RGNAU : രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

RGNAU Offers Two Aviations Programme : ഉത്തർ പ്രദേശിലെ അമേഠിയിലുള്ള രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട രണ്ട് പ്രോഗ്രാമുകളുടെ പ്രവേശനത്തിനാണ് കേന്ദ്ര സർവകലാശാലയായ ആർ.ജി.എൻ.എ.യു. അപേക്ഷ ക്ഷണിച്ചത്.

RGNAU : രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

rajiv gandhi aviation university (Image Courtesy - Social Media)

Published: 

15 Jul 2024 20:41 PM

കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട രണ്ട് പ്രോഗ്രാമുകളുടെ പ്രവേശനത്തിനാണ് ഉത്തർ പ്രദേശിലെ അമേഠിയിലുള്ള ആർ.ജി.എൻ.എ.യു. അപേക്ഷ ക്ഷണിച്ചത്.

ഏവിയേഷൻ സർവീസസ് ആൻഡ് എയർ കാർഗോ ബാച്ച്‌ലർ ഓഫ് മാനേജ്‌മെന്റ്‌ സ്റ്റഡീസ് (ബിഎംഎസ്), പോസ്റ്റ് ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇൻ എയർപോർട് ഓപ്പറേഷൻസ് (പിജിഡിഎഒ) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബിഎംഎസിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാവും. പ്രവേശനത്തിന്റെ അവസാന ദിവസം 21 വയസ്സ് ആണ് ഉയർന്ന പ്രായപരിധി.

Also Read : Adani Hindenburg Case: അദാനി ഹിൻഡൻബെർഗ് കേസ്; പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി

ലോജിസ്റ്റിക്സ് സെക്ടർ സ്കിൽ കൗൺസിലുമായി സഹകരിച്ചുനടത്തുന്ന അപ്രന്റിസ് എംബഡഡ് പ്രോഗ്രാമാണ് ഇത്. രണ്ടുവർഷത്തെ പഠനത്തോടൊപ്പം ഏവിയേഷൻ/കാർഗോ കമ്പനികളിലെ ഒരുവർഷത്തെ അപ്രൻറിസ് പരിശീലനവും പ്രോഗ്രാമിൽ ഉൾപ്പെടുന്നു. അപ്രൻറിസ്ഷിപ്പ് കാലയളവിവിൻ്റെ മൂന്നാം വർഷം 7500 രൂപമുതൽ 18,000 രൂപവരെ സ്റ്റൈപ്പെൻഡ് ലഭിക്കും.

ജി.എം.ആർ. ഏവിയേഷൻ അക്കാദമിയുമായി സഹകരിച്ചുനടത്തുന്ന 18 മാസം ദൈർഘ്യമുള്ള കോഴ്സാണ് പോസ്റ്റ് ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇൻ എയർപോർട് ഓപ്പറേഷൻസ് (പിജിഡിഎഒ). ബാച്ചിലർ ബിരുദത്തിൽ 50 ശതമാനം മാർക്കുള്ളവർക്ക് (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) അപേക്ഷിക്കാം. പ്രവേശനത്തിന്റെ അവസാനദിവസം 25 വയസ്സ് ആണ് പ്രായപരിധി. 12 മാസത്തെ ക്ലാസ് റൂം പഠനത്തോടൊപ്പം ജിഎംആർ എയർപോർട്ടിലെ ആറുമാസ ഇന്റേൺഷിപ്പും അടങ്ങുന്നതാണ് പ്രോഗ്രാം.

യോഗ്യതാ പ്രോഗ്രാമിലെ മാർക്ക്, എഴുത്തുപരീക്ഷ, പേഴ്സണൽ ഇൻ്റർവ്യൂവിലെ പ്രകടനം എന്നിവ പരിഗണിച്ചാലും രണ്ട് പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനം. യോഗ്യതാ കോഴ്സിൻ്റെ അന്തിമ പരീക്ഷാ മാർക്ക് ഷീർ ഓഗസ്റ്റ് 31നകം ഹാജരാക്കണം. ഇന്ന് രാത്രി 11 മണി വരെയാണ് അപേക്ഷാ തീയതി. rgnauadm.samarth.edu.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാം.

നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ
ദേഷ്യം കുറയ്ക്കാന്‍ ഈ പൂവുകള്‍ നിങ്ങളെ സഹായിക്കും
എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്