image Credits: Getty image/ representational)

Published: 

29 Oct 2024 09:28 AM

ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (ആർ ആർ ബി) നോൺ ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങളുടെ (എൻ ടി പി സി) തിരഞ്ഞെടുപ്പ് പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായി നടത്തും. സി ബി ടി സ്റ്റേജ് ഒന്ന്, സി ബി ടി സ്റ്റേജ് രണ്ട്, ടൈപ്പിംഗ് സ്‌കിൽ ടെസ്റ്റ്/ കമ്പ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയാണ് അവ. എൻ ടി പി സി രജിസ്ട്രേഷൻ പൂർത്തിയായിട്ടുണ്ട് എന്നാണ് വിവരം. പരീക്ഷാ തീയതികൾ ഉടൻ പ്രഖ്യാപിക്കും. ഡിസംബറിൽ പരീക്ഷ നടക്കുമെന്നാണ് പ്രതീക്ഷ.

 

സ്റ്റേജ് ഒന്നിൽ പരാജയപ്പെട്ടു; ഇനിയെന്ത്?

 

സ്റ്റേജ് ഒന്നിലെ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് ടൈപ്പിംഗ് സ്കിൽ ടെസ്റ്റ്/ കമ്പ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയ്ക്ക് ശേഷം ടയർ രണ്ടിൽ പങ്കെടുക്കാൻ യോഗ്യരായിരിക്കും. സ്റ്റേജ് ഒന്ന് ക്ലിയർ ചെയ്യാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് ടയർ 2 ന് ഹാജരാകാൻ കഴിയില്ല. അടുത്തതായി നടക്കുന്ന പരീക്ഷയ്ക്കായി അവർ കാത്തിരിക്കണം.

 

പരീക്ഷ ഇങ്ങനെ

 

സി ബി ടി സ്റ്റേജ് ഒന്നും രണ്ടും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റുകളാണ്. ഒന്നാം ഘട്ടത്തിൽ 100 ​​ചോദ്യങ്ങളുണ്ട്. അതിൽ ഗണിതം, ജനറൽ ഇൻ്റലിജൻസ്, റീസണിംഗ്, ജനറൽ അവയർനസ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉള്ളത്. കണക്ക്, ജനറൽ ഇൻ്റലിജൻസ്, റീസണിംഗ് എന്നിവയിൽ നിന്ന് 30 ചോദ്യങ്ങളും ഉണ്ട്. ജനറൽ അവയർനസ്- 40 ചോദ്യങ്ങളും ഉണ്ടാകും. പേപ്പർ രണ്ടിന് 120 ചോദ്യങ്ങളുണ്ടാകും.

മാത്തമാറ്റിക്സ്, ജനറൽ ഇൻ്റലിജൻസ്, റീസണിംഗ് എന്നിവയിൽ 35 ചോദ്യങ്ങളാണ് ഉള്ളത്. ജനറൽ അവയർനസ് സെക്ഷനിൽ നിന്ന് ഇവിടെയും 50 ചോദ്യങ്ങൾ ഉണ്ടാകും. ടൈപ്പിംഗ് സ്‌കിൽ ടെസ്റ്റിൽ, സ്പെൽ ചെക്ക് സൗകര്യമില്ലാതെ ഉദ്യോഗാർത്ഥികൾ മിനിറ്റിൽ 30 വാക്കുകൾ (WPM) ഇംഗ്ലീഷിലോ 25 WPM ഹിന്ദിയിലോ ടൈപ്പ് ചെയ്യണം.

 

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

 

അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് പുറത്തിറക്കും. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന്, ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം- www.rrbapply.gov.in. ഹാൾ ടിക്കറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ക്രെഡൻഷ്യലുകളായ അപേക്ഷ നമ്പർ, ജനനത്തീയതി എന്നിവ നൽകുക. പിഡിഎഫ് സ്ക്രീനിൽ ദൃശ്യമാകും. അതിൽ നിന്നും ഒരു ഹാർഡ് കോപ്പി എടുക്കുക. പരീക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക്, ഔദ്യോഗിക വെബ്സൈറ്റായ rrbapply.gov.in. സന്ദർശിക്കുക.

Related Stories
K-fon Recruitment: കെ-ഫോണിൽ ജോലി നേടാൻ അവസരം; 2,00,000 വരെ ശമ്പളം, 18 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ
UGC NET Exam 2025: യുജിസി നെറ്റ് പരീക്ഷ നാളെ ആരംഭിക്കും; ഹാജരാകേണ്ട സമയം, കൊണ്ടുപോകേണ്ട രേഖകൾ എന്നിവ പരിശോധിക്കാം
Sainik School Admission 2025: സെെനിക സ്കൂൾ പ്രവേശനം, അപേക്ഷ ജനുവരി 13 വരെ
Indian Air Force Airmen Recruitment 2025: വ്യോമസേനയിൽ എയർമാനാകാം, കേരളത്തിലും റിക്രൂട്ട്മെന്റ് റാലി; അപേക്ഷ ക്ഷണിച്ചു
PSC Annual Calendar : ഇപ്പോഴെങ്കിലും പഠിച്ചു തുടങ്ങണം, മുന്നിലുള്ളത് ഏതാനും നാളുകള്‍ മാത്രം; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ നടക്കുന്നത് ഈ മാസങ്ങളില്‍
NEET UG 2025: നീറ്റ് യുജി പരീക്ഷ; പുതിയ വെബ്‌സൈറ്റ് ആരംഭിച്ച് എൻടിഎ, സിലബസും പുറത്തുവിട്ടു
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?