5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Internship Scheme: രണ്ട് ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് രണ്ട് ലക്ഷത്തോളം പേർ; വൻ ഹിറ്റായി പിഎം ഇന്റേൺഷിപ്പ്, സ്റ്റൈപ്പൻഡ് വിശദാംശങ്ങൾ ഇങ്ങനെ…

PM Internship 2024: 5 വർഷത്തിനുള്ളിൽ 1 കോടി യുവാക്കൾക്ക് 500 മുൻനിര കമ്പനികളിൽ ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് പദ്ധതി പ്രഖ്യാപന വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

PM Internship Scheme: രണ്ട് ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് രണ്ട് ലക്ഷത്തോളം പേർ; വൻ ഹിറ്റായി പിഎം ഇന്റേൺഷിപ്പ്, സ്റ്റൈപ്പൻഡ് വിശദാംശങ്ങൾ ഇങ്ങനെ…
aswathy-balachandran
Aswathy Balachandran | Updated On: 15 Oct 2024 14:06 PM

ന്യൂഡൽഹി: ജനങ്ങൾക്കിടയിൽ ഹിറ്റായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി. 1,55,000-ലധികം ഉദ്യോഗാർത്ഥികൾ ഇതിനകം പദ്ധതിക്കായി അപേക്ഷിച്ചതായി തിങ്കളാഴ്ച വരെയുള്ള റിപ്പോർട്ടുകൾ പറയുന്നു. കേന്ദ്ര ബജറ്റ് 2024-25 അവതരിപ്പിക്കുന്നതിനിടെയാണ്, മുൻനിര കമ്പനികളിൽ ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകുന്നതിനുള്ള സമഗ്ര പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. 5 വർഷത്തിനുള്ളിൽ 1 കോടി യുവാക്കൾക്ക് 500 മുൻനിര കമ്പനികളിൽ ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രഖ്യാപന വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

യഥാർത്ഥ ബിസിനസ്സ് അന്തരീക്ഷം, വിവിധ തൊഴിലുകൾ, തൊഴിലവസരങ്ങൾ എന്നിവയുമായി ബന്ധപ്പെടാൻ യുവാക്കൾക്ക് അവസരം നൽകുന്ന പദ്ധതിയാണ് ഇത്. 12 മാസത്തേക്ക് എക്സ്പോഷർ നേടാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. പ്രതിമാസം 5,000 രൂപ ഇൻ്റേൺഷിപ്പ് അലവൻസിനൊപ്പം 6,000 രൂപ ഒറ്റത്തവണ സഹായവും യുവാക്കൾക്ക് ഇതിലൂടെ ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്.

ALSO READ – ശബരിമലയിൽ സ്പോട്ട് ബുക്കിം​ഗ് തുടരും; നിയമസഭയിൽ നിലപാടറിയിച്ച് മുഖ്യമന്ത്രി

പരിശീലനച്ചെലവും ഇൻ്റേൺഷിപ്പിൻ്റെ 10 ശതമാനവും സിഎസ്ആർ ഫണ്ടിൽ നിന്ന് കമ്പനികൾ വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സീതാരാമൻ വ്യക്തമാക്കി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് pminternship.mca.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് സ്വയം രജിസ്റ്റർ ചെയ്യാം.

ജൂബിലൻ്റ് ഫുഡ് വർക്ക്‌സ്, മാരുതി സുസുക്കി ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയുൾപ്പെടെ 190-ലധികം കമ്പനികൾ പ്ലാറ്റ്‌ഫോമിൽ ഇൻ്റേൺഷിപ്പ് അവസരങ്ങൾ പോസ്റ്റ് ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. ആധാർ അടിസ്ഥാനമാക്കിയുള്ള രജിസ്ട്രേഷൻ ആണ് ഇതിനുള്ളത്.

21 നും 24 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഇവർ മുഴുവൻ സമയ ജോലിയോ മുഴുവൻ സമയ വിദ്യാഭ്യാസമോ ചെയ്യാത്തവരാകണം എന്ന് നിർബന്ധമുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 1.25 ലക്ഷം ഇൻ്റേൺഷിപ്പുകളാണ് പദ്ധതി ലക്ഷ്യമിടുന്നത്.

 

ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

 

  • ഇൻ്റേൺഷിപ്പ് സ്കീമിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ pminternship.mca.gov.in-ലേക്ക് പോകുക.
  • രജിസ്റ്റർ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.
  • രജിസ്ട്രേഷനു വേണ്ട വിവരങ്ങളെ അടിസ്ഥാനമാക്കി, പോർട്ടലിൽ ഒരു റെസ്യൂമെ തയ്യാറാക്കുക.
  • ഉദ്യോഗാർത്ഥികൾക്ക് യോഗ്യത, മേഖല, പ്രവർത്തനപരമായ മുൻഅനുഭവങ്ങൾ എന്നിവ അവരുടെ മുൻഗണനകളെ അടിസ്ഥാനമാക്കി അപേക്ഷിക്കാം.
  • അഞ്ച് ഇൻ്റേൺഷിപ്പ് അവസരങ്ങൾക്കാണ് അപേക്ഷിക്കാൻ കഴിയുക.അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം പേജ് ഡൗൺലോഡ് ചെയ്യുക.അതിൻ്റെ പ്രിൻ്റൗട്ട് എടുക്കുക.

Latest News