അഡ്മിറ്റ് കാർഡ് എന്നെത്തും? റെയിൽവേയിലെ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള പരീക്ഷ തീയതി പ്രഖ്യാപിച്ചു, അറിയേണ്ടതെല്ലാം | RRB Junior Engineer 2024 Exam Date is Out, Check how to download admit card and other Details Malayalam news - Malayalam Tv9

RRB Recruitment 2024: അഡ്മിറ്റ് കാർഡ് എന്നെത്തും? റെയിൽവേയിലെ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള പരീക്ഷ തീയതി പ്രഖ്യാപിച്ചു; അറിയേണ്ടതെല്ലാം

Updated On: 

07 Oct 2024 18:59 PM

RRB Junior Engineer 2024 Exam Admit Card Date: ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള പരീക്ഷ തീയതി പ്രഖ്യാപിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബർ 6 മുതൽ 13 വരെ നടക്കും.

RRB Recruitment 2024: അഡ്മിറ്റ് കാർഡ് എന്നെത്തും? റെയിൽവേയിലെ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള പരീക്ഷ തീയതി പ്രഖ്യാപിച്ചു; അറിയേണ്ടതെല്ലാം

Representational Image (Image Credits: The India Today Group)

Follow Us On

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ തസ്തികയിലെ ഒഴിവുകളിലേക്ക് ജൂലൈ 30-ന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ, നിരവധി ഉദ്യോഗാർത്ഥികളാണ് അപേക്ഷ സമർപ്പിച്ചത്. രണ്ട് ഘട്ട പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. പരീക്ഷ തീയതിയുടെ പ്രഖ്യാപനം വന്നതോടെ, അഡ്മിറ്റ് കാർഡ് എന്ന് വരുമെന്നുള്ള സംശയത്തിലാണ് ഇപ്പോൾ ഉദ്യോഗാർത്ഥികൾ. അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് നാല് ദിവസം മുൻപായി പുറത്തിറക്കും.

കഴിഞ്ഞ വർഷങ്ങളിലെ മാതൃക പിന്തുടരുകയാണെങ്കിൽ, അഡ്മിറ്റ് കാർഡിന് മുന്നോടിയായി ഉദ്യോഗാർത്ഥികൾക്ക് യാത്ര ക്രമീകരണങ്ങൾ നടത്താനായി എക്സാം സിറ്റി സ്ലിപ്പും പുറത്തിറക്കുന്നതാണ്. അങ്ങനെയെങ്കിൽ, എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് പത്തു ദിവസം മുൻപ് തന്നെ പരീക്ഷ നടക്കുന്ന സ്ഥലവും, സമയവും അറിയാൻ സാധിക്കും. ആർആർബി ഈ വിവരങ്ങൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

അതേസമയം, ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബർ 6 മുതൽ 13 വരെ നടക്കും. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് റാഞ്ചിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rrbranchi.gov.in- സന്ദർശിച്ച് അറിയിപ്പ് പരിശോധിക്കാം.

അറിയിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  1. rrbcdg.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  2. ഹോം പേജിലെ ‘ടെൻടെറ്റിവ് ഷെഡ്യൂൾ 1 ഫോർ എക്സാംസ്’ (Tentative Schedule 1 for Exams) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. ടൈംടേബിൾ അടങ്ങിയ പിഡിഎഫ് തുറന്നു വരും.
  4. അവിടെനിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.

ALSO READ: ഐടിഐ കഴിഞ്ഞവർക്ക് സുവർണ്ണാവസരം; റെയിൽവേയിൽ 14,298 ഒഴിവുകൾ, കേരളത്തിലും അവസരം

ഈ വർഷം, ഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളായി 7,951 ഒഴിവുകൾ നികത്താനാണ് റെയിൽവേ ബോർഡ് ലക്ഷ്യമിടുന്നത്. ഇതിൽ, ജൂനിയർ എഞ്ചിനീയർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ/മെറ്റലർജിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 7,394 ഒഴിവുകളാണ് ഉള്ളത്. ബാക്കിയുള്ള 17 ഒഴിവുകൾ കെമിക്കൽ സൂപ്പർവൈസർ, റിസർച്ച് ആൻഡ് മെറ്റലർജിക്കൽ സൂപ്പർവൈസർ, റീസേർച്ച് തസ്തികൾക്കായി അനുവദിച്ചു.

അതേസമയം, ടെക്‌നീഷ്യൻ തസ്തികയിലെ 14,298 ഒഴുവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഇതിൽ, തിരുവനന്തപുരം ആർആർബിയിൽ മാത്രം 278 ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rrbapply.gov.in  വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.

 

നല്ലൊരു ദിവസത്തിന് ഇവ ശീലമാക്കാം
അത്താഴം നേരത്തെ കഴിച്ചോളൂ; ഗുണങ്ങൾ ഒരുപാടുണ്ട്
പപ്പായക്കുരു കളയല്ലേ; കാൻസറിനെ വരെ ചെറുക്കും
പുസ്തകം പൂജയ്ക്ക് വെക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Exit mobile version