NEET UG 2025: നീറ്റ് യുജി പരീക്ഷ; പുതിയ വെബ്‌സൈറ്റ് ആരംഭിച്ച് എൻടിഎ, സിലബസും പുറത്തുവിട്ടു

NTA Launches New Website for NEET; 2025-ലെ പരീക്ഷയുടെ അഡ്മിറ്റ് കാർഡ്, സിറ്റി ഇന്റിമേഷൻ സ്ലിപ്, ഉത്തര സൂചിക, ഫലം തുടങ്ങിയവ പുതിയ വെബ്‌സൈറ്റ് വഴിയാണ് പുറത്തുവിടുക.

NEET UG 2025: നീറ്റ് യുജി പരീക്ഷ; പുതിയ വെബ്‌സൈറ്റ് ആരംഭിച്ച് എൻടിഎ, സിലബസും പുറത്തുവിട്ടു

Representational Image

Updated On: 

01 Jan 2025 19:42 PM

ന്യൂഡൽഹി: 2025 നീറ്റ് യുജി പരീക്ഷയുടെ സിലബസ് പുറത്തുവിട്ട് എൻടിഎ. പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സിലബസിന്റെ പൂർണരൂപം പരിശോധിക്കാവുന്നതാണ്. അതിനിടെ, നീറ്റ് യുജി പ്രവേശന പ്രക്രിയകൾക്ക് വേണ്ടി മാത്രമായി എൻടിഎ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. അപേക്ഷാ രജിസ്ട്രേഷൻ, പുതിയ അപ്‌ഡേറ്റുകൾ, തുടങ്ങി പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി പുതിയ വെബ്സൈറ്റിലായിരിക്കും ലഭ്യമാവുക.

neet.nta.nic.in എന്നതാണ് നീറ്റ് യുജിയുടെ പുതിയ ഔദ്യോഗിക വെബ്‌സൈറ്റ്. 2025-ലെ പരീക്ഷയുടെ അഡ്മിറ്റ് കാർഡ്, സിറ്റി ഇന്റിമേഷൻ സ്ലിപ്, ഉത്തര സൂചിക, ഫലം തുടങ്ങിയവ പുതിയ വെബ്‌സൈറ്റ് വഴിയാണ് പുറത്തുവിടുക. പുതിയ അപ്‌ഡേറ്റുകൾ വിട്ടുപോകാതിരിക്കാൻ ഈ വെബ്‌സൈറ്റ് പിന്തുടരുക.

നീറ്റ് യുജി 2025 സിലബസ്

രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ – സ്വകാര്യ മെഡിക്കല്‍ കോളേജുകളിൽ എം.ബി.ബി.സ്, ബി.ഡി.എസ്, ബി.യു.എം.എസ്, ബി.എ.എം.എസ് തുടങ്ങിയ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ഒരു യോഗ്യതാ പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് അഥവാ നീറ്റ് പരീക്ഷ. നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഥവാ എൻടിഎ ആണ് പരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷന്‍ മുതല്‍ ഫലം വരെയുള്ള നീറ്റ് പരീക്ഷയുടെ എല്ലാ കാര്യങ്ങളും നടത്തി വരുന്നത്.

ദേശീയ മെഡിക്കൽ കമ്മീഷന് കീഴിലുള്ള അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് (യുജിഎംഇബി) ആണ് നീറ്റ് യുജി 2025 സെഷൻ പരീക്ഷയുടെ സിലബസ് പുറത്തുവിട്ടത്. ഇതിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ വിശദ വിവരണം സിലബസിൽ ഉൾപ്പെടുന്നു.

ALSO READ: എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസറാകാം; 600 ഒഴിവുകൾ, 85,000 രൂപ വരെ ശമ്പളം, അറിയേണ്ടതെല്ലാം

നീറ്റ് യുജി 2025 സിലബസ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in സന്ദർശിക്കുക.
  • ഹോംപേജിൽ കാണുന്ന ‘ലേറ്റസ്റ്റ് @ NTA’ എന്ന വിഭാഗത്തിന് കീഴിലുള്ള “നീറ്റ് (UG) 2025 പരീക്ഷയ്ക്കുള്ള സിലബസ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ സ്ക്രീനിൽ ഒരു പിഡിഎഫ് ദൃശ്യമാകും. ഇതിൽ സിലബസ് വിശദമായി പരിശോധിക്കാം.
  • ശേഷം ഭാവി ഉപയോഗത്തിനായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

അതേസമയം, നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ എൻടിഎ നേരത്തെ പുറത്തു വിട്ടിരുന്നു. മാർഗ്ഗനിർദ്ദേശങ്ങളിൽ പുതിയ മാറ്റങ്ങൾ വരികയാണെങ്കിൽ അത് എൻടിഎ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. അതിനാൽ, പുതിയ അപ്‌ഡേറ്റുകൾക്കായി നീറ്റ് യുജിയുടെ പുതിയ വെബ്‌സൈറ്റ് പിന്തുടരുക.

നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പരീക്ഷ എഴുതാനുള്ള കുറഞ്ഞ പ്രായ പരിധി 17 വയസ്സാണ്. 3 മണിക്കൂർ 20 മിനിറ്റ് ദൈർഖ്യമുള്ള പരീക്ഷയാണ് നടത്തുക. ഇതിൽ 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. 200 ചോദ്യങ്ങളിൽ 180 ചോദ്യങ്ങൾക്കാണ് ഉദ്യോഗാർത്ഥികൾ ഉത്തരം നൽകേണ്ടത്. ഓരോ ശരി ഉത്തരത്തിന് 4 മാർക്ക് വീതവും, ഓരോ തെറ്റുതരത്തിന് 1 മാർക്കിൻ്റെ നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങി വിഷയങ്ങളിലാണ് പരീക്ഷ നടക്കുക.

Related Stories
CUET PG: രാജ്യത്തെ മികച്ച വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാലോ? സിയുഇടി പിജി അപേക്ഷ ക്ഷണിച്ചു
Kerala State School Kalolsavam: സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജനുവരി എട്ട് വരെ സ്‌കൂളുകള്‍ക്ക് അവധി
Railway Apprentice Vacancies: റെയിൽവേയിൽ 4,232 അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അപേക്ഷിക്കേണ്ടതി
Kerala Forest Driver Recruitment: കേരള വനം വകുപ്പിൽ ജോലി നേടാൻ അവസരം; 60,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?
Ambani International School Fees: കിൻ്റർഗാർട്ടൻ മുതൽ പ്ലസ്ടു വരെ, ഒന്നേമുക്കാൽ ലക്ഷം രൂപ ഫീസ്! അംബാനി സ്കൂളിൽ പ്രിഥ്വിരാജിൻ്റെ മകളുടെ ഫീസ്?
CBSE Recruitment : സിബിഎസ്ഇയില്‍ അവസരം; ജൂനിയര്‍ അസിസ്റ്റന്റ്, സൂപ്രണ്ട് തസ്തികകളില്‍ ഒഴിവ്; ഉദ്യോഗാര്‍ത്ഥികള്‍ അറിയേണ്ടത്‌
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ
പുതിന ചെടി വളര്‍ത്തുന്നവരാണോ? ദോഷങ്ങളുമുണ്ടേ!
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ