നാഷണൽ സീഡ്‌സ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 188 ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം? | National Seeds Corporation Limited Recruitment 2024, 188 Vacancies, Check the Eligibility Criteria, How to Apply, Know All the Details Malayalam news - Malayalam Tv9

NSC Recruitment 2024: നാഷണൽ സീഡ്‌സ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 188 ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?

National Seeds Corporation Limited Recruitment 2024: നല്ല ശമ്പളത്തോടെ കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.

NSC Recruitment 2024: നാഷണൽ സീഡ്‌സ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 188 ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?

Representational Image (Image Credits: thianchai sitthikongsak/ Getty Images Creative)

Updated On: 

31 Oct 2024 10:57 AM

നാഷണൽ സീഡ്‌സ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനി, സീനിയർ ട്രെയിനി, മാനേജ്‌മന്റ് ട്രെയിനി, അസിസ്റ്റന്റ് മാനേജർ, ജനറൽ മാനേജർ എന്നീ തസ്തികളിലായി മൊത്തം 188 ഒഴിവുകളാണ് ഉള്ളത്. നല്ല ശമ്പളത്തോടെ കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.

ശമ്പളം

24,000 രൂപ മുതൽ 1,40,000 രൂപ വരെ.

പ്രായപരിധി

കുറഞ്ഞ പ്രായപരിധി: 18 വയസ്.
ഉയർന്ന പ്രായപരിധി: 27 വയസ്.
ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും, എസ്.സി/ എസ്.ടി വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് അഞ്ച് വർഷവും, ഒബിസിക്കാർക്ക് മൂന്ന് വർഷവും, വീതം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷ ഫീസ്:

500 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.
എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

ഡെപ്യൂട്ടി ജനറൽ മാനേജർ (വിജിലൻസ്)

ഒഴിവുകൾ: 1
യോഗ്യത: കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എംബിഎ (എച്ച്ആർ)/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ പേർസണൽ മാനേജ്‌മന്റ്/ ലേബർ വെൽഫെയർ എന്നിവയിൽ ഏതിലെങ്കിലും രണ്ട് വർഷത്തെ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ/ എംഎസ്ഡബ്ള്യു/ എംഎ (പബ്ലിക് അഡ്മിനിസ്ട്രേഷൻ)/ എൽഎൽഎബി കുറഞ്ഞത് 60 ശതമാനം മാർക്കോടെ പാസായിരിക്കണം.
പ്രവൃത്തിപരിചയം: സർക്കാർ/ പി.എസ്.യു/ ഓർഗനൈസേഷനിൽ ഓഫീസർ തലത്തിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് മാനേജർ (വിജിലൻസ്)

ഒഴിവുകൾ: 1
യോഗ്യത: കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എംബിഎ (എച്ച്ആർ)/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ പേർസണൽ മാനേജ്‌മന്റ്/ ലേബർ വെൽഫെയർ എന്നിവയിൽ ഏതിലെങ്കിലും രണ്ട് വർഷത്തെ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ/ എംഎസ്ഡബ്ള്യു/ എംഎ (പബ്ലിക് അഡ്മിനിസ്ട്രേഷൻ)/ എൽഎൽഎബി കുറഞ്ഞത് 60 ശതമാനം മാർക്കോടെ പാസായിരിക്കണം.
പ്രവൃത്തിപരിചയം: സർക്കാർ/പി.എസ്.യു/ ബാങ്ക്/ 250-ലധികം ജീവനക്കാരുള്ള ഓഫീസിൽ എന്നിവയിൽ ഏതിലെങ്കിലും വിജിലൻസ് വകുപ്പിന്റെ സൂപ്പർ വൈസറി തസ്തികയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

മാനേജ്മെന്റ് ട്രെയിനി (എച്ച്ആർ)

ഒഴിവുകൾ: 2
യോഗ്യത: കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പേർസണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ ലേബർ വെൽഫെയർ എന്നിവയിൽ ഏതിലെങ്കിലും രണ്ട് വർഷത്തെ പിജി അല്ലെങ്കിൽ ഡിപ്ലോമ/ എച്ച്ആർ മാനേജ്മെന്റ്/ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ രണ്ട് വർഷത്തെ മുഴുവൻ സമയ ബിരുദം കുറഞ്ഞത് 60 ശതമാനം മാർക്കോടെ പാസായിരിക്കണം.
കംപ്യൂട്ടർ പ്രവർത്തനത്തെ (മൈക്രോസോഫ്ട് ഓഫീസ്) കുറിച്ചുള്ള അറിവ് നിർബന്ധം.

മാനേജ്മെന്റ് ട്രെയിനി (ക്വാളിറ്റി കൺട്രോൾ)

ഒഴിവുകൾ: 2
യോഗ്യത: കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും അഗ്രോണമി/ സീഡ് ടെക്നോളജി/ പ്ലാന്റ് ബ്രീഡിങ് & ജെനറ്റിക്‌സ് എന്നിവയിൽ ഏതിലെങ്കിലും എം.എസ്.സി (അഗ്രികൾച്ചർ) കുറഞ്ഞത് 60 ശതമാനം മാർക്കോടെ പാസായിരിക്കണം.
കംപ്യൂട്ടർ പ്രവർത്തനങ്ങളെ (മൈക്രോസോഫ്ട് ഓഫീസ്) കുറിച്ചുള്ള അറിവ് നിർബന്ധം.

മാനേജ്മെന്റ് ട്രെയിനി (ഇലക്റ്റ്-എഞ്ചിനീയർ)

ഒഴിവുകൾ: 1
യോഗ്യത: കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബിഇ/ ബിടെക് (ഇലക്ട്രിക്കൽ എൻജിനീയർ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയർ) കുറഞ്ഞത് 60 ശതമാനം മാർക്കോടെ പാസായിരിക്കണം.
കംപ്യൂട്ടർ പ്രവർത്തനങ്ങളെ (മൈക്രോസോഫ്ട് ഓഫീസ്) കുറിച്ചുള്ള അറിവ് നിർബന്ധം.

സീനിയർ ട്രെയിനി (വിജിലൻസ്)

ഒഴിവുകൾ: 1
യോഗ്യത: കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എംബിഎ (എച്ച്ആർ)/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ പേർസണൽ മാനേജ്‌മന്റ്/ ലേബർ വെൽഫെയർ എന്നിവയിൽ ഏതിലെങ്കിലും രണ്ട് വർഷത്തെ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ/ എംഎസ്ഡബ്ള്യു/ എംഎ (പബ്ലിക് അഡ്മിനിസ്ട്രേഷൻ)/ എൽഎൽഎബി കുറഞ്ഞത് 55 ശതമാനം മാർക്കോടെ പാസായിരിക്കണം.
മൈക്രോസോഫ്ട് ഓഫീസിനെ കുറിച്ചുള്ള അറിവുണ്ടായിരിക്കണം.

ട്രെയിനി (അഗ്രികൾച്ചർ)

ഒഴിവുകൾ: 49
യോഗ്യത: കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും 60 ശതമാനം മാർക്കോടെ ബി.എസ്.സി (അഗ്രികൾച്ചർ) ബിരുദം.
കംപ്യൂട്ടർ പ്രവർത്തനങ്ങളെ (മൈക്രോസോഫ്ട് ഓഫീസ്) കുറിച്ചുള്ള അറിവ് നിർബന്ധം.

ട്രെയിനി (ക്വാളിറ്റി കൺട്രോൾ)

ഒഴിവുകൾ: 11
യോഗ്യത: കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും 60 ശതമാനം മാർക്കോടെ ബി.എസ്.സി (അഗ്രികൾച്ചർ) ബിരുദം.
കംപ്യൂട്ടർ പ്രവർത്തനങ്ങളെ (മൈക്രോസോഫ്ട് ഓഫീസ്) കുറിച്ചുള്ള അറിവ് നിർബന്ധം.

ട്രെയിനി (മാർക്കറ്റിങ്)

ഒഴിവുകൾ: 33
യോഗ്യത: കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും 60 ശതമാനം മാർക്കോടെ ബി.എസ്.സി (അഗ്രികൾച്ചർ) ബിരുദം.
കംപ്യൂട്ടർ പ്രവർത്തനങ്ങളെ (മൈക്രോസോഫ്ട് ഓഫീസ്) കുറിച്ചുള്ള അറിവ് നിർബന്ധം.

ട്രെയിനി (ഹ്യൂമൻ റിസോഴ്സ്)

ഒഴിവുകൾ: 16
യോഗ്യത: കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
കംപ്യൂട്ടർ പ്രവർത്തനങ്ങളെ (മൈക്രോസോഫ്ട് ഓഫീസ്) കുറിച്ചുള്ള അറിവ് നിർബന്ധം. കംപ്യൂട്ടറിൽ വേഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ടൈപ്പ് ചെയ്യാൻ കഴിയണം.

ട്രെയിനി (അഗ്രികൾച്ചറൽ സ്റ്റോറുകൾ)

ഒഴിവുകൾ: 7
യോഗ്യത: കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും 55 ശതമാനം മാർക്കോടെ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ബിരുദം/ ഡിപ്ലോമ.
ഫിറ്റർ/ഡീസൽ മെക്കാനിക്/ ട്രാക്ടർ മെക്കാനിക് എന്നിവയിൽ ഏതിലെങ്കിലും പോളിടെക്‌നിക്/ ഐടിഐ കുറഞ്ഞത് 60 ശതമാനം മാർക്കോടെ പാസായിരിക്കണം.
ഒരു വർഷത്തെ ട്രേഡ് അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയിരിക്കണം.
എൻഎസി (NAC) പരീക്ഷ വിജയിച്ചവരായിരിക്കണം.

ട്രെയിനി (ടെക്‌നിഷ്യൻ)

ഒഴിവുകൾ: 21
യോഗ്യത: ഫിറ്റർ/ ഇലക്ട്രിഷ്യൻ/ ഓട്ടോ ഇലക്ട്രിഷ്യൻ/ വെൽഡർ/ ഡീസൽ മെക്കാനിക്/ ട്രാക്ടർ മെക്കാനിക്/ മെഷീൻമാൻ/ ബാൾക്ക്സ്മിത്ത് എന്നിവയുമായി ബന്ധപ്പെട്ട ട്രേഡിൽ 60 ശതമാനം മാർക്കോടെ ഐടിഐ.
ഒരു വർഷത്തെ ട്രേഡ് അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയിരിക്കണം.
എൻസിവിടി(NCVT)യുടെ എൻഎസി (NAC) പരീക്ഷ വിജയിച്ചവരായിരിക്കണം.

തിരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷയാണ് ആദ്യ ഘട്ടം. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിമുഖം ഉണ്ടാകും. പിന്നീട്, തസ്തികകൾ അനുസരിച്ച് സ്കിൽ ടെസ്റ്റ് നടത്തും. തുടർന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക്, പ്രമാണ പരിശോധനയും, മെഡിക്കൽ പരിശോധനയും ഉണ്ടാകും. ഈ ഘട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് ജോലി നേടാനാവുക.

എങ്ങനെ അപേക്ഷിക്കാം?

  • നാഷണൽ സീഡ്‌സ് കോർപറേഷൻ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.indiaseeds.com/ സന്ദർശിക്കുക.
  • ഹോം പേജിൽ റിക്രൂട്ട്മെന്റ് എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
  • നേരത്തെ അക്കൗണ്ട് ഉള്ളവരാണെങ്കിൽ സൈൻ ഇൻ ചെയ്യുക. അല്ലാത്ത പക്ഷം സൈൻ അപ് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം, സ്കാൻ ചെയ്ത് രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷ പൂർത്തിയാക്കുക.
  • ഫീസടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
പനിയുണ്ടെങ്കിൽ ഇവ കഴിക്കല്ലേ! പണി കിട്ടും
വിദ്യാ ബാലന്‍ ശരീരഭാരം കുറച്ചത് ഇത്ര സിംപിളായിട്ടാണോ?
മുഖത്തെ പ്രായകൂടുതല്‍ കുറയ്ക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം
ബാത്റൂമിൽ ഇവ വയ്ക്കാറുണ്ടോ? പെട്ടെന്ന് മാറ്റിക്കോളൂ