5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RRB Group D recruitment 2025 : റെയില്‍വേയില്‍ അവസരങ്ങളുടെ ചാകര, ഗ്രൂപ്പ് ഡി വിജ്ഞാപനം ഉടന്‍; വിശദാംശങ്ങള്‍

RRB Group D recruitment 2025 32,438 vacant posts : വിവിധ തസ്തികകളിലായി 32,438 ഒഴിവുകളാണുള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, മെഡിക്കല്‍-ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവയാണ് നിയമനത്തിന് മുമ്പുള്ള കടമ്പകള്‍. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് നിയമനത്തിലെ അടുത്ത നടപടിക്രമങ്ങളിലേക്ക് വിളിക്കുക

RRB Group D recruitment 2025 : റെയില്‍വേയില്‍ അവസരങ്ങളുടെ ചാകര, ഗ്രൂപ്പ് ഡി വിജ്ഞാപനം ഉടന്‍; വിശദാംശങ്ങള്‍
ട്രെയിന്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 24 Dec 2024 20:59 PM

റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (ആർആർബി) ഗ്രൂപ്പ് ഡിയിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനം ഉടനെത്തുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2025 ജനുവരി 23 മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. വിവിധ തസ്തികകളിലായി 32,438 ഒഴിവുകളാണുള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, മെഡിക്കല്‍-ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവയാണ് നിയമനത്തിന് മുമ്പുള്ള കടമ്പകള്‍. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് നിയമനത്തിലെ അടുത്ത നടപടിക്രമങ്ങളിലേക്ക് വിളിക്കുക. ഉദ്യോഗാര്‍ത്ഥി പത്താം ക്ലാസ് പാസായിരിക്കണം. എന്‍സിവിടിയില്‍ നിന്ന് നാഷണൽ അപ്രൻ്റീസ്ഷിപ്പ് സർട്ടിഫിക്കറ്റും നേടിയിരിക്കണം. 18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. ആര്‍ആര്‍ബി ചട്ടങ്ങള്‍ പ്രകാരമാണ് ഇളവുകള്‍ അനുവദിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആര്‍ആര്‍ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്‌ഡേറ്റുകള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഉദ്യോഗാര്‍ത്ഥി സന്ദര്‍ശിക്കണം.

വിവിധ തസ്തികകളിലെ ഒഴിവുകള്‍

1. പോയിൻ്റ്സ്മാൻ-ബി: 5, 058 തസ്തികകൾ

2. അസിസ്റ്റൻ്റ് (ട്രാക്ക് മെഷീൻ): 799 തസ്തികകൾ

3. അസിസ്റ്റൻ്റ് (ബ്രിഡ്ജ്): 301 തസ്തികകൾ

4. ട്രാക്ക് മെയിൻ്റനർ ഗ്രേഡ്‌ IV എഞ്ചിനീയറിംഗ്: 13, 187 പോസ്റ്റുകൾ തസ്തികകൾ

5. അസിസ്റ്റൻ്റ് പി-വേ: 257 തസ്തികകൾ

6. അസിസ്റ്റൻ്റ് (സി & ഡബ്ല്യു): 2,587 തസ്തികകൾ

7. അസിസ്റ്റൻ്റ് ടിആർഡി ഇലക്ട്രിക്കൽ: 1, 381 തസ്തികകൾ

8. അസിസ്റ്റൻ്റ് (എസ് ആൻഡ് ടി): 2,012 തസ്തികകൾ

9. അസിസ്റ്റൻ്റ് ലോക്കോ ഷെഡ് (ഡീസൽ): 420 തസ്തികകൾ

10. അസിസ്റ്റൻ്റ് ലോക്കോ ഷെഡ് (ഇലക്‌ട്രിക്കൽ): 950 തസ്തികകൾ

11. അസിസ്റ്റൻ്റ് ഓപ്പറേഷൻസ് (ഇലക്ട്രിക്കൽ): 744 തസ്തികകൾ

12. അസിസ്റ്റൻ്റ് ടിഎല്‍ & എസി : 1041 തസ്തികകൾ

13. അസിസ്റ്റൻ്റ് ടിഎല്‍ & എസി (വർക്ക്ഷോപ്പ്): 624 തസ്തികകൾ

14. അസിസ്റ്റൻ്റ് (വർക്ക്ഷോപ്പ്) (മെക്ക്): 3,077 തസ്തികകൾ

Read Also : സായുധസേനകളിൽ ഓഫീസറാകാൻ സുവർണാവസരം; ചെയ്യേണ്ടത് ഇത്രമാത്രം

ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 500 രൂപയാണ് പരീക്ഷാ ഫീസ്. ആദ്യ ഘട്ട പരീക്ഷയ്ക്ക് ശേഷം 400 രൂപ തിരികെ ലഭിക്കും. എസ്‌സി, എസ്ടി, പിഎച്ച്, സ്ത്രീകള്‍ എന്നിവര്‍ക്ക് 250 രൂപയാണ് ഫീസ്. ഇവര്‍ക്ക് ആദ്യ ഘട്ട പരീക്ഷയ്ക്ക് ശേഷം മുഴുവന്‍ തുകയും തിരികെ ലഭിക്കും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ, മറ്റ് ഫീസ് പേയ്‌മെൻ്റ് മോഡുകള്‍ വഴി ഫീസ് അടയ്ക്കാം. ഫെബ്രുവരി 22 വരെ അപേക്ഷിക്കാം.

കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റില്‍ ജനറല്‍ സയന്‍സ്, ഗണിതം, ജനറല്‍ ഇന്റലിജന്‍സ്, റീസണിങ്, ജനറല്‍ അവയര്‍നസ് എന്നിവയുണ്ടാകുമെന്നാണ് വിവരം. ജനറല്‍ സയന്‍സിലും ഗണിതത്തിലും 25 ചോദ്യങ്ങള്‍ വീതവും, ജനറല്‍ ഇന്റലിജന്‍സ്-റീസണിങില്‍ 30 ചോദ്യങ്ങളും, ജനറല്‍ അവയര്‍നസില്‍ 20 ചോദ്യങ്ങളും ഉണ്ടായേക്കും. ശരിയായ ഉത്തരങ്ങള്‍ക്ക് ഒരു മാര്‍ക്ക് വീതവും, തെറ്റായ ഉത്തരങ്ങള്‍ക്ക് 1/3 നെഗറ്റീവ് മാര്‍ക്കും ഉണ്ടായിരിക്കും.

പരീക്ഷയുമായി ബന്ധപ്പെട്ടുള്ള മറ്റ് വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരും. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഫോട്ടോ, ഒപ്പ്, ബന്ധപ്പെട്ട രേഖകളുടെ കോപ്പി തുടങ്ങിയവ അപ്ലോഡ് ചെയ്യേണ്ടി വരും. കൃത്യമായ വിവരങ്ങള്‍ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ.

Latest News