RRB NTPC exam date 2024: റെയിൽവേ ജോലി സ്വപ്നം കാണുന്നവരേ… തയ്യാറായിക്കോളൂ, പരീക്ഷാ തീയതി ഇങ്ങെത്തി
Railway Recruitment Board released: ആർആർബി എൻടിപിസി പരീക്ഷാ ഷെഡ്യൂളിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരാത്തതിൽ ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ.
ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡിന്റെ (ആർആർബി) ഈ വർഷത്തെ പരീക്ഷ കലണ്ടർ എത്തി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ പി എഫ്) സബ് ഇൻസ്പെക്ടർ (എസ്ഐ), അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് (എ എൽ പി), ആർ ആർ ബി ജൂനിയർ എൻജിനീയർ (ജെ ഇ), ടെക്നീഷ്യൻ, സി എം എ, മെറ്റലർജിക്കൽ സൂപ്പർവൈസർ തുടങ്ങിയ വിവിധ റിക്രൂട്ട്മെൻ്റ് പരീക്ഷകളുടെ പരീക്ഷാ തീയതികളാണ് ഇതോടെ പുറത്തു വന്നത്.
പല ഉദ്യോഗാർത്ഥികളും 2024 ലെ റെയിൽവേ ജോലി സ്വപ്നം കണ്ട് ഇതിനായി കാത്തിരിക്കുന്നവരാണ്. അവർക്ക് ഇനി മുതൽ തീവ്ര പരിശീലനം ആരംഭിക്കാം. പരീക്ഷാ തിയതികളിൽ എൻടിപിസി ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
പരീക്ഷാ തീയതികൾ
ബോർഡ് RRB NTPC ഗ്രാജ്വേറ്റ് തസ്തികകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ 2024 സെപ്റ്റംബർ 14-നാണ് ആരംഭിച്ചത്. ഗ്രാജുവേറ്റ് പോസ്റ്റുകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 13 വരെയാണ്. അണ്ടർ ഗ്രാജുവേറ്റ് തസ്തികകൾക്ക് 21 വരെയും അപേക്ഷിക്കാം.
ALSO READ – നെറ്റ് ഫലം പുറത്തു വിട്ടില്ലെങ്കിൽ കോടതിയിൽ കാണാം… എൻടിഎ ചെയർമാന് കത്തയച്ച് സുപ്രിം കോടതി അഭിഭാഷകൻ
ആർആർബി എൻടിപിസി പരീക്ഷാ ഷെഡ്യൂളിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരാത്തതിൽ ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ. ആർആർബി എൻടിപിസി ഗ്രാജുവേറ്റ്, അണ്ടർ ഗ്രാജ്വേറ്റ് പരീക്ഷകൾ ഡിസംബറിൽ നടത്തുമെന്ന് അനൗദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാലും, പരീക്ഷാ ഷെഡ്യൂളുമായി ബന്ധപ്പെട്ട് ഔദ്യോഗിക അപ്‌ഡേറ്റ് ഒന്നുമില്ല.
മൊത്തം 11,558 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയത്. അതിൽ 8113 ഗ്രാജ്വേറ്റ് തസ്തികകളിലേക്കും 3445 അണ്ടർ ഗ്രാജുവേറ്റ് തസ്തികകളിലേക്കും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓൺലൈൻ എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്, ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ആർആർബി എൻടിപിസി തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. സോൺ തിരിച്ചുള്ള ഒഴിവുകൾക്കായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം റഫർ ചെയ്യാൻ നിർദ്ദേശിക്കുന്നുണ്ട്.