5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RCFL Job Vacancy: ആര്‍ സി എഫ് എല്ലില്‍ അപ്രന്റീസ് ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കാം

RCFL Recruitment 2024: 50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ബയോളജി വിഷയങ്ങള്‍ ഉള്‍പ്പെട്ട ബിരുദം അല്ലെങ്കില്‍ 10 + 1 സ്ട്രീമില്‍ സയന്‍സ് വിഷയത്തിലുള്ള പന്ത്രണ്ടാംക്ലാസ് ജയം അല്ലെങ്കില്‍ തത്തുല്യം.

RCFL Job Vacancy: ആര്‍ സി എഫ് എല്ലില്‍ അപ്രന്റീസ് ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കാം
Social Media Image
shiji-mk
SHIJI M K | Published: 16 Jul 2024 08:40 AM

രാജ്യത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ അവസരം. മുംബൈയിലാണ് ഒഴിവുകളുള്ളത്. ആര്‍സിഎഫ്എല്ലില്‍ 165 അപ്രന്റിസ്ഷിപ്പിനാണ് അവസരമുള്ളത്.

ട്രേഡ് അപ്രന്റിസ്

  1. ഒഴിവ്- 80
  2. അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍-63
  3. ഇലക്ട്രീഷ്യന്‍-3
  4. ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്-5
  5. ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്-1
  6. ലബോറട്ടറി അസിസ്റ്റന്റ്-8

സ്‌റ്റൈപ്പന്‍ഡ്: 7000 രൂപ

Also Read: RGNAU : രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ബയോളജി വിഷയങ്ങള്‍ ഉള്‍പ്പെട്ട ബിരുദം അല്ലെങ്കില്‍ 10 + 1 സ്ട്രീമില്‍ സയന്‍സ് വിഷയത്തിലുള്ള പന്ത്രണ്ടാംക്ലാസ് ജയം അല്ലെങ്കില്‍ തത്തുല്യം.

ടെക്നീഷ്യന്‍ അപ്രന്റിസ്

  1. ഒഴിവ്-54
  2. കെമിക്കല്‍-14
  3. കംപ്യൂട്ടര്‍-2
  4. ഇലക്ട്രിക്കല്‍-10,

ഗ്രാജുവേറ്റ് അപ്രന്റിസ്

  1. ഒഴിവ് 31
  2. സെക്രട്ടേറിയല്‍ അസിസ്റ്റന്റ്

സ്‌റ്റൈപ്പന്‍ഡ്: 9000 രൂപ

Also Read: MA in Screenwriting : തിരക്കഥാരചനയിൽ ഒരു വർഷത്തെ ബിരുദാനന്തര ബിരുദത്തിനുള്ള അവസരമൊരുക്കി യുകെ സർവകലാശാല

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഇംഗ്ലീഷ് പരിജ്ഞാനവും

പ്രായം: എല്ലാ വിഭാഗങ്ങളിലും 18-25 വയസ്സ്

അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. വിദൂര അല്ലെങ്കില്‍ പാര്‍ട്ട് ടൈം കോഴ്സുകാര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിശദവിവരങ്ങള്‍ www.rcfltd.com-ല്‍ ലഭ്യമാണ്. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അവസാന തീയതി: ജൂലായ് 19 വൈകീട്ട് 5 മണി വരെ

Latest News