5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

NEET UG Result: നീറ്റ് യുജി പുന:പരീക്ഷ ഫലം പുറത്ത്; പരീക്ഷ എഴുതിയ ആർക്കും ഫുൾ മാർക്കില്ല

NEET UG Exam Result Out: 813 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.പരീക്ഷ സമയം നഷ്ടമായെന്ന് പറഞ്ഞാണ് പരീക്ഷ എഴുതിയവര്‍ക്ക് എന്‍ടിഎ ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഇത് വിവാദമായതോടെ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

NEET UG Result: നീറ്റ് യുജി പുന:പരീക്ഷ ഫലം പുറത്ത്; പരീക്ഷ എഴുതിയ ആർക്കും ഫുൾ മാർക്കില്ല
NEET Exam (Represental Image)
Follow Us
shiji-mk
SHIJI M K | Updated On: 01 Jul 2024 12:59 PM

ന്യൂഡല്‍ഹി: നീറ്റ് യുജി പുന:പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. പുന:പരീക്ഷ എഴുതിയ ആര്‍ക്കും മുഴുവന്‍ മാര്‍ക്ക് ലഭിച്ചിട്ടില്ല. 813 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. നേരത്തെ പരീക്ഷ എഴുതിയവരില്‍ 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചിരുന്നു. പുന:പരീക്ഷ എഴുതിയവരില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ അഞ്ചുപേരുണ്ടായിരുന്നു. മുഴുവന്‍ മാര്‍ക്ക് നേടിയ ഒരാള്‍ പുന:പരീക്ഷ എഴുതിയിട്ടില്ല. ഇതോടെ മുഴുവന്‍ മാര്‍ക്ക് നേടിയവരുടെ എണ്ണം 61 ആയി.

പരീക്ഷ സമയം നഷ്ടമായെന്ന് പറഞ്ഞാണ് പരീക്ഷ എഴുതിയവര്‍ക്ക് എന്‍ടിഎ ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഇത് വിവാദമായതോടെ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Also Read: Plus One Admission: പ്ലസ്‌വൺ പ്രവേശനം: സപ്ലിമെൻ്ററി അലോട്‌മെൻ്റ് സീറ്റുനില ജൂലൈ രണ്ടിന്

ജൂണ്‍ 23ന് ആറ് നഗരങ്ങളില്‍ വെച്ചാണ് പരീക്ഷ നടത്തിയിരുന്നത്. ഇതില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാര്‍ത്ഥികളെ എന്‍ടിഎ ഡീ ബാര്‍ ചെയ്തിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതില്‍ 30 പേര്‍ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരാണെന്നും എന്‍ടിഎ അറിയിച്ചിരുന്നു. ബീഹാറില്‍ മാത്രം 17 വിദ്യാര്‍ത്ഥികളെയാണ് എന്‍ടിഎ ഡീ ബാര്‍ ചെയ്തിരിക്കുന്നത്.

ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേരില്‍ 750 പേര്‍ പരീക്ഷ എഴുതിയിട്ടില്ല. പുതിയ സെന്ററുകളിലാണ് എല്ലാവരും പരീക്ഷ എഴുതിയത്. വിവാദമായ ഏഴ് സെന്ററുകളില്‍ ആറെണ്ണത്തിലും മാറ്റം വരുത്തിയിരുന്നു. ഛത്തീസ്ഗഡില്‍ നിന്ന് 291 പേര്‍, ഹരിയാനയില്‍ നിന്ന് 287 പേര്‍, മേഘാലയയില്‍ നിന്ന് 234 പേര്‍, ഗുജറാത്തില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് പരീക്ഷ എഴുതിയത്. വീണ്ടും പരീക്ഷ എഴുതാത്തവരുടെ ഗ്രേസ് മാര്‍ക്ക് കുറച്ചുള്ള മാര്‍ക്കാണ് പരിഗണിക്കുക.

Also Read: UGC-NET exam 2024 new dates: റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ

അതേസമയം, നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സ്വകാര്യ സ്‌കൂള്‍ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗോധ്രയിലെ ഒരു സ്വകാര്യ സ്‌കൂള്‍ ഉടമയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജയ് ജലറാം എന്ന സ്‌കൂളിന്റെ ഉടമ ദീക്ഷിത് പട്ടേലിനെയാണ് അയാളുടെ വസതിയില്‍ നിന്ന് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. പരീക്ഷ എഴുതാന്‍ സഹായിക്കാന്‍ എന്ന പേരില്‍ ഇയാള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്.

ഈ കേസില്‍ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് പട്ടേല്‍. നീറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ജയ് ജലറാം സ്‌കൂള്‍. ഇയാളുടെ റിമാന്‍ഡ് ആവശ്യപ്പെട്ട് സിബിഐ സംഘം അഹമ്മദാബാദിലെ കോടതിയെ സമീപിച്ചതായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാകേഷ് ഠാക്കൂര്‍ പറഞ്ഞു. കേസില്‍ ഇതുവരെ 13 പേരെയാണ് പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതില്‍ ആറുപേര്‍ പരീക്ഷ മാഫിയയുടെ ഭാഗമാണെന്നും നാലുപേര്‍ പരീക്ഷാര്‍ത്ഥികളും മൂന്നുപേര്‍ സംഭവവുമായി ബന്ധമുള്ളവരും ആണെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Also Read: Indian Navy Recruitment: കായികതാരങ്ങള്‍ക്ക് ഇന്ത്യന്‍ നേവിയില്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

അതേസമയം, യുജി നീറ്റ് പരീക്ഷ ക്രമക്കേട് അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. നിലവില്‍ ബീഹാര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. സിബിഐയിലൂടെ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണം നടത്തുന്നതിലൂടെ പരീക്ഷ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനാണ് നടപടിയെന്നും കേന്ദ്രം വിശദീകരിക്കുന്നു.

Stories