PSC Annual Calendar : ഇപ്പോഴെങ്കിലും പഠിച്ചു തുടങ്ങണം, മുന്നിലുള്ളത് ഏതാനും നാളുകള്‍ മാത്രം; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ നടക്കുന്നത് ഈ മാസങ്ങളില്‍

PSC Secretariat Assistant Expected Date : ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)-ഓപ്പണ്‍ മാര്‍ക്കറ്റ് തസ്തികയില്‍ മെയ്-ജൂലൈ മാസങ്ങളില്‍ പ്രിലിമിനറി നടത്തും. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രിലിമിനറി മെയ്-ജൂലൈ മാസത്തില്‍ തന്നെ നടക്കും. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഒക്ടോബര്‍-ഡിസംബര്‍ മാസത്തില്‍ മുഖ്യ പരീക്ഷ നടത്തും. സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് (ട്രെയിനി)-ഓപ്പണ്‍ മാര്‍ക്കറ്റ് തസ്തികയിലും പ്രിലിമിനറി നടക്കുന്നത് ഇതേ മാസങ്ങളില്‍ തന്നെയാണ്. മുഖ്യപരീക്ഷ ഓഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും

PSC Annual Calendar : ഇപ്പോഴെങ്കിലും പഠിച്ചു തുടങ്ങണം, മുന്നിലുള്ളത് ഏതാനും നാളുകള്‍ മാത്രം; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ നടക്കുന്നത് ഈ മാസങ്ങളില്‍

പ്രതീകാത്മക ചിത്രം

Published: 

01 Jan 2025 20:22 PM

ദ്യോഗാര്‍ത്ഥികള്‍ കാത്തിരുന്ന പിഎസ്‌സി പരീക്ഷാ കലണ്ടര്‍ പുറത്ത്. 2025ല്‍ പിഎസ്‌സി നടത്താനിരിക്കുന്ന പരീക്ഷകള്‍ ഏകദേശം ഏത് മാസങ്ങളില്‍ നടക്കുമെന്ന് പരീക്ഷാ കലണ്ടറില്‍ വ്യക്തമാക്കുന്നുണ്ട്. സെക്രട്ടറിയേറ്റ്, പിഎസ്‌സി, ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, വിജിലൻസ് ട്രൈബ്യൂണൽ, സ്പെഷ്യൽ ജഡ്ജ് ആന്റ് എൻക്വയറി കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലേക്ക് നടത്തുന്ന അസിസ്റ്റന്റ്/ഓഡിറ്റര്‍ തസ്തികയിലേക്ക് 2025 മെയ്-ജൂലൈ മാസങ്ങളില്‍ പ്രിലിമിനറി പരീക്ഷ നടത്താനാണ് തീരുമാനം. പ്രിലിമിനറി പരീക്ഷയ്ക്ക് ഇനി ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളില്‍ മെയിന്‍ പരീക്ഷയും നടത്തും.

ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)-ഓപ്പണ്‍ മാര്‍ക്കറ്റ് തസ്തികയില്‍ മെയ്-ജൂലൈ മാസങ്ങളില്‍ പ്രിലിമിനറി നടത്തും. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രിലിമിനറി മെയ്-ജൂലൈ മാസത്തില്‍ തന്നെ നടക്കും. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഒക്ടോബര്‍-ഡിസംബര്‍ മാസത്തില്‍ മുഖ്യ പരീക്ഷ നടത്തും.

സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് (ട്രെയിനി)-ഓപ്പണ്‍ മാര്‍ക്കറ്റ് തസ്തികയിലും പ്രിലിമിനറി നടക്കുന്നത് ഇതേ മാസങ്ങളില്‍ തന്നെയാണ്. മുഖ്യപരീക്ഷ ഓഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും. പൊലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) ആംഡ് പൊലീസ് ബറ്റാലിയന്‍ തസ്തികയിലേക്ക് ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ പരീക്ഷ നടത്തും. ഫയര്‍മാന്‍ (430/2024) പരീക്ഷ ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ നടക്കും.

Read Also : ഇനി പാഴാക്കാന്‍ സമയമില്ല; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് പഠിച്ചു തുടങ്ങാം; നോട്ടിഫിക്കേഷന്‍ പ്രൊഫൈലില്‍

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II (469/2024) പരീക്ഷയും ജൂലൈ-സെപ്തംബര്‍ മാസത്തില്‍ നടത്തും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) (ട്രെയിനി) പരീക്ഷയും ഇതേ മാസങ്ങളില്‍ നടക്കും. സ്റ്റോര്‍ കീപ്പര്‍ (377/2024) തസ്തികയിലേക്ക് ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലാണ് പരീക്ഷ നടക്കുന്നത്. മുഖ്യ പരീക്ഷ 2026 മെയ്-ജൂലൈ മാസങ്ങളില്‍ നടത്തും. എല്ലാ പരീക്ഷകള്‍ ഏതൊക്കെ മാസങ്ങളിലാണ് നടക്കുന്നതെന്ന് പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക കലണ്ടറില്‍ അറിയാം.

ഇപ്പോള്‍ അപേക്ഷിക്കാം

സെക്രട്ടറിയേറ്റ്, പിഎസ്‌സി, ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, വിജിലൻസ് ട്രൈബ്യൂണൽ, സ്പെഷ്യൽ ജഡ്ജ് ആന്റ് എൻക്വയറി കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലേക്ക് നേരിട്ടും തസ്തികമാറ്റം വഴി നടക്കുന്ന നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ തങ്ങളുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. പിഎസ്‌സിയുടെ നിര്‍ദ്ദിഷ്ട വെബ്‌സൈറ്റില്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തി വേണം അപേക്ഷിക്കാന്‍. പ്രൊഫൈലിലെ നോട്ടിഫിക്കേഷന്‍ വിഭാഗത്തില്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ നിരവധി വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ തങ്ങളുടെ യോഗ്യത അനുസരിച്ച് വേണം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കാന്‍.

പരീക്ഷയില്‍ മാറ്റം

നിരവധി ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്ന തസ്തികയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്. ഇത്തവണ പരീക്ഷാ രീതിയില്‍ വന്‍ മാറ്റമുണ്ട്. ബിരുദ തല പൊതു പ്രാഥമിക പരീക്ഷയ്ക്ക് ശേഷം അന്തിമ പരീക്ഷ നടത്തുന്നതാണ്. അന്തിമ പരീക്ഷയിൽ 100 മാർക്ക് വീതമുള്ള രണ്ടു പരീക്ഷകൾ ഉണ്ടായിരിക്കും. കൂടാതെ ഇത്തവണ അഭിമുഖം കൂടിയുണ്ടായിരിക്കും. 2026 ഏപ്രിലില്‍ റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കാം.

Related Stories
CUET PG: രാജ്യത്തെ മികച്ച വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാലോ? സിയുഇടി പിജി അപേക്ഷ ക്ഷണിച്ചു
Kerala State School Kalolsavam: സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജനുവരി എട്ട് വരെ സ്‌കൂളുകള്‍ക്ക് അവധി
Railway Apprentice Vacancies: റെയിൽവേയിൽ 4,232 അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അപേക്ഷിക്കേണ്ടതി
Kerala Forest Driver Recruitment: കേരള വനം വകുപ്പിൽ ജോലി നേടാൻ അവസരം; 60,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?
Ambani International School Fees: കിൻ്റർഗാർട്ടൻ മുതൽ പ്ലസ്ടു വരെ, ഒന്നേമുക്കാൽ ലക്ഷം രൂപ ഫീസ്! അംബാനി സ്കൂളിൽ പ്രിഥ്വിരാജിൻ്റെ മകളുടെ ഫീസ്?
CBSE Recruitment : സിബിഎസ്ഇയില്‍ അവസരം; ജൂനിയര്‍ അസിസ്റ്റന്റ്, സൂപ്രണ്ട് തസ്തികകളില്‍ ഒഴിവ്; ഉദ്യോഗാര്‍ത്ഥികള്‍ അറിയേണ്ടത്‌
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ
പുതിന ചെടി വളര്‍ത്തുന്നവരാണോ? ദോഷങ്ങളുമുണ്ടേ!
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ