NEET UG Admission 2024: മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; നീറ്റ്‌ യുജി പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി സുപ്രീം കോടതി

NEET UG Application Deadine 2024: ഒരു കോളേജും സ്വന്തമായി പ്രവേശനം നടത്തരുതെന്നും, സംസ്ഥാന സർക്കാരുകളുടെ പ്രവേശന സംവിധാനങ്ങൾ വഴി മാത്രമായിരിക്കണം നടപടിക്രമങ്ങളെന്നും സുപ്രീം കോടതി വ്യക്തമാക്കി.

NEET UG Admission 2024: മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; നീറ്റ്‌ യുജി പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി സുപ്രീം കോടതി

Representational Image

Published: 

21 Dec 2024 16:10 PM

ന്യൂഡൽഹി: മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നീറ്റ് യുജി പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി സുപ്രീം കോടതി. അഞ്ച് റൗണ്ട് കൗൺസലിംഗ് കഴിഞ്ഞിട്ടും മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് കണക്കിലെടുത്താണ് സുപ്രീം കോടതി പ്രവേശന നടപടികൾ ഡിസംബർ 30 വരെ നീട്ടിയത്. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ പരിഗണിച്ച് ഒറ്റതവണത്തേക്ക് സമയം നീട്ടി നൽകണമെന്ന ദേശീയ മെഡിക്കൽ കൗൺസിലിന്റെ ആവശ്യം അംഗീകരിച്ചാണ്‌ ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

രാജ്യത്ത് ആവശ്യത്തിന്‌ ഡോക്‌ടർമാരില്ലെന്നും, ഈ സാഹചര്യത്തിൽ മെഡിക്കൽ സീറ്റുകൾ പാഴാക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ പ്രത്യേകമായി ഒരു കൗൺസലിംഗ് കൂടി നടത്താൻ സുപ്രീം കോടതി ദേശീയ മെഡിക്കൽ കൗൺസിലിനോട് നിർദേശിച്ചു. അതേസമയം, ഒരു കോളേജും സ്വന്തമായി പ്രവേശനം നടത്തരുതെന്നും, സംസ്ഥാന സർക്കാരുകളുടെ പ്രവേശന സംവിധാനങ്ങൾ വഴി മാത്രമായിരിക്കണം നടപടിക്രമങ്ങളെന്നും സുപ്രീം കോടതി വ്യക്തമാക്കി. വെയ്‌റ്റിങ്‌ ലിസ്റ്റിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാകും പ്രത്യേക കൗൺസിലിങ്‌ നടത്തുക.

അതേസമയം, പ്രവേശന നടപടികൾ ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിൽ പരീക്ഷ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തെ പാറ്റേൺ പ്രകാരം നീറ്റ് പരീക്ഷ ഇത്തവണയും മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച തന്നെ നടക്കുമെന്നാണ് സൂചന. 2023-ൽ മെയ് ഏഴിനും, 2024-ൽ മെയ് അഞ്ചിനുമായിരുന്നു പരീക്ഷ നടന്നത്. അതിനാൽ ഇത്തവണ മെയ് നാലിന് പരീക്ഷ നടക്കാൻ ആണ് സാധ്യത. പരീക്ഷ തീയതി സംബന്ധിച്ചുള്ള വിവരങ്ങൾ എൻടിഎ ഉടൻ പുറത്തുവിടും. പുതിയ അപ്‌ഡേറ്റുകൾ വിട്ടുപോകാതിരിക്കാൻ എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https:/ugcnet.nta.ac.in പിന്തുടരുക.

ALSO READ: 3 മണിക്കൂറിൽ 150 ചോദ്യങ്ങൾ! യുജിസി നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം, പുതുക്കിയ തീയതി ഇത്

നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ എൻടിഎ നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ എൻടിഎ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. നീറ്റ് പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. കുറഞ്ഞ പ്രായ പരിധി 17 വയസ്സാണ്.

3 മണിക്കൂർ 20 മിനിറ്റ് ദൈർഖ്യം വരുന്ന പരീക്ഷയിൽ 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. അതിൽ 180 ചോദ്യങ്ങൾക്കാണ് വിദ്യാർഥികൾ ഉത്തരം നൽകേണ്ടത്. ഓരോ ശരിയായ ഉത്തരത്തിനും 4 മാർക്ക് വീതം ലഭിക്കും. തെറ്റുതരത്തിന് 1 മാർക്കിൻ്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങി വിഷയങ്ങളിലാണ് പരീക്ഷ നടക്കുക.

കൂടാതെ, 2025-ലെ നീറ്റ് പരീക്ഷ സിലബസിൽ എൻടിഎ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ചില പുതിയ അധ്യായങ്ങൾ സിലബസിൽ ചേർക്കപ്പെട്ടു. ഭൗതികശാസ്ത്രത്തിലും, രസതന്ത്രത്തിലും, ജീവശാസ്ത്രത്തിലുമാണ് പുതിയ ടോപ്പിക്കുകൾ ചേർത്തത്. ഗുരുത്വാകർഷണം, തെർമോഡൈനാമിക്സ്, ജനിതകശാസ്ത്രവും പരിണാമവും, ജീവശാസ്ത്രവും മനുഷ്യക്ഷേമവും, തുടങ്ങിയ വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Related Stories
Fire and Rescue Officer Recruitment: പ്ലസ് ടു കഴിഞ്ഞോ? എങ്കിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ജോലി നേടാം; അപേക്ഷ ക്ഷണിച്ച് പി.എസ്.സി
UGC Net 2024: 3 മണിക്കൂറിൽ 150 ചോദ്യങ്ങൾ! യുജിസി നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം, പുതുക്കിയ തീയതി ഇത്
IICD: കരകൗശല മേഖലയോടാണോ താത്പര്യം; എങ്കിൽ ഉന്നത പഠനം ക്രാഫ്റ്റ് ഡിസെെനിലായാലോ? IICD-യിൽ അപേക്ഷ ക്ഷണിച്ചു
Cochin Shipyard : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി നേടാം, നിരവധി ഒഴിവുകള്‍
Kerala High Court Recruitment: പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയിൽ തൊഴിൽ അവസരം; 63,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ
NTA Update: 2025 മുതൽ എൻടിഎ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകളിൽ മാത്രം ശ്രദ്ധ ചെലുത്തും; കേന്ദ്ര വിദ്യാഭ്യാസമന്ത്രി
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ