5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ONGC Recruitment 2024: ഒഎൻജിസിയിൽ ഡി​ഗ്രിക്കാർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാനുള്ള സമയം

ONGC Recruitment 2024: യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്ക് അനുസരിച്ച് കണക്കാക്കിയ മെറിറ്റിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ONGC Recruitment 2024: ഒഎൻജിസിയിൽ ഡി​ഗ്രിക്കാർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാനുള്ള സമയം
പ്രതീകാത്മക ചിത്രം (Image courtesy : Getty images)
aswathy-balachandran
Aswathy Balachandran | Published: 08 Oct 2024 12:23 PM

ന്യൂഡൽഹി: ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിൽ ( ഒഎൻജിസി ) അവസരം. ഒഎൻജിസി അപ്രൻ്റിസ് റിക്രൂട്ട്മെൻ്റ് 2024 ൻ്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. യോ​ഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ongcindia.com സന്ദർശിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഒ എൻ ജി സി വടക്കൻ, മുംബൈ, വെസ്റ്റേൺ, ഈസ്റ്റേൺ, തെക്കൻ, സെൻട്രൽ ഏരിയകൾ ഉൾപ്പെടെ ഒന്നിലധികം മേഖലകളിലായി 2,236 അപ്രൻ്റീസ് ഒഴിവുകൾ ആണ് നിലവിൽ ഉള്ളത്.

ബിഎ, ബികോം, ബിബിഎ, ബിഇ, ബിടെക്, തുടങ്ങിയ ബിരുദ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്‌മെന്റിനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനുള്ള അവസാന തീയതി 2024 ഒക്ടോബർ 25 ആണ. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഫലങ്ങൾ നവംബർ 15, 2024-നകം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

എങ്ങനെ രജിസ്റ്റർ ചെയ്യാം

 

  • ongcindia.com എന്നതിലെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ongcapprentices.ongc.co.in എന്നതിലേക്ക് പോകുക.
  • ഹോംപേജിൽ, “apprenticeshipindia.gov.in” ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • അപ്പോൾ സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും.
  • രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് തുടരുക.
  • പൂർത്തിയാക്കിക്കഴിഞ്ഞാൽ അപേക്ഷ സമർപ്പിക്കുക.

തസ്തികകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള അപേക്ഷകരുടെ പ്രായം 2024 ഒക്‌ടോബർ 25-ന് 18-നും 24-നും ഇടയിലായിരിക്കണം. അപേക്ഷകർ 2000 ഒക്ടോബർ 25-നും 2006 ഒക്ടോബർ 25-നും ഇടയിൽ ജനിച്ചവരായിരിക്കണം എന്നാണ് ഇതിനർത്ഥം.

യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്ക് അനുസരിച്ച് കണക്കാക്കിയ മെറിറ്റിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷകർക്ക് ഒരേ മെറിറ്റ് സ്കോറുണ്ടെങ്കിൽ, മുതിർന്ന വ്യക്തിക്ക് മുൻഗണന നൽകും. ഔദ്യോഗികമായി നിയമിക്കുന്നതിന് മുമ്പ് നിയുക്ത തീയതിയിൽ യഥാർത്ഥ രേഖകൾ പരിശോധിക്കും.

Latest News