യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | NTA announces UGC NET 2024 results, check details here Malayalam news - Malayalam Tv9

UGC NET Result : യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

UGC NET 2024 Results: 2024 ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ പരീക്ഷയുടെ ഫലമാണ് എൻടിഎ പ്രസിദ്ധീകരിച്ചത്.

UGC NET Result : യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Updated On: 

17 Oct 2024 21:52 PM

ദില്ലി : യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2024 ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ പരീക്ഷയുടെ ഫലമാണ് എൻടിഎ പ്രസിദ്ധീകരിച്ചത്. ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.

 

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയായ എൻ ടി എ ജൂൺ 18-ന് യു ജി സി നെറ്റ് പരീക്ഷ നടത്തുകയും പരീക്ഷയുടെ നടത്തിപ്പിൽ പാളിച്ച വന്നതിനാൽ ജൂൺ 19-ന് റദ്ദാക്കുകയും ചെയ്തു. 2024 ഓഗസ്റ്റ് 27 നും സെപ്റ്റംബർ 4 നും ഇടയിലാണ് പരീക്ഷ വീണ്ടും നടത്തിയത്. ഇത്തവണ കമ്പ്യൂട്ടർ അധിഷ്ഠിത മോഡിലാണ് പരീക്ഷ നടത്തിയത്. അൺ റിസർവ്ഡ് വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ പരീക്ഷ പാസാകുന്നതിന് കുറഞ്ഞത് 40 ശതമാനം മാർക്ക് നേടിയിരിക്കണം.11,21,225 പേരാണ് രാജ്യവ്യാപകമായ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 6,84,224 പേര്‍ പരീക്ഷ അഭിമുഖീകരിച്ചു.

ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • ugcnet.nta.ac.in സന്ദർശിക്കുക
  • യുജിസി നെറ്റ് ജൂൺ പുനഃപരീക്ഷ സ്കോർകാർഡ് ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ എല്ലാ ലോഗിൻ വിശദാംശങ്ങളും ടൈപ്പ് ചെയ്ത് എൻ്റർ അമർത്തുക
  • സ്കോർകാർഡ് സമർപ്പിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുക
പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ